Just In
- 28 min ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 52 min ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
- 1 hr ago
സിനിമയില്‍ പറഞ്ഞുവെച്ചിട്ട് തരാത്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്, വെളിപ്പെടുത്തി തെസ്നി ഖാന്
- 1 hr ago
സിനിമയിൽ ആദ്യം എത്തുന്നത് ഞാനാകുമെന്നാണ് കരുതിയത്, സിനിമാ പ്രവേശനത്തെ കുറിച്ച് ദിയ കൃഷ്ണ
Don't Miss!
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- News
'ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവ് വെബ്സീരിസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
- Finance
പണവും ബാങ്ക് സേവനങ്ങളും വീട്ടുപടിക്കൽ: എസ്ബിഐയും പിഎൻബിയും ബാങ്ക് ഓഫ് ബറോഡയും വീടുകളിലേക്ക്
- Automobiles
കൈ നിറയെ ഫീച്ചറുകളുമായി 2021 V85 TT അവതരിപ്പിച്ച് മോട്ടോ ഗുസി
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Lifestyle
രാഹുവും കേതുവും ജാതകത്തിലെങ്കില്‍ ഫലങ്ങള്‍ ഭയപ്പെടുത്തും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുസ്മിത സെന്നിന്റെ കാമുകന്മാര്
സുസ്മിത സെന്നിന്റെ ജീവിതം ഒരു ജീവിതം തന്നെയാണ്.' നടിയോട് അസൂയയുള്ള ചില ബോളിവുഡ് സുന്ദരിമാര്‍ ഇടയ്ക്ക് പറയുന്നതാണീ വാക്കുകള്‍.വയസ്സ് 37 കഴിഞ്ഞെങ്കിലും സുസ്മിത ഇപ്പോഴും ഇങ്ങനെ പ്രണയിച്ച് നടക്കുന്നത് ചിലര്‍ക്ക് അത്ര പിടിയ്ക്കുന്നില്ല. സുസ്മിതയുടെ ജീവിത്തില്‍ ഇതിവരെ ഒട്ടേറെ പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. 20 കാരന് മുതല്‍ 50 വയസ്സുകാരന്‍വരെ സുഷിന്റെ കാമുകനായിട്ടുണ്ട്, സിനിമയില്ല കേട്ടോ ജീവിതത്തില്‍.
ഇനി പ്രണയത്തെപ്പറ്റി ചോദിച്ചാല്‍,'ശ്ശെ അതൊക്കെ വെറുതെ അസൂയക്കാര് പറയുന്നതല്ലേ' എന്ന് പൊങ്ങച്ചം പറഞ്ഞ് നടക്കുന്ന സ്വഭാവവും സുഷിനില്ല. ആരോടെങ്കിലും പ്രണയമുണ്ടെങ്കില്‍ അക്കാര്യം മാധ്യമങ്ങളില്‍ നിന്ന് അവര്‍ മറച്ച് വയക്കാറില്ല. പ്രണയം മറച്ച് വയ്ക്കാനുള്ളതല്ലെന്നാണ് സുസ്മിത പറയുന്നത്.സുസ്മിതയുടെ കാമുകന്മാര് ആരൊക്കെയാണെന്ന് അറിയേണ്ടേ

സുസ്മിത സെന്നിന്റെ കാമുകന്മാര്
മുംബൈയില്‍ ഒട്ടേറെ നിശാക്ളബുകള് നടത്തുന്ന റിതിക് ഭാസിന് ആണ് സുഷിന്റെ ഏറ്റവും പുതിയ കൂട്ടുകാരന്. പ്രണയമാണോ എന്ന് ചോദിച്ചാല്‍... ഏയ് അങ്ങനൊന്നുമില്ല വെറുതെ എന്ന് പറയാവുന്ന ഒരു ബന്ധമാണിതെന്നാണ് സുസ്മിത പറയുന്നത്. സുസ്മിതയോടൊപ്പം മിക്കയിടങ്ങളിലും റിതിക്കിനെയും കാണാം.

സുസ്മിത സെന്നിന്റെ കാമുകന്മാര്
ദസ്തക് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സുസ്മിത വിക്രം ഭട്ടുമായി പ്രണയത്തിലായതെന്നാണ് ഗോസിപ്പ്. എന്തായാലും സുസ്-വിക്രം പ്രണയം വിക്രമിന്റെ കുടുംബജീവിതത്തെ താറുമാറാക്കിയെന്നാണ് കേള്‍ക്കുന്നത്. കലാകാരനല്ലേ സ്വന്തം ജീവിതം തന്നെ ഒരു സിനിമയാക്കാന്‍ അദ്ദേഹത്തിന് തോന്നിക്കാണും .അന്ഘാഹേ എന്ന ഇദ്ദേഹത്തിന്റെ ചിത്രം സുസ്മിതയുമായുള്ള പ്രണയ കഥയാണെന്നാണ് പറയുന്നത്.

സുസ്മിത സെന്നിന്റെ കാമുകന്മാര്
പ്രണയത്തിന് പ്രത്യേകിച്ച് പ്രായപരിധിയൊന്നും സുസ്മിത നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ യുവ നടനായ രന്ദീപ് ഹൂഡയെയും കുറച്ച് നാള് താരം പ്രണയിച്ചു.

സുസ്മിത സെന്നിന്റെ കാമുകന്മാര്
ബണ്ടി സച്ദേവ് എന്ന് ടാലന്റ് മാനേജ്മെന്റ് കമ്പനിയ ഉടമുമായും സുസ്മിത പ്രണയത്തിലായിരുന്നെന്ന്.

സുസ്മിത സെന്നിന്റെ കാമുകന്മാര്
ഇമ്തിയാസ് ഖത്രിയുമായി 2011 ല്‍ സുസ്മിത പ്രണയത്തിലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു, അന്ന് ഇമ്തിയാസിന് 22 വയസ്സായിരുന്നു പ്രായം

സുസ്മിത സെന്നിന്റെ കാമുകന്മാര്
മുദസര്‍ അസീസ് എന്ന ബോളിവുഡ് സംവിധായകനും സുഷിന്റെ കാമുകനായിരുന്നു. ദുല്ഹ മില്‍ ഗയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് ഇവര്‍ പ്രണയത്തിലായത്.

സുസ്മിത സെന്നിന്റെ കാമുകന്മാര്
ഹോട്ട്മെയിലില്‍ സ്ഥാപകനായ സബീര്‍ ഭാട്ടിയയുമായും സുസ്മിത ഡേറ്റിംഗിലായിരുന്നു.

സുസ്മിത സെന്നിന്റെ കാമുകന്മാര്
ഹോട്ടല്‍ വ്യാപാരിയും വന്‍കിട ബിസിനസുകാരനുമായ സഞ്ജയ് നാരംഗും സുസ്മിതയുടെ ഒരു മുന്‍കാല കാമുകനായിരുന്നു

സുസ്മിത സെന്നിന്റെ കാമുകന്മാര്
ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവതാരകരായി എത്തിയതോടെയാണ് സുസ്മിതയും വസീം അക്രവും പ്രണയത്തിലാണെന്ന് വാര്‍ത്ത പരന്നത്. എന്നാല്‍ ഇക്കാര്യം ഇരുവരും നിഷേധിച്ചു