»   » സ്‌കിന്‍ ഷോയ്ക്കും റെഡി, സൗത്ത് ഇന്ത്യയിലെ ഹോട്ട് താരങ്ങളുടെ പുതിയ വിശേഷങ്ങളിതാ!!

സ്‌കിന്‍ ഷോയ്ക്കും റെഡി, സൗത്ത് ഇന്ത്യയിലെ ഹോട്ട് താരങ്ങളുടെ പുതിയ വിശേഷങ്ങളിതാ!!

Posted By: Sanviya
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യയിലെ ഹോട്ട് താരം ആരാണെന്നോ? അങ്ങനെ ചോദിച്ചാല്‍ ഒന്ന് ആലോചിക്കേണ്ടി വരും. ശരീര സൗന്ദര്യംകൊണ്ടും കഴിവുകൊണ്ടും ആരാധകരുടെ മനം കവര്‍ന്ന സൗത്ത് ഇന്ത്യയിലെ ഹോട്ട് താരങ്ങള്‍ ഒന്നും രണ്ടും അല്ല, റായ് ലക്ഷ്മി, നമിത, നയന്‍താര പ്രിയാമണി തുടങ്ങി ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്.

ഉര്‍വശി - ജയറാം കുളിസീന്‍ പോലെയല്ല, മലയാള സിനിമയെ ശരിക്കും ഞെട്ടിച്ച 15 രംഗങ്ങള്‍ കാണൂ...

ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല, കഥാപാത്രത്തിന് വേണ്ടി ശരീരപ്രദര്‍ശനം നടത്താനും ഈ നടിമാര്‍ മടികാണിച്ചിട്ടില്ല. സൗത്ത് ഇന്ത്യയിലെ ഹോട്ടെസ്റ്റ് താരങ്ങളും അവരുടെ വിശേഷങ്ങളും. തുടര്‍ന്ന് വായിക്കൂ..

റായ് ലക്ഷ്മി- വയസ് 27

2005ല്‍ പുറത്തിറങ്ങിയ 'കര്‍ക കസദര' എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി സിനിമയില്‍ എത്തുന്നത്. സിനിമാ ജീവിതത്തില്‍ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ട നടി 55 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ജൂലി 2 എന്ന ചിത്രത്തിലൂടെ നടി ബോളിവുഡിലും എത്തി. ഇപ്പോള്‍ സോനാക്ഷി സിന്‍ഹ നായികയാകുന്ന അകിറ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും റായ് ലക്ഷ്മി എത്തുന്നുണ്ട്. ജൂലി2, അകിറ, മൊട്ടശിവ കേട്ടശിവ, അറേബ്യന്‍ സഫാരി, സന്തോഷമായി ഗോപിയേട്ട എന്നിവയാണ് റായ് ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

നമിത-വയസ് 35

2002ലെ സ്വന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. 2000ത്തില്‍ മിസ് സൂറത്തായി നമിതയെ തിരഞ്ഞെടുത്തിട്ടുണ്ട്. 2001ല്‍ മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. പാര്‍വതി പുരവും പൊട്ടുമാണ് വരാനിരിക്കുന്ന നമിതയുടെ ചിത്രങ്ങള്‍.

Read Also:പരിസരം മറന്ന് പരസ്യമായി മമ്മൂട്ടി പൊട്ടിത്തെറിച്ച സന്ദര്‍ഭങ്ങള്‍; വീഡിയോകള്‍ കാണാം

നയന്‍താര-വയസ് 31

സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ നയന്‍താര സിനിമയില്‍ എത്തിയത്. ഡയാന മറിയം കുര്യന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. വരാനാരിക്കുന്ന ചിത്രങ്ങള്‍-ഇരുമുഖന്‍, കഷ്‌മോര, ഡോറ

പ്രിയാമണി-വയസ് 32

മോഡല്‍ രംഗത്ത് നിന്നാണ് പ്രിയാമാണി സിനിമയില്‍ എത്തുന്നത്. 'എവരെ അതഗാഡു' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചെന്നൈ എക്‌സ്പ്രസിലെ 1 2 3 4 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് എന്ന ശ്രദ്ധേയമായ ഐറ്റം സോങിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്‍ഗുലിക, വ്യൂഹ, കമിനി, സൈലന്റ് റേഡിയോ എന്നിവയാണ് വരാനിരിക്കുന്ന പ്രിയാമണിയുടെ ചിത്രങ്ങള്‍.

അമലപോള്‍-വയസ് 24

അമലപോളും എഎല്‍ വിജയ് യും വേര്‍പിരിഞ്ഞത് അടുത്തിടെ വാര്‍ത്തയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍, ഹെബ്ബുലി, വാടാ ചെന്നൈ എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.

തമന്ന-വയസ് 26

സൗത്ത് ഇന്ത്യയിലെ ഗ്ലാമര്‍ താരം. ബാഹുബലി രണ്ടാം ഭാഗം, കത്തി സന്തയ്, അഭിനേത്രി തുടങ്ങിയവയാണ് തമന്നയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഭാവന-വയസ് 30

കാര്‍ത്തിക മേനോന്‍ എന്നാണ് യഥാര്‍ത്ഥ പേര്. നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍, വിലകുമാരം, കുട്ടികളുണ്ടേ സൂക്ഷിക്കുക, സ്വപ്‌നങ്ങളേക്കാള്‍ സുന്ദരം, ഹണി ബീ 2 എന്നിവയാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ശ്രുതിഹാസന്‍-വയസ് 30

ലക്ക് എന്ന ചിത്രത്തിലൂടെയാണ് ശ്രുതിഹാസന്‍ ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. വരാനിരിക്കുന്ന സബാഷ് നായിഡു എന്ന ചിത്രത്തില്‍ കമല ഹാസനൊപ്പം ശ്രുതിഹാസനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യാര, സിങ്കം 3, പ്രേമം, സബാഷ് നായിഡു എന്നിവയാണ് ശ്രുതിഹാസന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

കാജല്‍ അഗര്‍വാള്‍-വയസ് 31

തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. വരാനിരിക്കുന്ന ചിത്രങ്ങള്‍- കവലൈ വേണ്ടം, കൈദി നമ്പര്‍ 150, തല 57

English summary
The Hottest South Heroine?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam