മീനാക്ഷി ദിലീപിനൊപ്പം നമിതയും; എന്റെ പെണ്‍കുട്ടി വിവാഹിതയായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല, ചിത്രവുമായി നടി

കഴിഞ്ഞ ഒരാഴ്ചയോളമായി നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഫെബ്രുവരി പതിനൊന്നിന് കാസര്‍ഗോഡ് സ്വദേശിയായ ബിലാലുമായിട്ടാണ് താരപുത്രിയുടെ വിവാഹം നടന്നത്. അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് വമ്പന്‍ ആഘോഷമായിരുന്നു വധുവിന്റെ വീട്ടില്‍ നടത്തിയത്.

ഇപ്പോഴിതാ പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്. ആയിഷയുമായി അടുത്ത സൗഹൃദമുള്ള നമിത വിവാഹാഘോഷങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 'എന്റെ കുഞ്ഞു പെണ്‍കുട്ടി വിവാഹിതയായെന്ന് വിശ്വസിക്കാന്‍ വയ്യ' എന്ന് ക്യാപ്ഷന്‍ നല്‍കി കൊണ്ട് വിവാഹവേഷത്തില്‍ നില്‍ക്കുന്ന ആയിഷയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് നമിത പങ്കുവെച്ചത്.

meenakshi-namitha-pramod

ഇത്തവണ കടും ചുവപ്പ് നിറമുള്ള വസ്ത്രത്തിലാണ് നമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സാന്നിധ്യമാണ് ശ്രദ്ധേമായ മറ്റൊരു കാര്യം. മീനാക്ഷിയും ചുവപ്പ് നിറമുള്ള സാരിയും മുല്ലപൂവൂം ചൂടിയാണ് വിവാഹത്തിനെത്തിയത്. മീനാക്ഷിയും നമിതയും ചേര്‍ന്ന് ഡാന്‍സ് കളിച്ചതിന്റെ വീഡിയോസും ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെ നായികയായി ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചതോടെയുള്ള സൗഹൃദമാണ് നമിതയ്ക്ക്. ഇരുകുടുംബങ്ങള്‍ തമ്മിലും സൗഹൃദം പുലര്‍ത്തുന്നവരാണ്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

Recommended Video

നാദിർഷായുടെ മകളുടെ കല്യാണ വീഡിയോ കാണാം | FilmiBeat Malayalam

ദിലീപും നാദിര്‍ഷയും തമ്മിലുള്ള ആത്മബന്ധം പോലെയാണ് മക്കള്‍ക്കിടയിലുള്ളതും. ആയിഷയ്‌ക്കൊപ്പമുള്ള ടിക് ടോക് വീഡിയോകളില്‍ മീനാക്ഷിയും ഉണ്ടാവാറുണ്ടായിരുന്നു. വിവാഹാഘോഷങ്ങളില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഡാന്‍സും പാട്ടുമൊക്കെയായി വലിയൊരു ആഘോഷം തന്നെയായിരുന്നു. ഏറെ കാലത്തിന് ശേഷം കാവ്യ മാധവന്‍ കുടുംബസമേതം എത്തിയ പരിപാടിയായിരുന്നിത്. ദിലീപിനൊപ്പമുള്ള കാവ്യയുടെ നിരവധി വീഡിയോസാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X