»   » പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

Written By:
Subscribe to Filmibeat Malayalam

ഒരു സ്‌കൂളിനെയോ കോളേജിനെയോ പശ്ചാത്തലമാക്കിയാണ് സിനിമ എങ്കില്‍, ഒഴിച്ചു കൂടാനാകാത്ത ചില കോമഡി കഥാപാത്രങ്ങളിലൊന്ന് അവിടെയുള്ള പിടി മാഷാകും. സമീപകാലത്ത് അങ്ങനെ മലയാളികളെ ആത്മാര്‍ത്ഥമായി ചിരിപ്പിച്ച ഒരു പിടി മാഷാണ് പ്രേമത്തിലെ ശിവന്‍ സര്‍.

എന്നാല്‍ പ്രേമത്തില്‍ മാത്രമല്ല, അതിന് മുമ്പും മലയാളികളെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം ചില പിടി മാഷന്മാര്‍ എത്തിയിരുന്നു. മറന്നെങ്കില്‍ ഒന്ന് ഓര്‍മിപ്പിയ്ക്കാം, നോക്കൂ...

പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

വേണു സംവിധാനം ചെയ്ത സര്‍വ്വകലാശാല എന്ന ചിത്രത്തിലെ ഇന്നച്ചനെ ഓര്‍മയില്ലേ. ഇന്നസെന്റ് അവതരിപ്പിച്ച ഈ കഥാപാത്രം ഇപ്പോഴും കാണുമ്പോള്‍ നമ്മളെ ചിരിപ്പിയ്ക്കും.

പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

തുളസി ദാസ് സംവിധാനം ചെയ്ത മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രത്തില്‍ അലിയാര്‍ എന്ന പിടി മാഷായിട്ടാണ് ജഗതി ശ്രീകുമാര്‍ എത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി വന്ന ജോജിയെ (മുകേഷ്) പുറത്താക്കാനുള്ള ശ്രമത്തില്‍ അലിയാര്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു.

പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ വട്ടോളിയെ മറക്കാന്‍ കഴിയുമോ. ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ കഥാപാത്രം. മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളിലാണ് വട്ടോളി തകര്‍ത്താടിയത്

പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലെ ജോസ് പനച്ചിക്കാടനെ ഓര്‍മയില്ലേ. സഹപ്രവര്‍ത്തകെയൊക്കെ തരംതാഴ്ന്ന് കാണുന്ന ജോസ് പനച്ചിക്കാടന്‍ എന്ന കഥാപാത്രം ശരീര ഘടനകൊണ്ടും അഭിനയം കൊണ്ടും കൊച്ചിന്‍ ഹനീഫയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും

പ്രേമത്തിലെ മാത്രമല്ല, മലയാളികളെ ചിരിപ്പിച്ച പിടി മാഷന്മാര്‍ വേറെയുമുണ്ട്

ഈ നിരയില്‍ ഒടുവിലത്തെ പേരാണ് പ്രേമത്തിലെ ശിവന്‍ സര്‍, അഥവാ പിടി മാഷ്. വിമല്‍ സാറുമായുള്ള (വിനയ് ഫോര്‍ട്ട്) കോമ്പിനേഷന്‍ രംഗങ്ങളിലാണ് ശിവന്‍ സര്‍ (സൗബിന്‍) കൈയ്യടി നേടിയത്.

English summary
The Funny PT Masters From Malayalam Films!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam