കൈയ്യടി നേടി അന്‍സണ്‍ പോളിന്റെ സൂപ്പര്‍ ഹീറോ ചിത്രം! ദി ഗാംബ്ലര്‍ ആദ്യ പ്രതികരണം ഇങ്ങനെ!

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന നിരവധി സിനിമകളാണ് ഓരോ വാരത്തിലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായ ദി ഗാംബ്ലര്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. അന്‍സണ്‍ പോള്‍ നായകനായെത്തിയ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന കുടുംബ ചിത്രമാണിതെന്നും പ്രിവ്യൂ ഷോയില്‍ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചതെന്നും സംവിധായകനായ ടോം ഇമ്മട്ടി പറഞ്ഞിരുന്നു. തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകര്‍ക്ക് ഒരു തരത്തിലും നിരാശരാവേണ്ടി വരില്ലെന്നും അണിയറപ്രവര്‍ത്തകരും താരങ്ങളും പറഞ്ഞിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തിയത്.

രണ്ട് മണിക്കൂറിലധികമുള്ള സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥയുമായാണ് വരുന്നതെന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരും അക്കാര്യം ശരിവെച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. 7 വയസ്സുള്ള കുട്ടിയുടെ പിതാവായാണ് അന്‍സണ്‍ പോള്‍ എത്തിയത്. സ്വന്തം പേര് തന്നെയാണ് കഥാപാത്രത്തിനും നല്‍കിയിട്ടുള്ളത്. ജോസഫ് അന്നക്കുട്ടി ജോസിന്റെ പേര് ജോപ്പനെന്നാണ്. സുഹൃത്തുക്കള്‍ തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന കുടുംബനാഥനായ അന്‍സണനെയാണ് സിനിമയുടെ തുടക്കത്തില്‍ കാണുന്നത്. ബ്രാന്‍ഡിംഗ് കമ്പനിയിലാണ് അദ്ദേഹത്തിന് ജോലി.

അന്‍സണന്‍രെ മകനായ ഫ്രാന്‍സ് കൂട്ടുകാര്‍ക്കിടയില്‍ ആളാവാനുള്ള ഐഡിയയും അന്വേഷിച്ച് നടക്കുകയാണ്. കുടുംബ ജീവിതത്തിനിടയിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമായാണ് സിനിമ മുന്നേറുന്നത്. അവരവരുടെ കഥാപാത്രത്തെ ഓരോ താരവും അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

The Gambler

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ അന്‍സണും ടോം ഇമ്മട്ടിയും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ പകുതിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കത്തിലേ പുറത്തുവന്നിരുന്നു. ഡയാന ,വിഷ്ണു, ഇന്നസെന്റ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X