മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഒന്നിപ്പിച്ച് സിനിമ ചെയ്യുമോ, ജീത്തു ജോസഫിന്‌റെ മറുപടി കാണാം

By Midhun Raj

സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായ ആളാണ് ജീത്തു ജോസഫ്. ത്രില്ലര്‍ സിനിമകളിലൂടെയാണ് സംവിധായകന്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. ദൃശ്യം സീരീസ്, മെമ്മറീസ് ഉള്‍പ്പെടെയുളള ജീത്തു ജോസഫ് ചിത്രങ്ങളെല്ലാം വലിയ തരംഗമാണ് മലയാളത്തിലുണ്ടാക്കിയത്. സംവിധായകന്‌റെ എല്ലാ സിനിമകള്‍ക്കായും വലിയ പ്രതീക്ഷകളോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. ദൃശ്യം 2വിന്‌റെ വിജയത്തിലൂടെയാണ് ജീത്തു ജോസഫ് ഈ വര്‍ഷം തിളങ്ങിയത്.

ഗ്ലാമറസ് ചിത്രങ്ങളില്‍ തിളങ്ങി നടി ശ്രീമുഖി, പുത്തന്‍ ഫോട്ടോസ് കാണാം

ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തിയ ഒരു രണ്ടാം ഭാഗമാണ് സംവിധായകന്‍ ഒരുക്കിയത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പം എല്ലാം സിനിമകള്‍ ചെയ്ത ജീത്തു മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. ദൃശ്യത്തിനായി മമ്മൂട്ടിയെ സംവിധായകന്‍ വര്‍ഷങ്ങള്‍ മുന്‍പ് സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മമ്മൂക്ക സമ്മതം മൂളാത്തത്തിനാല്‍

എന്നാല്‍ മമ്മൂക്ക സമ്മതം മൂളാത്തത്തിനാല്‍ ചിത്രം മോഹന്‍ലാലിലേക്ക് എത്തി. അതേസമയം മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. താനും അങ്ങനെയൊരു ചിത്രത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജീത്തു ജോസഫ് പറയുന്നു. 'രണ്ട് പേര്‍ക്കും പറ്റിയ ചില പ്രമേയങ്ങള്‍ കയ്യില്‍ ഉണ്ടെന്നും അത് ഒരു സമ്പൂര്‍ണ്ണ കഥ ആയി രൂപപ്പെട്ടാല്‍ തീര്‍ച്ചയായും അവരെ വെച്ച് ചിത്രം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും' ജീത്തു ജോസഫ് പറഞ്ഞു.

ദുല്‍ഖറിനെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു

'ദുല്‍ഖറിനെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രത്തിന്‌റെ കഥ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രോജക്ട് വേണ്ടെന്നു വെക്കുകയായിരുന്നു', ജീത്തു ജോസഫ് പറഞ്ഞു. അതേസമയം മമ്മൂട്ടി-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമയ്ക്കായി ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ്. താരങ്ങളും അവരുടെ മക്കളും ഒരുമിച്ചഭിനയിച്ച സിനിമകള്‍ മുന്‍പ് മലയാളത്തില്‍ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്.

ഇതുകൊണ്ടാണ് മമ്മൂട്ടി-ദുല്‍ഖര്‍ കൂട്ടുകെട്ടിലും

ഇതുകൊണ്ടാണ് മമ്മൂട്ടി-ദുല്‍ഖര്‍ കൂട്ടുകെട്ടിലും ഒരു ചിത്രം വരാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. അതേസമയം 12ത് മാനാണ് ജീത്തു ജോസഫിന്‌റെ പുതിയ സിനിമ. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഒരു മിസ്റ്ററി സിനിമ ആണെന്ന് സംവിധായകന്‍ പറഞ്ഞു. 24 മണിക്കൂറിനുളളില്‍ നടക്കുന്ന കഥയാണെന്നും ഒറ്റ ലൊക്കേഷനില്‍ ആയിരിക്കും സിനിമ ഭൂരിഭാഗവും ചിത്രീകരിക്കുകയെന്നും ജീത്തു ജോസഫ് അറിയിച്ചു.

Recommended Video

ഏജന്റിലെ മമ്മൂട്ടിയുടെ പ്രതിഫലം ഇത്രയുമോ ? കോടികളുടെ മമ്മൂക്ക | FIlmiBeat Malayalam
സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍

സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്ത സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യത്തിന്‌റെ തമിഴ് പതിപ്പായ പാപനാശത്തിലൂടെയാണ് സംവിധായകന്‍ തമിഴിലെത്തിയത്. കമല്‍ഹാസന്‍ നായകനായ ചിത്രം തമിഴിലും ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ ദൃശ്യം 2 റീമേക്കാണ് സംവിധായകന്‍ ഒരുക്കുന്നത്. ബോളിവുഡില്‍ ദി ബോഡി എന്ന ചിത്രവും സംവിധായകന്‍ എടുത്തു.

Read more about: mammootty dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X