മലയാളത്തിന്റെ ചരിത്രം തന്നെ തിരുത്തി കുറിച്ചേക്കും! 3 പോസ്റ്ററുകളുമായി ദി കുങ്ഫൂ മാസ്റ്റര്‍
എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി കുങ്ഫൂ മാസ്റ്റര്‍. ചിത്രത്തിന്റെ മൂന്ന് ക്യാരക്ടര്‍ പോസ്റ്റേഴ്സ് പുറത്തിറങ്ങി. പൂമരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിത പിള്ളയുടെയും പുതുമുഖങ്ങളായ ജിജു സക്കറിയയുടെയും സനൂപിന്റെയും ക്യാരക്ടര്‍ പോസ്റ്റേഴ്സ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമയുടെ ട്രെയിലര്‍ ഇതിനകം ജനശ്രദ്ധ നേടിയിരുന്നു. കുങ്ഫൂ മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്നതിനാല്‍ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണെന്ന സൂചനയാണ് ലഭിക്കുന്നത്.

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളായിരിക്കും എബ്രിഡ് ഷൈന്‍ ഈ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഇങ്ങനൊരു ചിത്രം ഇതാദ്യമായിരിക്കുമെന്നാണ് അറിയുന്നത്. ജനുവരി 24ന് സിനിമ തിയറ്ററുകളിലേക്ക് എത്തും.
അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍.


Click it and Unblock the Notifications











