ഒരേ സമയം കരഞ്ഞും ചിരിച്ചും നസ്രിയ! നടിയുടെ വ്യത്യസ്ത ഭാവങ്ങൾ വൈറലാകുന്നു...
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നാസീം. മലയാളത്തിൽ മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് കോളിവുഡിലും താരം ആരാധകരെ സൃഷ്ടിച്ചിരുന്നു.താരത്തിന്റെ തമിഴ് ചിത്രങ്ങൾ മികച്ചതും വൻ വിജയമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ നസ്രിയയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും ആരാധകരുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. ചെറിയ സന്തോഷങ്ങളും രസകരമായ വീഡിയോയും ചിത്രങ്ങളുമായി താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും മറ്റും ആരാധകരുടെ ഇടയിൽ വൈറലാണ്. നടൻ ഫഹദ് ഫാസിലിന്റെ വിശേഷങ്ങൾ പോലും നസ്രിയയുടെ സോഷ്യല മീഡിയ പേജിലൂടെയാണ് പ്രേക്ഷകർ അറിയാറുളളത്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഫഹദ് ഇടയ്ക്ക് നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ്നസ്രിയയും ഫഹദും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നസ്രിയുടെ ചിരി പടർത്തുന്ന ചില ഭാവങ്ങളാണ്. ട്വിറ്ററിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് എന്ത് എക്സപ്രഷനാണെന്ന് സാക്ഷാൽ നസ്രിയയ്ക്ക് മാത്രമേ പറയാൻ സാധിക്കുകയുള്ളു. നടിയുടെ വെറ്റൈറ്റി ഭാവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രണ്ട് ഇമോജിക്കൊപ്പമാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നസ്രിയയുടെ ട്വിറ്റർ പോസ്റ്റിന് ലഭിക്കുന്നത്. തമിഴ് പ്രേക്ഷകർ താരത്തിന്റെ ഈ ക്യൂട്ട് ചിത്രം ആഘോഷമാക്കിയിരിക്കുകയാണ്. നടിയുടെ തന്നെ ചിത്രങ്ങളിലെ രംഗങ്ങൾ കമന്റായി പങ്കുവെച്ചിട്ടുണ്ട്..
Recommended Video
വിവാഹ ശേഷം മലയാള സിനിമകളിൽ മാത്രമാണ് നസ്രിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഞ്ജലി മേനോൻ ചിത്രമായ കൂടെയിലായിരുന്നു നസ്രിയ ഒരു ചെറിയ. ഇടവേളയ്ക്ക് ശേഷം അഭിനയിച്ചത്. പിന്നീട് ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസിലും എസ്തർ എന്ന കഥാപാത്രവുമായി എത്തിരുന്നു. അതുവരെ കണ്ട നസ്രിയയെ അല്ലായിരുന്നു ട്രാൻസിൽ കണ്ടത്. താരത്തിന്റെ മോക്കോവർ എന്ന് വലിയ ചർച്ച വിഷയമായിരുന്നു. അഭിനേതാവ് മാത്രമല്ല നിർമ്മാണത്തിലും നസ്രിയ ചുവട് വെച്ചിട്ടുണ്ട്. ഫഹദിന്റെ ചിത്രങ്ങളാണ് താരം നിർമ്മിച്ചിരിക്കുന്നത്. നസ്രിയ ഒരു ഗായിക കൂടെയാണ്. പിന്നണി ഗാനരംഗത്തും നട തന്റെ കഴിവ് തെളിയിച്ചിച്ചുണ്ട്. മൂന്ന് ഗാനങ്ങളാണ് താരം പാടിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ആലപിച്ചിരിക്കുന്നത് ഫഹദ് ചിത്രമായ വരത്തനിലെ പുതിയൊരു പാതയിൽ എന്ന തുടങ്ങുന്ന ഗാനമാണ്. ഈ ചിത്രത്തിലെ നിർമ്മാണ രങ്കാളി കൂടിയാണ് നസ്രിയ.


Click it and Unblock the Notifications











