മസില്‍മാന്‍ മാത്രമല്ല, ഉണ്ണി മുകുന്ദന്‍ നല്ലൊരു നടനാണ്! അതിന് കാരണം അവസാനമിറങ്ങിയ ഈ സിനിമകളാണ്..!
മലയാളത്തിലെ മസില്‍മാനാണ് ഉണ്ണിമുകുന്ദന്‍. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഉണ്ണിമുകുന്ദന്‍ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2018 ലെ ആദ്യത്തെ മൂവി തന്നെ അത്തരമൊരണ്ണം ആയിരുന്നു. ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായി അഭിനയിച്ച ബാഗമതി എന്ന സിനിമയില്‍ നായകനായി അഭിനയിച്ചത് ഉണ്ണിയായിരുന്നു.
ഈ മാസം ഇനി റിലീസിനൊരുങ്ങുന്ന സിനിമയാണ് ഇര. അതിന് പിന്നാലെ സ്ത്രീയുടെ വേഷത്തില്‍ അഭിനയിക്കുന്ന ചാണക്യതന്ത്രം വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുകയാണെങ്കിലും മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ഉണ്ണിയ്ക്ക് കഴിഞ്ഞിരുന്നു. ഇടയില്‍ ചെറിയൊരു വിവാദം താരത്തെ തേടിയെത്തിരുന്നെങ്കിലും അതൊന്നും ഉണ്ണിയെ തളര്‍ത്തിയിരുന്നില്ല.

2018 തുടക്കം
വിജയ സിനിമയോട് കൂടിയാണ് ഉണ്ണി മുകുന്ദന്റെ 2018 ലെ തുടക്കം. ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായ ബാഗമതിയില്‍ നായകന്‍ ഉണ്ണി മുകന്ദനായിരുന്നു. ഹൊറര്‍ ഗണത്തില്‍ നിര്‍മ്മിച്ച സിനിമ ജനുവരി 26 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

ഇര വരുന്നു...
ഫെബ്രുവരിയില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും മാര്‍ച്ചിലേക്ക് റിലീസ് മാറ്റിയ ഉണ്ണിയുടെ സിനിമയാണ് ഇര. നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്ത് വൈശാഖ് നിര്‍മ്മിക്കുന്ന സിനിമയില്‍ ഗോകുല്‍ സുരേഷ്, മിയ ജോര്‍ജ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചാണക്യതന്ത്രം
ഈ വര്‍ഷം ചിത്രീകരണം നടക്കുന്ന സിനിമയാണ് ചാണക്യതന്ത്രം. സിനിമയില്‍ ഉണ്ണി മുകുന്ദന്‍ സ്ത്രീ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ ക്ഷന്‍ ത്രില്ലറായിട്ടാണ് നിര്‍മ്മിക്കുന്നത്. അനുപ് മേനോനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.

അച്ചായന്‍സ്
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉണ്ണിയുടെ ആദ്യത്തെ സിനിമയായിരുന്നു അച്ചായന്‍സ്. ജയറാം നായകനായി അഭിനയിച്ച സിനിമയില്‍ ടോണി വാവച്ചന്‍ എന്ന കഥാപാത്രത്തിലൂടെ ഉണ്ണി തകര്‍ത്തഭിനയിച്ചിരുന്നു. ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

ക്ലിന്റ്
ക്ലിന്റ് എന്ന പേരില്‍ നിര്‍മ്മിച്ച ഒരു ബയോപിക്കിലും ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ 35 വയസുള്ള കഥാപാത്രം മുതല്‍ 75 വയസുള്ള വ്യക്തിയുടെ വേഷം ചെയ്യാനും ഉണ്ണിയ്ക്ക് കഴിഞ്ഞിരുന്നു. അഭിനയം കൊണ്ട് മാത്രം ശ്രദ്ധ നേടാന്‍ കഴിഞ്ഞ സിനിമയായിരുന്നു ക്ലിന്റ്.

മാസ്റ്റര്‍പീസില്‍
ക്രിസ്തുമസ് സീസണിലെത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ പോലീസ് വേഷത്തിലായിരുന്നു ഉണ്ണി പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമയിലെ ഉണ്ണിയുടെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു കിട്ടിയിരുന്നത്.


Click it and Unblock the Notifications











