»   » ഇത്രകാലമായിട്ടും ഒരു സിനിമയില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത പ്രമുഖ നടന്‍, എന്താ കാര്യം ?

ഇത്രകാലമായിട്ടും ഒരു സിനിമയില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത പ്രമുഖ നടന്‍, എന്താ കാര്യം ?

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റ് നടിമാരെ പോലെയല്ല, കാവ്യ മാധവന്‍ മലയാളത്തിന് സ്വന്തമാണെന്ന് ഒട്ടും അമാന്തിക്കാതെ പറയാം. മലയാള സിനിമയിലൂടെ വന്ന് അന്യഭാഷ ചിത്രങ്ങളില്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മൂന്നേ മൂന്ന് തമിഴ് ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കാവ്യ മലയാളം വിട്ട് എങ്ങോട്ടും പോയിട്ടില്ല. മലയാളത്തില്‍ മിന്നുന്ന താരവും.

കാവ്യയ്ക്ക് അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായ നടന്‍ ദിലീപല്ല, ആരാണ് എന്നറിയാമോ ?

ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ കാല്‍ നൂറ്റാണ്ടിലതികം മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. എന്നാല്‍ ഇന്ന് വരെ ഒരു ചിത്രത്തില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത ഒരു നടനുണ്ട്. ആരാണെന്ന് അറിയാമോ?

കാല്‍ നൂറ്റാണ്ട് സിനിമയില്‍

പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കാവ്യ മാധവന്റെ അരങ്ങേറ്റം. അഞ്ചാം വയസ്സില്‍ സിനിമയിലെത്തിയ കാവ്യ പിന്നീട് നായികമാരുടെ ബാല്യ കാലം അവതരിപ്പിച്ചും സഹോദരിയായും നായികാ നിരയിലേക്ക് കയറി.

ദിലീപിനൊപ്പം കാവ്യ

കാവ്യ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമാണ്. ഏറ്റവുമൊടുവില്‍ ചെയ്ത പിന്നെയും എന്ന ചിത്രത്തിലും ദിലീപായിരുന്നു നായകന്‍. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ജോഡി ചേര്‍ന്ന് അഭിനയിച്ച താരങ്ങള്‍ എന്ന റെക്കോഡ് കാവ്യയ്ക്കും ദിലീപിനും സ്വന്തം.

പൃഥ്വിരാജിനൊപ്പം

സിനിമയില്‍ പൃഥ്വിരാജിന്റെ സീനിയറാണ് കാവ്യ മാധവന്‍. ഇന്ന് യുവ സൂപ്പര്‍സ്റ്റാറായി വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന പൃഥ്വിയ്‌ക്കൊപ്പം ഒത്തിരി പുതുമുഖ താരങ്ങള്‍ മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പൃഥ്വിയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ജോഡി ചേര്‍ന്ന് അഭിനയിച്ച നായിക എന്ന പ്രത്യേകത കാവ്യയ്ക്കാണ്.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

മലയാളത്തിന്റെ നെടുംതൂണുകളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളിലും കാവ്യ അഭിനയിച്ചിട്ടുണ്ട്. ഈ പട്ടണത്തില്‍ ഭൂതം, വെനിസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും മാടമ്പി, ചൈന ടൗണ്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പവും കാവ്യ നായികയായെത്തി.

ഒട്ടുമിക്ക താരങ്ങളും

അങ്ങനെ അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങള്‍ക്കൊപ്പവും കാവ്യ ജോഡി ചേര്‍ന്ന് അഭിനിയച്ചിട്ടുണ്ട്. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനീത്, നരേന്‍ തുടങ്ങി എല്ലാ താരങ്ങള്‍ക്കും കാവ്യ നായികയായി.

അഭിനയിക്കാത്ത താരം

എന്നാല്‍ മലയാളത്തിലെ ഒരേ ഒരു നടനൊപ്പം മാത്രം കാവ്യ നായികയായി അഭിനയിച്ചിട്ടില്ല.. മറ്റാരുമല്ല സാക്ഷാല്‍ ജയറാം... മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും പൃഥ്വിയുടെയുമൊക്കെ നായികയായി അഭിനയിച്ച കാവ്യ ജയറാമിന് നായികയായിട്ടില്ല എന്നത് ഒരു നഗ്ന സത്യമാണ്.

ഒരേ സിനിമ ചെയ്തിട്ടുണ്ട്

അതേ സമയം ജയറാമും കാവ്യ മാധവനും ഒരുമിച്ച് ആറോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. കാവ്യ ആദ്യമായി അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ നായകന്‍ ജയറാം ആയിരുന്നു. തുടര്‍ന്ന് കൃഷ്ണകുടിയില്‍ ഒരു പ്രണയ കാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ചൈന ടൗണ്‍, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലൊക്കെ ഒന്നിച്ചെങ്കിലും നായികയായിട്ടില്ല

English summary
The actor who is not pair with Kavya Madhavan till the date

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam