അമ്മയുടെ മകൾ തന്നെ, നടി നിത്യ ദാസിന്റേയും മകളുടേയും പുതിയ വീഡിയോ വൈറലാകുന്നു...

മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ജനപ്രിയ നായകൻ ദിലീപിന്റെ സൂപ്പർഹിറ്റ് കോമഡി ചിത്രമായ ഈ പറക്കും തളികയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയത്തിനുളളിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. നടിയുടെ ആദ്യ ചിത്രം തന്നെ വൻ വിജയമായിരുന്നു. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് മലയാളത്തിൽ സജീവമായ നടി തമിഴ് തെലുങ്ക് സിനികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Nithya Das,

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നിത്യ വിവാഹിതയാകുന്നത്. ഇതോടെ സിനിമയോട് വിട പറയുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും സീരിയലിൽ നടി സജീവമായിരുന്നു. തമിഴ് പരമ്പരകളിലായിരുന്നു നടി സജീവം. മലയാളത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലേയ്ക്ക് ചേക്കേറിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ നിത്യ ദാസിന്റേയും മകൾ നൈനയുടേയും ഒരു വീഡിയോ വൈറലാവുകയാണ്. നടി തന്നെയാണ് മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരട്ടകൾ എന്ന് കുറിച്ചു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പേസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്മയും മകളും എന്ന ഹാഷ്ടാഗിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ലോക്ക് ഡൗൺകാലത്ത് മകളുമൊത്തുള്ള ഡാൻസ് വീഡിയോ നടി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇവരുടെ നൃത്തം. മഴയെത്തുംമുമ്പ് ഡാന്‍സ് പൂര്‍ത്തിയാക്കട്ടെ എന്ന് കുറിച്ചു കൊണ്ടാണ് നടി ഡാൻസ് വീഡിയോ പങ്കുവെച്ചത്. മകള്‍ നൈന നിത്യയുടെ തനിപ്പകര്‍പ്പാണെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും കമന്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കുടുംബസമേതം കോരളത്തിലായിരുന്നു താരം.

വീ‍ഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X