»   » 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടി, ജയിച്ചതാര് ?

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടി, ജയിച്ചതാര് ?

Posted By: Rohini
Subscribe to Filmibeat Malayalam

  ഒക്ടോബര്‍ 7, മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ ഒരു താരയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം ഒരുമിച്ച് തിയേറ്ററുകളിലെത്തുന്നു.

  പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരുമിച്ച് വരുമ്പോഴുള്ള അഞ്ച് പ്രശ്‌നങ്ങള്‍

  പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഇത്രയേറെ ആവേശം കൊള്ളാന്‍ ഒരു കാര്യമുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിയ്ക്കുന്ന ഒരു പ്രതിഭാസമാണിത്.

  15 വര്‍ഷങ്ങള്‍ക്ക് മുമ്പ്

  ഇതിന് മുമ്പ് ഇങ്ങനെ ഒരു താരയുദ്ധനം നടന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2001 ലാണ് ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രം ഒരുമിച്ച് തിയേറ്ററിലെത്തിയത്. ആഗസ്റ്റ് 31 ന്. അതിന് ശേഷം അങ്ങനെ ഒരു താരയുദ്ധം മലയാളത്തില്‍ ഉണ്ടായില്ല

  ആ മല്ലയുദ്ധം

  വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ രാക്ഷസ രാജാവും രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ രാവണ പ്രഭുവും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. മമ്മൂട്ടിയ്‌ക്കൊപ്പം ദിലീപ്, കാവ്യ മാധവന്‍, മീന, കലാഭവന്‍ മണി, രാജന്‍ പി ദേവ് തുടങ്ങിയവര്‍ അണിനിരന്നപ്പോള്‍, മറുവശത്ത് ഡബിള്‍ റോളില്‍ മോഹന്‍ലാലും കൂടെ നെപ്പോളിയനും രേവതിയും വസുന്തരദാസും സിദ്ധിഖുമൊക്കെ എത്തി.

  താരയുദ്ധത്തിന് ശേഷം

  ഒടുവില്‍ ആ യുദ്ധത്തില്‍ ജയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. രാക്ഷസ രാജാവ് ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ മോശമല്ലായിരുന്നുവെങ്കിലും രാവണപ്രഭുവിനോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

  ജോപ്പനും പുലിമുരുകനും വരുമ്പോള്‍

  രാക്ഷസ രാജാവും രാവണപ്രഭവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞ ശേഷം പരസ്പരം ഇങ്ങനെ ഒരു ക്ലാഷ് വരാതെ മോഹന്‍ലാലും മമ്മൂട്ടിയും ശ്രദ്ധിച്ചിരുന്നു. പലതവണ രണ്ട് പേരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു വരുന്നതായി പ്രഖ്യാപിച്ചുവെങ്കിലും നടന്നില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം ആ യുദ്ധം വീണ്ടും നടക്കുമ്പോള്‍ വിജയം ആരുടെ പക്ഷത്തായിരിക്കും?

  ലാലേട്ടന്റെ ഫോട്ടോസിനായ്

  English summary
  Malayalam film industry and the followers of Mollywood are eagerly waiting for the big box-office clash that would happen this weekend. Movies of both Mammootty and Mohanlal, the superstars of Mollywood, are releasing on the same day. Interestingly, it is after a gap of 15 years that movies of both the superstars are releasing on the same date. It was in the year 2001, that this happened previously.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more