»   » ഇനി വരാനിരിക്കുന്നത് മെഗാസ്റ്റാര്‍ യുഗം, ഗ്രേറ്റ് ഫാദര്‍ 24 ദിവസം കൊണ്ട് നേടിയത് എത്രയാണെന്നറിയാം !!

ഇനി വരാനിരിക്കുന്നത് മെഗാസ്റ്റാര്‍ യുഗം, ഗ്രേറ്റ് ഫാദര്‍ 24 ദിവസം കൊണ്ട് നേടിയത് എത്രയാണെന്നറിയാം !!

Posted By: Nihara
Subscribe to Filmibeat Malayalam

കേരളക്കരയിലെങ്ങും ഗ്രേറ്റ് ഫാദര്‍ തരംഗമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുരുകയാണ്. നവാഗത സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ആദ്യ ആഴ്ചയില്‍ത്തന്നെ ചിത്രം 30 കോടി ക്ലബിലെത്തി. മമ്മൂട്ടിയുടെ കരിയറിലെ സകല റെക്കോര്‍ഡുകളും മാറ്റി മാറിച്ചാണ് ഈ ചിത്രം മുന്നേറുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഒാപ്പണിങ്ങ് കളക്ഷന്‍ ഗ്രേറ്റ് ഫാദറിന്‍റേതാണ്. ദി ഗ്രേറ്റ് ഫാദര്‍' 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ പുറത്തുവിട്ട കണക്ക് മമ്മൂട്ടിയും ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30ന് തീയേറ്ററുകളിലെത്തിയ ചിത്രം 24-ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് നിര്‍മ്മാതാക്കള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

അന്‍പത് കോടി ക്ലബില്‍ ഇടം പിടിച്ചു

ഇന്ത്യയിലും പുറത്തും റിലീസ് ചെയ്ത എല്ലാ സ്‌ക്രീനുകളിലെയും കളക്ഷന്‍ ചേര്‍ത്താണ് ചിത്രം 50 കോടി നേടിയിരിക്കുന്നത്. ഇതോടെ അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമായിരിക്കുകയാണ് 'ദി ഗ്രേറ്റ് ഫാദര്‍'. അതിവേഗത്തില്‍ 20 കോടി നേടുന്ന ചിത്രമായും ഗ്രേറ്റ്ഫാദര്‍ മാറിയിരുന്നു. റിലീസിന്റെ അഞ്ചാം ദിവസമാണ് ചിത്രം 20 കോടി നേടിയതായി മമ്മൂട്ടി അറിയിച്ചത്.

ആദ്യദിന കളക്ഷനിലും റെക്കോര്‍ഡിട്ടു

ഒരു മലയാളചിത്രം നിലവില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ഫസ്റ്റ്‌ഡേ കളക്ഷന്‍ ഇപ്പോള്‍ ഗ്രേറ്റ് ഫാദറിന്റെ പേരിലാണ്. 4.31 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. പുലിമുരുകന്റെ 4.05 കോടിയെ മറികടന്നായിരുന്നു ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡിട്ടത്.

ഹോളിവുഡ് നിലവാരത്തിലുള്ള സംഘട്ടന രംഗമാണ്

ഹോളിവുഡ് ശൈലി പിന്തുടര്‍ന്നു
ഹോളിവുഡ് നിലവാരത്തില്‍ ജാക്കിച്ചാനെ അനുസ്മരിക്കുന്ന വിധത്തിലുള്ള സംഘട്ടന രംഗം മെഗാസ്റ്റാര്‍ ഡ്യൂപ്പില്ലാതെ ചെയ്യുന്നതു തന്നെ അമ്പരപ്പെടുത്തിയെന്ന് ആര്യ മുന്‍പ് അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

തെന്നിന്ത്യന്‍ താരം ആര്യ പറഞ്ഞത്

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്‌സ് സീനിലെ ആക്ഷന്‍ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വാഗമണില്‍ വച്ച് നടന്ന ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകണത്തില്‍ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു. ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ടായിരുന്നു അദ്ദേഹം ചെയ്തതെന്ന് ആര്യ പറഞ്ഞത്.

ക്ലൈമാക്സിലെ ആക്ഷന്‍ സീന്‍ പൊളിച്ചു

ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.

English summary
Box office collection of The Great Father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam