twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    By Aswini
    |

    മികച്ച കലാകാരന്മാരെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ മലയാള സിനിമ ഒരുപാട് മുന്നേറിയിരിയ്ക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. സമീപകാലത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് ലഭിച്ച പ്രതിഭകള്‍ കുറച്ചൊന്നുമല്ല.

    2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

    ലഭിച്ചത് എന്ന് പറയുന്നതിനെക്കാള്‍, തിരിച്ചറിഞ്ഞത് എന്ന് പറയുന്നതാവും കുറച്ചുകൂടെ ശരി. ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിച്ച പല താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായി വര്‍ഷങ്ങളായി സിനിമയില്‍ ഉള്ളവരമാണ്. ഒരു അവസരം ലഭിച്ചപ്പോള്‍ തങ്ങളുടെ കഴിവ് ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തത്.

    2016 ഇതുവരെ, മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച അഭിനേതാക്കളെ കുറിച്ച് പറയുമ്പോള്‍ ആക്ഷന്‍ ഹീറോ ബിജുവിലും മഹേഷിന്റെ പ്രതികാരത്തിലും പറഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. ആ പട്ടിക പിന്നെയും നീളും. നോക്കാം, 2016 ല്‍ ഇതുവരെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    സുരാജ് വെഞ്ഞാറമൂട്

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. എന്നാല്‍ ആ ചിത്രം അധികമാരും കണ്ടിരുന്നില്ല. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം കണ്ടപ്പോഴാണ് സുരാജ് എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. രണ്ടേ രണ്ട് രംഗങ്ങളില്‍ മാത്രമേ സുരാജ് ചിത്രത്തില്‍ എത്തിയിട്ടുള്ളൂ. ആ രണ്ട് സീനും അത്ഭുതകരമായ അഭിനയമാണ് പ്രേക്ഷകര്‍ കണ്ടത്.

    വിനായകന്‍

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    ഇതുവരെ വിനായകന്‍ ചെയ്ത ഓരോ കഥാപാത്രങ്ങള്‍ എടുത്തു നോക്കിയാലും അറിയാം, എത്രത്തോളം ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടിട്ടാണ് അദ്ദേഹം അഭിനയിച്ചിരിയ്ക്കുന്നത് എന്ന്. ഒടുവില്‍ തിയേറ്ററിലെത്തിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലും അതിശയിപ്പിയ്ക്കുന്ന അഭിനയമാണ് പ്രേക്ഷകര്‍ കണ്ടത്.

    മണികണ്ഠന്‍

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    നാടകരംഗത്തു നിന്നും വരുന്ന മണികണ്ഠന്റെ ആദ്യത്തെ സിനിമയാണ് കമ്മട്ടിപ്പാടം. എന്നാല്‍ ആ തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കുകയേ ചെയ്യാതെയാണ് മണികണ്ഠന്‍ കഥാപാത്രമായി മാറിയത്. മണികണ്ഠന്‍ എന്ന അഭിനേതാവിനെ അല്ല ബാലേട്ടന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് പ്രേക്ഷകര്‍ അവിടെ കണ്ടത്. അതാണ് നടന്റെ വിജയവും

    അപര്‍ണ ബാലമുരളി

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    വലിയ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമൊന്നുമില്ലാതെ മലയാള സിനിമയിലെ നായികാ നിരയിലേക്ക് മെല്ലെ വന്നു കയറിയ നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ അത്രയേറെ നാച്വറലായിട്ടാണ് അപര്‍ണ കൈകാര്യം ചെയ്തത്. ഡയലോഡ് ഡെലിവറിയെ കുറിച്ചൊക്കെ പ്രത്യേകം പറയണം

    ജഗദീഷ്

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    ലീല എന്ന ചിത്രത്തിലെ ജഗദീഷിന്റെ അഭിനയം ശരിയ്ക്കും പ്രേക്ഷകരെ ഞെട്ടിച്ചു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ജഗദീഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങളോളം ഹാസ്യ കഥാപാത്രമായെത്തി പ്രേക്ഷകരെ ചിരിപ്പിച്ച ജഗദീഷില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അഭിനയമായിരുന്നു അത്. കഥാപാത്രമായപ്പോഴുള്ള സ്വാഭാവികതയാണ് പ്രേക്ഷരെ അത്ഭുതപ്പെടുത്തിയത്.

    വിജയരാഘവന്‍

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    ലീല എന്ന ചിത്രത്തില്‍ കൈയ്യടി നേടിയ മറ്റൊരു കഥാപാത്രം വിജയരാഘവന്റേതാണ്. ശരീരഭാഷകൊണ്ടും സംഭാഷണ ശൈലി കൊണ്ടും വിജയരാഘവന്‍ പ്രേക്ഷകരെ ഞെട്ടിച്ചു. നിഷ്‌കളങ്കനായ പിള്ളേച്ചന്‍ എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിച്ചത്. തന്റേതായ ചില മാനറിസങ്ങള്‍ കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു

    അലെന്‍സിയര്‍

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ കൈയ്യടി നേടിയ മറ്റൊരു കഥാപാത്രമാണ് ആര്‍ട്ടിസ്റ്റ് ബേബി. അന്നയും റസൂലും മുതല്‍ ഒത്തിരി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി അലെന്‍സിയര്‍ വന്നിട്ടുണ്ട്. പക്ഷെ നടനെ അടയാളപ്പെടുത്തിയ കഥാപാത്രം മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബി തന്നെ.

    ആശ ശരത്ത്

    2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

    പാവാട എന്ന ചിത്രത്തിലെ അഭിനയമാണ് ആശ ശരത്തില്‍ നിന്നും പ്രതീക്ഷിക്കാതെ കണ്ടത്. പൃഥ്വിരാജിന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍ ആശ അഭിനയിച്ചത്. പക്വത എത്തിയ ഒരു അഭിനേത്രിയെ ആശയില്‍ കണ്ടു. കഥാപാത്രത്തിന്റെ പ്രായവ്യത്യാസത്തെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ആശ ശരത്ത് അഭിനയിച്ചത്

    English summary
    Malayalam cinema is blessed with umpteen number of talented actors and actresses, who could perform any kind of roles with ease. The first half of 2016 did witness some brilliant performances from some of the actors of the industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X