ഭാവന വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവോ? ബാബുരാജിനൊപ്പമുള്ള പുത്തന്‍ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു

കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായി വിവാഹം കഴിഞ്ഞതോടെ ഭാവന മലയാളത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷം നായികയായി നിരവധി കന്നഡ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നടി മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നതായി റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്. ലോക്ഡൗണ്‍ സമയത്ത് ഭാവന കേരളത്തിലേക്ക് വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഓണം കേരളത്തില്‍ ആഘോഷിച്ചാണ് നടി മടങ്ങിയത്. ഇപ്പോള്‍ നടനും സംവിധായകനുമായ ബാബു രാജിനൊപ്പം നില്‍ക്കുന്ന ഭാവനയുടെ പുത്തന്‍ ഫോട്ടോസാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ഭാവനയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ ബാബുരാജ് തന്നെയാണ് പുറത്ത് വിട്ടത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഒരുമിച്ചതെന്ന് താരം സൂചിപ്പിച്ചിരുന്നു.

 bahvana

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ലുക്കിലാണ് ഭാവന പരസ്യത്തില്‍ അഭിനയിച്ചത്. പുതിയ ചിത്രത്തില്‍ ശരിക്കും മുസ്ലിം പെണ്‍കുട്ടിയെ പോലെയുണ്ട്. ഈ ചേര്‍ത്ത് പിടിക്കല്‍ ഭാവനയ്‌ക്കൊരു പ്രതിസന്ധി വന്നപ്പോഴും വേണമെന്നാണ് മറ്റൊരു ആരാധകര്‍ പറയുന്നത്. മായമോഹിനിയുടെ രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

എന്തായാലും കാലങ്ങള്‍ക്ക് ശേഷം ഭാവനയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വൈകാതെ സിനിമയില്‍ അഭിനയിക്കാന്‍ നടി മലയാളത്തിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ വീണ്ടും മലയാളത്തിലേക്ക് വരുമെന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ അത്തരം വേഷങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.

bahvana

പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആദം ജോണ്‍ ആണ് ഭാവനയുടേതായി അവസാനം മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം. 2017 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. അതിന് ശേഷം അതിഥി വേഷത്തില്‍ അഭിനയിച്ച ഹണി ബീ 2.5 റിലീസ് ചെയ്തിരുന്നു. 2018 ജനുവരിയിലായിരുന്നു ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ നിര്‍മാതാവ് നവീനുമായിട്ടുള്ള ഭാവനയുടെ വിവാഹം. അടുത്ത ആഴ്ച ഇരുവരും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

Recommended Video

വിവാഹ ശേഷം നടിമാർക്ക് എന്തു സംഭവിക്കുന്നു, ഭാവനക്ക് പറയാനുള്ളത് ഇത് | filmibeat Malayalam

വിവാഹശേഷം കന്നഡയില്‍ സജീവമായ ഭാവന 99 എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. തമിഴില്‍ തൃഷ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്ക് ആയിരുന്നു 99. ഇനി നാലോളം സിനിമകളാണ് വരാനിരിക്കുന്നത്. രണ്ട് സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. തിയറ്ററുകള്‍ തുറന്നാല്‍ ഭാവനയും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X