»   »  കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

Posted By: Rohini
Subscribe to Filmibeat Malayalam

ആദ്യ ചിത്രമായ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ മുതല്‍ കാവ്യ മാധവന്റെ ഹിറ്റ് ജോഡിയാണ് ദിലീപ്. ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ട് തന്നെയാണ് അനാവശ്യമായ ഗോസിപ്പുകള്‍ പ്രചരിയ്ക്കുന്നതും.

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

ഇപ്പോള്‍ വീണ്ടും അടൂറിന്റെ പിന്നെയും എന്ന ചിത്രത്തിന് വേണ്ടി ദിലീപും കാവ്യയും ഒന്നിയ്ക്കുമ്പോള്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ചില മികച്ച ചിത്രങ്ങളാണ് മനസ്സില്‍ വരുന്നത്.

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍. കാവ്യയുടെ നായികയായുള്ള അരങ്ങേറ്റ ചിത്രം. ഈ ചിത്രം മുതല്‍ തന്നെ കാവ്യയും ദിലീപും മികച്ച ജോഡികളായി മാറിയിരുന്നു. പക്ഷെ ഇതില്‍ കാവ്യ എന്ന നായികയെ സ്വന്തമാക്കുന്നത് ബിജു മേനോനാണ്.

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

കാവ്യയും ദിലീപും ഒന്നിച്ച് സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് മീശ മാധവന്റെ സ്ഥാനം. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്ന മലയാള സിനിമയെയും കൈപിടിച്ചുകയറ്റുകയായിരുന്നു. മീശ മാധവനായി ദിലീപും മാധവന്റെ രുഗ്മിണിയായി കാവ്യയും മികച്ച അഭിനയം കാഴ്ചവച്ചു

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

അശ്വതി എന്ന അച്ചുവായി കാവ്യ മാധവനും സൂര്യനാരായണ വര്‍മ എന്ന ഉണ്ണിയായി ദിലീപും എത്തിയ കൊച്ചിരാജാവ്. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിലും കാവ്യ - ദിലീപ് ജോഡികളുടെ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ പ്രശംസകള്‍ നേടി.

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

ദിലീപ് മികച്ച അഭിനയം കാഴ്ചവച്ച ചിത്രങ്ങളിലൊന്നാണ് തിളക്കം. തുടക്കം മുതല്‍ പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയും ഒടുവില്‍ കരയിപ്പിച്ച് ശുഭ പര്യയവസാനത്തില്‍ എത്തിച്ച തിളകം. ബുദ്ധിമാന്ദ്യം സംഭവിച്ച ഉണ്ണി എന്ന ചെറുപ്പക്കാരനായി ദിലീപും അമ്മു എന്ന കഥാപാത്രമായി കാവ്യയും എത്തി. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

ഏറ്റവും ഒടുവില്‍ കാവ്യ മാധവനും ദിലീപും ഒന്നിച്ചത് വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോയ ചിത്രത്തിലൂടെ ദിലീപ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി

English summary
The Best Of Dileep-Kavya Madhavan Movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X