twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിലീസ് ദിവസം 23 കോടി, മാമാങ്കം കേരളത്തിലെ സകല റെക്കോർഡുകളും തകർത്തെന്ന് ട്രേഡ് അനലിസ്റ്റ്

    |

    ചുരുക വീശിയെറിഞ്ഞ് മമ്മൂട്ടി വീണ്ടും ചരിത്രം കുറിച്ചു. ഏറെ നാളത്തെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് ഇന്നലെ അവസാനിച്ചു. ബിഗ് റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തിയ മാമാങ്കം ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എല്ലായിടത്ത് നിന്നും മികച്ച സിനിമയാണെന്നുള്ള പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയതോടെ ആരാധകരും ആവേശത്തിലായിരുന്നു.

    മാമാങ്കത്തിന്റെ റിലീസ് കേരളത്തില്‍ വലിയൊരു ഉത്സവം നടന്ന പ്രതീതിയായിരുന്നു. പോസിറ്റീവ് റിവ്യൂ വന്നതോടെ കൂടുതല്‍ ആളുകള്‍ കൂടി തിയറ്ററുകളിലേക്ക് എത്തിയതോടെ വലിയ തിരക്കാണ് എല്ലായിടത്തും. അതേ സമയം മാമാങ്കത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. നിര്‍മാതാവ് ഏകദേശമൊരു കണക്ക് പുറത്ത് വിട്ടെങ്കിലും കേരളത്തിലെ സെന്ററുകളിലെ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    മാമാങ്കം കളക്ഷന്‍ റിപ്പോര്‍ട്ട്

    അമ്പത് കോടിയ്ക്ക് മുകളില്‍ മുടക്ക് മുതല്‍ ആവശ്യമായി വന്ന മലയാളത്തിലെ ആദ്യ സിനിമയാണ് മാമാങ്കം. അതിനാല്‍ തന്നെ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന ആകാംഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ ഈ വര്‍ഷമായിരുന്നു പിറന്നത്. അതിനെ മറികടക്കാനെത്തുന്ന സിനിമ എന്ന വ്യഖ്യാനത്തോടെ മാമാങ്കം വാഴ്ത്തപ്പെട്ടിരുന്നു. ആദ്യ ദിവസത്തെ കണക്കുകള്‍ നിര്‍മാതാവ് പറഞ്ഞത് അനുസരിച്ച് 23 കോടിയോളം സ്വന്തമാക്കിയെന്നാണ്.

    മാമാങ്കം കളക്ഷന്‍ റിപ്പോര്‍ട്ട്

    ഫോറം റിലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരുവന്തപുരം ഏരിയസ് പ്ലെക്‌സില്‍ നിന്നും പതിമൂന്ന് ഷോ ആയിരുന്നു ലഭിച്ചത്. അതില്‍ മൂന്ന് ഷോയും ഹൗസ്ഫുള്‍ ആയിരുന്നു. 6.58 ലക്ഷമാണ് സിനിമയ്ക്ക് ഈ പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. 2019 ല്‍ റിലീസ് ദിവസം ഇവിടെ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി മാമാങ്കം മാറിയിരിക്കുകയാണ്. 91.14 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു സിനിമയുടെ ഈ നേട്ടം.

     മാമാങ്കം കളക്ഷന്‍ റിപ്പോര്‍ട്ട്

    വൈകുന്നേരത്തെയും രാത്രിയിലെയും ഷോ സൂചിപ്പിക്കുന്നത് പ്രകാരം മാമാങ്കം ബോക്‌സോഫീസിനെ തകര്‍ത്തെറിയുമെന്നാണ്. അത്രയും തിരക്കായിരുന്നു സിനിമയ്ക്ക് അനുഭവപ്പെട്ടതെന്ന് ചിത്രം സഹിതം ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയൊരു കളക്ഷന്‍ തുക സിനിമ സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പുറത്ത് വരുന്ന ഓരോ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. 45 രാജ്യങ്ങളില്‍ ഒന്നിച്ചായിരുന്നു മാമാങ്കത്തിന്റെ റിലീസ്. കേരളത്തിന് പുറത്തും ഓസ്‌ട്രേഡിലയിലും ഗള്‍ഫ് റിജിയനുകളിലും വലിയ വരവേല്‍പ്പായിരുന്നു.

    മാമാങ്കം കളക്ഷന്‍ റിപ്പോര്‍ട്ട്

    മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ കരിയറിലെ ആദ്യ നൂറ് കോടി സ്വന്തമാക്കിയ വര്‍ഷമായിരുന്നു 2019. അത് അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു വലിയ കളക്ഷന്‍ നേടാന്‍ മാമാങ്കത്തിന് സാധിക്കുമെന്ന് തന്നെയാണ് ഒരു ദിവസം കൊണ്ട് വന്ന റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്. ക്രിസ്തുമസ് ലീവുകള്‍ വരുന്നതിനാല്‍ തിയറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ തള്ളി കയറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതും സിനിമയ്ക്ക് വലിയ അനുഗ്രഹമായി മാറും.

     നടി സ്‌നേഹയുടെ വിവാഹത്തിനിടെ സുരഭിയുടെ തമാശ! വധുവിനെ മാറ്റി നിര്‍ത്തി വരനൊപ്പമുള്ള ഫോട്ടോ വൈറല്‍ നടി സ്‌നേഹയുടെ വിവാഹത്തിനിടെ സുരഭിയുടെ തമാശ! വധുവിനെ മാറ്റി നിര്‍ത്തി വരനൊപ്പമുള്ള ഫോട്ടോ വൈറല്‍

    Recommended Video

    Record Breaking Box Office Report Of Mamangam | FilmiBeat Malayalam
    മാമാങ്കം കളക്ഷന്‍ റിപ്പോര്‍ട്ട്

    കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് മാമാങ്കത്തിന് ലഭിച്ചത്. 400 ഓളം സ്‌ക്രീനുകളില്‍ കേരളത്തിലെത്തിയപ്പോള്‍ ലോകത്താകമാനം 2000 ത്തിന് അടുത്ത് സ്‌ക്രീനുകളാണ് ലഭിച്ചത്. ഇതോടെ മാമാങ്കം ചരിത്ര വിജയം നേടുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വരെ വിലയിരുത്തിയിരുന്നു. എല്ലായിടത്തും ബുക്കിങ് തകൃതിയായി നടന്നിരുന്നു. പല സെന്ററുകളിലും ഹൗസ്ഫുള്‍ ആയിരുന്നു. വൈകുന്നേരത്തേേൊടാ തിയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ലെന്ന സ്ഥിയിലെത്തിയിരുന്നു.

    ദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റ്! നടി സജിത ബേട്ടി സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് പറയുന്നുദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റ്! നടി സജിത ബേട്ടി സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് പറയുന്നു

    English summary
    The Mammootty Starrer Mamangam To Have A Record Breaking Opening?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X