»   » മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഒാപ്പണിംഗ് കസബയെ വെല്ലുമോ ഗ്രേറ്റ് ഫാദര്‍, ഡേവിഡും സംഘവും തിയേറ്ററില്‍

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഒാപ്പണിംഗ് കസബയെ വെല്ലുമോ ഗ്രേറ്റ് ഫാദര്‍, ഡേവിഡും സംഘവും തിയേറ്ററില്‍

By: v.nimisha
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലേക്കെത്തി. റിലീസിനു മുന്‍പു തന്നെ വാനോളം പുകഴ്ത്തല്‍ നേടിയിരുന്നു ചിത്രം. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തെക്കുറിച്ചുള്ള ഒാരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണഅ പ്രേക്ഷകര്‍ സ്വീകരിച്ചത്. കേരളത്തില്‍ 202 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദറെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും ബോക്സോഫീസിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഒാപ്പണിംഗ് കളക്ഷന്‍ നേടിയത് നിഥിന്‍ രണ്‍ജി പണിക്കരുടെ കസബയിലൂടെയാണ്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 2.48 കോടിയായിരുന്നു ചിത്രം ആദ്യ ദിനത്തില്‍ നേടിയത്.

കസബയുടെ റെക്കോര്‍ഡ് മറി കടക്കുമോ??

മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഒാപ്പണിംഗ് കളക്ഷന്‍ നേടിയത് നിഥിന്‍ രണ്‍ജി പണിക്കരുടെ കസബയിലൂടെയാണ്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 2.48 കോടിയായിരുന്നു ചിത്രം ആദ്യ ദിനത്തില്‍ നേടിയത്. ഈ റെക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ മറി കടക്കുമോയെന്നാണ് അണിയറ പ്രവര്‍ത്തകരടക്കം ഉറ്റുനോക്കുന്നത്.

അവസാന നിമിഷം ലീക്കായ വിഡിയോ

റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന് മെഗാസ്റ്റാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തന്റെ ചിത്രത്തിന്റെ റിലീസ് വരെ മാറ്റി വച്ചിരുന്നു ദിലീപ്. എന്നാല്‍ ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പറന്നു നടക്കുന്നത്.വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ടീസര്‍, ട്രെയിലര്‍ എന്നിവയിലൂടെ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് പ്രധാനപ്പെട്ട രംഗം പുറത്തായിട്ടുള്ളത്.

പ്രമോഷന്‍റെ ഭാഗമായി ചെയ്തതാണോ??

ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട രംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും സ്‌നേഹയും തമ്മിലുള്ള രംഗമാണ് പുറത്തു വന്നിട്ടുള്ളത്. വാട്‌സാപ്പിലും ഫേസ് ബുക്കിലുമായി അതി വേഗത്തിലാണ് ഇത് പ്രചരിക്കുന്നത്.വളരെ പ്രധാനപ്പെട്ട രംഗം പുറത്തുവന്നിട്ടും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാതിരുന്നത് പ്രേക്ഷകര്‍ക്കിടയില്‍ സംശയം ഉണര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണോ ഇത് പുറത്തുവിട്ടതെന്ന സംശയത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

ഗംഭീര വരവേല്‍പ്പ് നല്‍കി ഫാന്‍സ്

ആരാധകരുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ത്തന്നെ ഗംഭീര വരവേല്‍പ്പ് നടത്താനൊരുങ്ങി നില്‍ക്കുയാണ് ഫാന്‍സുകാര്‍. ഇടയ്ക്ക് പ്രഖ്യാപിച്ച വാഹന പണിമുടക്കില്‍ ഏറെ ആശങ്ക പ്രകടിപ്പിച്ചത് ഫാന്‍സുകാരാണ്. ഇക്കാര്യത്തിലും ആശങ്കപ്പെടുന്നത് ഫാന്‍സുകാരാണ്.

ഡേവിഡ് നൈനാന്‍റെ ലുക്ക്, ഒരു രക്ഷയുമില്ല

അധോലോക നായകനായ ഡേവിഡ് നൈനാന്റെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. സ്‌നേഹയാണ് മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ എത്തുന്നത്. മകളായി ബേബി അനിഘയും എത്തുന്നുണ്ട്.

മമ്മൂട്ടി ചിത്രത്തെ പുകഴ്ത്തി മോഹന്‍ലാല്‍

ചിത്രത്തിനെക്കുറിച്ചും മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ കാര്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ സംവിധായകനെ അഭിനന്ദിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍പ്പരം മികച്ചൊരു പ്രതികരണം ഒരു നവാഗത സംവിധായകന് ലഭിക്കാനില്ല. ഇക്കാര്യങ്ങളൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിപ്പിച്ചു.

ക്ലൈമാക്‌സ് വരെ സസ്പെന്‍സ്

ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.

English summary
Will The great father cross Kasaba record??
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam