വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

By Aswini

മലയാളത്തില്‍ കരുത്തുറ്റ പൊലീസ് വേഷം ചെയ്ത നടിയാണ് വാണി വിശ്വനാഥ്. വാണിയ്ക്ക് ശേഷം ഇപ്പോള്‍ അത്തരത്തില്‍ ഒരു പ്രകടനം കണ്ടത് ദൃശ്യം എന്ന ചിത്രത്തില്‍ ആശ ശരത്തിലാണ്. ആശ ശരത്തിനും ശേഷം വീണ്ടും മലയാളത്തില്‍ മറ്റൊരു ലേഡി സൂപ്പര്‍സ്റ്റാര്‍ കൂടെ പൊലീസ് വേഷമണിയുകയാണ്. മറ്റാരുമല്ല മഞ്ജു വാര്യര്‍ തന്നെ.

കൊച്ചിയില്‍ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഐപിഎസ് ഓഫീസറായിട്ടാണ് മഞ്ജു എത്തുന്നത്. മഞ്ജുവിന്റെ വില്ലനായി ജയസൂര്യയും ചിത്രത്തിലെത്തുന്നു എന്നത് പ്രതീക്ഷ വര്‍ധിപ്പിയ്ക്കുന്നു.

എന്നിരിക്കിലും, മഞ്ജുവിന്റെ പൊലീസ് വേഷം വാണി വിശ്വനാഥിനെയും ആശ ശരത്തിനെനെയും വെല്ലുമോ എന്നാണ് ആരാധകരുടെ ചോദ്യം. മലയാളത്തില്‍ പോലീസ് വേഷം കെട്ടിയതും കെട്ടുന്നതുമായ നായികമാരെ ഒന്ന് കാണാം,

മഞ്ജു വാര്യര്‍

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

മഞ്ജു വാര്യര്‍ പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല. കൊച്ചിയില്‍ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഐപിഎസ് ഓഫീസറായിട്ടാണ് മഞ്ജു എത്തുന്നത്. മഞ്ജുവിന്റെ വില്ലനായി ജയസൂര്യയും ചിത്രത്തിലെത്തുന്നു എന്നത് പ്രതീക്ഷ വര്‍ധിപ്പിയ്ക്കുന്നു.

വാണി വിശ്വനാഥ്

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

പൊലീസ് വേഷത്തിലെത്തി മലയാളി പ്രേക്ഷകരെ ഞെട്ടിച്ച നടിമാരുടെ പേര് പറയുമ്പോള്‍ വാണി വിശ്വനാഥിനെ കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ. ദി ട്രീത്ത്, ജെയിംസ് ബോണ്ട്, റാപ്പിഡ് ആക്ഷന്‍ ഫോര്‍സ്, ഇന്ത്യ ഗേറ്റ്, ബ്ലാക്ക് ഡാലിയ തുടങ്ങിയ ചിത്രങ്ങളില്‍ വാണി ഐപിഎസ് ഓഫീസറായി എത്തി

 ആശ ശരത്ത്

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

വാണി വിശ്വനാഥിന് ശേഷം ഐപിഎസ് ഓഫീസര്‍ വേഷത്തിലെത്തി മലയാളി പ്രേക്ഷകരെ ഞെട്ടിച്ച നടി ആശ ശരത്താണ്. ദൃശ്യം എന്ന ചിത്രത്തില്‍ ഐപിഎസ് ഗീതാ പ്രഭാകര്‍ എന്ന വേഷം ആശയുടെ കൈകളില്‍ ഭദ്രമായിരുന്നു. തമിഴിലും തെലുങ്കിലും ഇതേ വേഷം ആശ അവര്‍ത്തിച്ചു

ഭാവന

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

ആശ ശരത്തിനെയും വാണി വിശ്വനാഥിനെയും പോലെ കരുത്തുറ്റ വേഷമൊന്നുമായിരുന്നില്ല ഭാവനയുടേത്. പോളി ടെക്‌നിക് എന്ന ചിത്രത്തില്‍ ഹാസ്യം കലര്‍ന്ന വേഷത്തിലാണ് ഭാവന യൂണിഫോം അണിഞ്ഞത്

അപര്‍ണ നായര്‍

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

മുംബൈ പൊലീസ് എന്ന ചിത്രത്തിലെ അപര്‍ണ നായരുടെ വേഷം അല്പം ഗൗരവമുള്ളതായിരുന്നു. ജയസൂര്യയ്ക്കും പൃഥ്വിരാജിനും റഹ്മാനുമൊപ്പം അപര്‍ണ തകര്‍ത്തഭിനയിച്ചു. അതുവരെ നാടന്‍ വേഷങ്ങളില്‍ ഒതുങ്ങിയ അപര്‍ണയുടെ കരുത്തുറ്റ വേഷങ്ങളിലൊന്നാണ് മുംബൈ പൊലീസിലേത്

നദിയ മൊയ്തു

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജത്ത് മേനോന്‍, വിനീത് കുമാര്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ സെവന്‍സ് എന്ന ചിത്രത്തില്‍ നദിയ മൊയ്തു കോഴിക്കോട് കമ്മീഷണര്‍ ഓഫീസറായിട്ടാണ് എത്തിയത്

ലെന

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

വിക്രമാദിത്യന്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ ലെന കോണ്‍സ്റ്റബിളായി എത്തുന്നുണ്ട്. അതിന് മുമ്പ് സ്പിരിറ്റ് എന്ന ചിത്രത്തില്‍ എ എസ് പി സുപ്രിയ രാഘവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു

അഭിരാമി

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ ഡിജിപിയുടെ മകളും കമ്മീഷണറുടെ ഭാര്യയുമായിട്ടാണ് അഭിരാമി വേഷമിട്ടത്. എന്നാല്‍ ആസിഫ് അലി നായകനായ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായി അഭിരാമി എത്തുന്നു. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല

ലക്ഷ്മി റായി

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

ആറ് സുന്ദരികള്‍ എന്ന ചിത്രത്തിലാണ് ലക്ഷ്മി റായി എന്ന റായി ലക്ഷമി കാക്കി അണിഞ്ഞത്

മേഘ്‌ന രാജ്

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

ബ്രേക്കിങ് ഹൗര്‍സ് 10 ടു 4 എന്ന ചിത്രത്തില്‍ മേഘ്‌ന രാജ് കാക്കിയണിഞ്ഞു

സൃന്ദ അഷബ്

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

അടുത്തതായി കാക്കിയണിയാന്‍ പോകുന്ന നായികമാരുടെ കൂട്ടത്തില്‍ സൃന്ദ അഷബുമുണ്ട്. ആസിഫ് അലി നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് സൃന്ദ എത്തുന്നത്.

അമല പോളും നയന്‍താരയും

വാണി വിശ്വനാഥിനെയും ആശ ശരത്തിനെയും മറികടക്കാന്‍ കഴിയുമോ മഞ്ജുവിന്?

മലയാളികളാണെങ്കിലും മലയാള സിനിമയില്‍ അഭിനയിക്കാറുണ്ടെങ്കിലും നയന്‍താരയും അമല പോളും മലയാളത്തില്‍ ഒരു സിനിമയിലും കാക്കി അണിഞ്ഞിട്ടില്ല. എന്നാല്‍ അമല പോള്‍ തമിഴില്‍ തലൈവ എന്ന ചിത്രത്തിന് വേണ്ടി കാക്കി അണിഞ്ഞിട്ടുണ്ട്. നയന്‍താര ഇപ്പോള്‍ തനി ഒരുവന്‍ എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X