»   » തന്നിഷ്ടക്കാരി, കൊള്ളരുതാത്തവള്‍, സില്‍ക്ക് സ്മിതയെ കുറിച്ച് ചില കാര്യങ്ങള്‍

തന്നിഷ്ടക്കാരി, കൊള്ളരുതാത്തവള്‍, സില്‍ക്ക് സ്മിതയെ കുറിച്ച് ചില കാര്യങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

സില്‍ക്ക് സ്മിത എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ടാണ്. അതേ 70കളിലും 80കളിലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സില്‍ക്ക് സ്മിതയെ പോലെ പ്രശസ്തിയുള്ള ഒരു മാദക റാണി ഉണ്ടായിരുന്നില്ല. വിട പറഞ്ഞിട്ട് ഇരുപത് വര്‍ഷം പിന്നിടുമ്പോഴും നടിയുടെ പേരിലെ ഹോട്ട് ഇപ്പോഴുമുണ്ട്.

തമിഴിലെ വണ്ടിചക്ര എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. വിവിധ ഭാഷകളിലായി അഭിനയിച്ച നടി 1996 സെപ്തംബര്‍ 23നാണ് ജീവനൊടുക്കിയത്. ജീവിച്ചിരുന്ന കാലം മുഴുവന്‍ ചീത്ത പേരുകളായിരുന്നു. പലര്‍ക്കും തന്നിഷ്ടക്കാരിയും കൊള്ളരുതാത്തവളുമായിരുന്നു.

പക്ഷേ തന്നെ കുറിച്ച് പലരും ഇല്ലാ കഥകള്‍ പടച്ച് വിടുമ്പോഴും നടി തന്റെ ധൈര്യം കൈവിട്ടിരുന്നില്ല. വഴി പിഴച്ച് പോയവള്‍ എന്ന് സ്വയം അറിയാമായിരുന്നുവത്രേ. പക്ഷേ ആ വഴിയെ മറ്റാരെയും സഞ്ചാരിക്കാന്‍ അവര്‍ സമ്മതിച്ചിട്ടുമില്ല. എങ്കിലും അര്‍ഹിക്കുന്ന പ്രശംസ കിട്ടണ്ടേടത്ത് കിട്ടിയത് അവഗണന മാത്രമായിരുന്നു.

ജീവിച്ചിരിക്കുമ്പോള്‍ സൂര്യനോളം ജ്വലിച്ച് നിന്ന സില്‍ക്ക് സ്മിതയുടെ ജീവിതം മുതല്‍ മരണം വരെയുള്ള ചില കാര്യങ്ങളിലേക്ക്. തുടര്‍ന്ന് വായിക്കാം.

Read Also: പ്രിയദര്‍ശനുമായിട്ടുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായിരിക്കും നിനക്ക് നല്ലത്, സുകുമാരി പറഞ്ഞത്

വിജയ ലക്ഷ്മിയില്‍ നിന്ന്

സില്‍ക്ക് സ്മിത അല്ലായിരുന്നു വിജയ് ലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്. ചെറുപ്പത്തിലെ തന്നെ പേരില്‍ മാറ്റം വരുത്തി. ആദ്യ ചിത്രമായ തമിഴിലെ വണ്ടിചക്ര എന്ന ചിത്രത്തിലെ സില്‍ക്ക് എന്ന ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു നടിയുടെ പേരിന്റെ കൂടെ സില്‍ക്ക് വീഴാന്‍ കാരണം.

ചില മസാല ചിത്രങ്ങളിലേക്കും

80കളിലാണ് നടി കൂടുതലായി മസാല ചിത്രങ്ങളില്‍ അഭിനയിക്കുന്നത്.

മൂന്നാം പിറ നല്‍കിയ പ്രശസ്തി

1982ല്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂന്നാം പിറ എന്ന ചിത്രത്തിലെ സില്‍ക്കിന്റെ ധീരമായ വേശഷവും നൃത്തവും പ്രശസ്തിയിലേക്ക് ഉയര്‍ത്തി.

ബോളിവുഡിലേക്ക്

ബാലുമഹേന്ദ്ര സംവിധാനം ചെയ്ത സദ്മ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ജീറ്റ് ഹമാരി, ജാനി ദോസ്ത് എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചില ഐറ്റം നമ്പേഴ്‌സ്

ആദ്യ ചിത്രമായ വണ്ടിചക്രം, ജസ്റ്റീസ് രാജ, കീര്‍ത്തനം, ആനന്ദം, മാഫിയ, ലോകപ്പ് ഡെത്ത്, ജെന്റില്‍മാന്‍ സെക്യൂരിറ്റി തുടങ്ങിയ ചിത്രങ്ങളിലെല്ലാം സില്‍ക്ക് ഐറ്റം നമ്പറില്‍ എത്തിയിട്ടുണ്ട്.

അവസാനത്തെ ചിത്രം

സുബാഷാണ് നടിയുടെ അവസാന ചിത്രം. എന്നാല്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രം നടിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

മരണം

1996 സെപ്തംബര്‍ 23ന് ചെന്നൈയിലെ ഗൃഹത്തില്‍ വച്ചാണ് സില്‍ക്ക് ആത്മഹത്യ ചെയ്തത്.

സില്‍ക്കിന്റെ ചൂടന്‍ ചിത്രങ്ങള്‍ക്കായി...

English summary
The marvelous rise and mysterious demise of Silk Smitha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam