രാജകുമാരിയെ പോലെ ഒരുങ്ങി നടി ഭാവന; ഓരോ പെണ്‍കുട്ടിയിലെയും രാജകുമാരിയെ ആഘോഷിക്കൂ എന്ന് നടി
നടി ഭാവന സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ഭാവന പങ്കുവെക്കാറുള്ളത്. ഏറ്റവും പുതിയതായി ഭാവന പോസ്റ്റ് ചെയ്തിരുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു രാജാകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി സുന്ദരിയായി ഒരു കൊട്ടാരത്തിന് നടുവില്‍ നില്‍ക്കുന്ന ഫോട്ടോസായിരുന്നു ഭാവന പോസ്റ്റ് ചെയ്തിരുന്നത്.
നാഷണല്‍ പ്രിന്‍സസ് ഡേ ആണെന്ന് ഓര്‍മ്മിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. 'ഓരോ പെണ്‍കുട്ടിയുടേയും ഉള്ളിലെ രാജകുമാരിയെ ആഘോഷിക്കൂ,' എന്നാണ് ഭാവന ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ ഒരു രാജകുമാരിയെ പോലെയുണ്ട് ഭാവനയെ കാണാനെന്നാണ് ആരാധകരും പറയുന്നത്. പഴയ ചിത്രമാണെങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയിലായിരുന്നു ഭാവന എത്തിയത്.

നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. റിപ്ലേ തരുമോന്ന് ചോദിക്കുന്ന ഓരോരുത്തര്‍ക്കും ഭാവന മറുപടികള്‍ കൊടുക്കുന്നുണ്ട്. ഭാവനയെ ഒത്തിരി ഇഷ്ടമാണെന്നും മലയാളത്തിലേക്ക് വേഗം തിരികെ വരണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് കൂടുതല്‍ പേരും പങ്കുവെക്കുന്നത്. ഇതേ കുറിച്ച് നടി കൂടുതലൊന്നും ഇനിയും സൂചിപ്പിച്ചിട്ടില്ല.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായി ഭാവന വിവാഹിതയാവുന്നത്. ഭാവന അഭിനയിച്ച 'റോമിയോ' എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. അന്ന് തുടങ്ങിയ പരിചയം പിന്നീട് അഞ്ചു വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബംഗളുരുവിലാണ് താമസം. ഭാവനയും വിവാഹത്തോടെ കര്‍ണാടകയില്‍ സ്ഥിരതാമസമാക്കി. കന്നഡ സിനിമകളിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തിരിച്ച് വരുമെന്ന് നടി പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്താണ് ഭാവന കേരളത്തില്‍ മാതാപിതാക്കളുടെ അടുത്തേക്ക് വരുന്നത്.
Recommended Video
വീട്ടില്‍ വന്നതിന് ശേഷം ശരീരഭാരം കൂടിയെന്ന് പറഞ്ഞ് ഭാവന ജിമ്മും വര്‍ക്കൗട്ടും തുടങ്ങേണ്ട സമയമായെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. 'എല്ലാ കാര്യങ്ങളും തടി വയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍' എന്ന ക്യാപ്ഷനില്‍ നിരവധി ചിത്രങ്ങളായിരുന്നു ഭാവന പങ്കുവെച്ചത്. അതുപോലെ തന്റെ പെറ്റ് ഡോഗ്‌സിന്റെ ചിത്രവും ഭാവന കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications