»   » സിദ്ദിഖ്-ജഗദീഷ് കെമിസ്ട്രി, എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യം!

സിദ്ദിഖ്-ജഗദീഷ് കെമിസ്ട്രി, എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമാണ് 90കള്‍. ഇന്നും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ചിത്രങ്ങളില്‍ ഏറെയും 90കളുടെ കാലഘട്ടത്തില്‍ പിറന്നവയായിരുന്നു. 90കളിലെ മലയാള സിനിമയെയും കോംമ്പിനേഷന്‍ ആക്ടേഴ്‌സിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആ സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന രണ്ട് കോംമ്പോയായിരുന്നു സിദ്ദിഖ്-ജഗദീഷ്.

അക്കാലത്ത് ഇരുവരും ഒന്നിച്ച ഒട്ടേറെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഓര്‍മ്മയിലുണ്ട്. അക്കാലത്ത് സിദ്ദിഖും ജഗദീഷും ഒന്നിച്ച എല്ലാ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വിജയമായിരുന്നു. സിദ്ദിഖും ജഗദീഷും ഒന്നിച്ച ജനപ്രിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

മിമിക്‌സ് പരേഡ്

സിദ്ദിഖും ജഗദീഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മിമിക്‌സ് പരേഡ് പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. തുളസി ദാസ് സംവിധാനം ചെയ്ത ചിത്രം 1991ലാണ് പുറത്തിറങ്ങുന്നത്. മികച്ച കോമഡി രംഗങ്ങളിലൂടെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി.

പ്രിയപ്പെട്ട കുക്കു

1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയപ്പെട്ട കുക്കു. ചിത്രത്തിലെ 'കിലുകിലുക്കാം ചെപ്പെ കിങ്ങിണി' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും മികച്ചതായിരുന്നു.

വെല്‍കം ടു കൊടെക്കനാല്‍

1992ലാണ് സിദ്ദിഖും ജഗദീഷും ഒന്നിച്ച വെല്‍കം ടു കൊടെക്കനാല്‍ പുറത്തിറങ്ങുന്നത്. അനില്‍ ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കലൂര്‍ ഡെന്നീസായിരുന്നു. പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച ഒത്തിരി രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ടായിരുന്നു.

തിരുത്തല്‍വാദി

1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തിരുത്തല്‍വാദി. വിഷ്ണു എന്ന് പേരുള്ള ഒരു യുവാവിന്റെ കഥയായിരുന്നു ചിത്രം. സിദ്ദിഖാണ് ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്ണുവിന്റെ സുഹൃത്തിന്റെ വേഷത്തില്‍ ജഗദീഷ് അഭിനയിച്ചു.

കുണുക്കിട്ട കോഴി

വിജി തമ്പി സംവിധാനം ചെയ്ത് സിദ്ദിഖും ജഗദീഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കുണുക്കിട്ട കോഴി. 1992ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നറായിരുന്നു ചിത്രം.

അദ്ദേഹം എന്ന ഇദ്ദേഹം

1992ല്‍ നാല് ചിത്രങ്ങളില്‍ നാല് ചിത്രങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത വര്‍ഷം ഇരുവരും വീണ്ടും ഒന്നിച്ചു. സിദ്ദിഖും ജഗദീഷും അവതരിപ്പിച്ച ബെന്നിയുടെയും ജോഷിയുടെയും പണമുണ്ടാക്കാനുള്ള യാത്രയാണ് ചിത്രത്തിലൂടെ പറയുന്നത്.

English summary
The Best Movies Of The Entertaining Pair Of The 90's!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam