twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനുഷ്യയെ ഹൃദയത്തെ സ്പർശിക്കാൻ ഇനി സച്ചിയുടെ കഥകളില്ല, അഭിഭാഷകനിൽ നിന്ന് സിനിമയിലേയ്ക്കുള്ള ദൂരം

    |

    സച്ചിയുടെ മനസ്സ് നിറയെ കഥകളാണ്. പ്രേക്ഷകരെ ചിരിപ്പിക്കാനും അതുപോലെ ചിന്തിപ്പിക്കാനും സച്ചിയുടെ കഥകൾക്ക് കഴിയും. ഇത് തന്നെയാണ് സച്ചി എന്ന തിരക്കഥകൃത്ത് പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. കാലത്തിനൊത്ത് സഞ്ചരിക്കുന്ന കലാകാരനായിരുന്നു സച്ചി. ഇദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്.

    വലിയ ചിത്രങ്ങളുടെ കണക്ക് പറയാനില്ല ഇദ്ദേഹത്തിന്. എണ്ണപ്പെട്ട ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സച്ചിയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമ ലോകം സച്ചിയുടെ പുതിയ കഥകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഫ്രെയിമുകൾക്കുപ്പറത്തോക്ക് പ്രിയ കഥാകാരൻ യാത്രയായത്.

    sachy

    2007 ൽ പുറത്തു വന്ന ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ് സച്ചിയുടെ അരങ്ങേറ്റം. വക്കീൽ പണി ഉപേക്ഷിച്ചായിരുന്നു സിനിമ കഥകളുടെ ലോകത്തേയ്ക്ക് ഇദ്ദേഹം എത്തിയത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. എറണാകുളം ലോ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

    Recommended Video

    ചികിത്സാ പിഴവില്ല ; വിശദീകരണവുമായി ഡോക്ടര്‍ | Filmibeat Malayalam

    തിരക്കഥകൃത്ത് സേതുവിനൊപ്പമായിരുന്നു സച്ചിയുടെ സിനിമാ പ്രവേശനം. ചോക്ലേറ്റ് എന്ന ആദ്യ ചിത്രത്തിൽ തന്നെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ഇവരുടെ തൂലികയിൽ പിറന്ന റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. വൻ വിജയങ്ങൾ ഈ ഇരട്ട തിരക്കഥകൃത്തുക്കളെ തേടി എത്തിയപ്പോൾ സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് സച്ചി- സേതു കൂട്ട്കെട്ട് വേർ പിരിയുകയായിരുന്നു

    പിന്നീട് സച്ചിയുടെ ഒറ്റയ്ക്കുള്ള പടയോട്ടമായിരുന്നു. 2012ൽ പുറത്ത് വന്ന മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവായി അരങ്ങേറ്റം കുറിച്ചു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ സിനിമകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, ലാൽ അഭിനയിച്ച ചേട്ടയീസ്, മേക്കപ്പ് മാൻ, രാമലീല, ഷെർലക്,ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, അനാർക്കലി എന്നീ ചിത്രങ്ങളും രചിച്ചു.

    പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയകാവ്യമായിരുന്നു അനാർക്കലി. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.

    Read more about: sachi
    English summary
    The Journey Of Director Sachy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X