»   » ഒരു ദിവസം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വക രണ്ട് സര്‍പ്രൈസുകള്‍! രണ്ടും കിടിലനാണെന്ന് ആരാധകരും!

ഒരു ദിവസം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വക രണ്ട് സര്‍പ്രൈസുകള്‍! രണ്ടും കിടിലനാണെന്ന് ആരാധകരും!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ താരരാജാക്കന്മാരുടെ സിനിമകള്‍ തമ്മിലും ആരാധകര്‍ തമ്മിലും പോരാട്ടമാണ് നടക്കുന്നത്. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഇരുവരുടെയും നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ ബിഗ് ബജറ്റ് സിനിമകളുമുണ്ട്. ഇന്ന് ആരാധകര്‍ക്കായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളില്‍ നിന്നും രണ്ട് സര്‍പ്രൈസുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

മമ്മൂട്ടി ചിത്രം അങ്കിളില്‍ നിന്നും പുതിയ പോസ്റ്ററാണ് ഇന്ന് രാവിലെ പുറത്ത് വിട്ടത്. മമ്മൂട്ടി തന്നെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. പിന്നാലെ ഒടിയനില്‍ നിന്നും മോഹന്‍ലാലും ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതില്‍ ആകാംഷ നല്‍കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്...

അങ്കിള്‍

മമ്മൂട്ടി നായകനായി അഭിനയിച്ച് റിലീസിനൊരുങ്ങുന്ന സിനിമയാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും കഴിഞ്ഞ ആഴ്ചയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. പിന്നാലെ ടീസറും പുറത്ത് വിട്ടിരുന്നു. ഇന്ന് വീണ്ടും മറ്റൊരു പോസ്റ്റര്‍ മമ്മൂട്ടി തന്നെ ഷെയര്‍ ചെയ്തിരിക്കുകയാണ്. സിനിമയില്‍ മമ്മൂട്ടിയ്ക്ക് രണ്ട് കഥാപാത്രമുണ്ടെന്നും അതിലൊന്ന് നെഗറ്റീവാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന്റെ സൂചനകള്‍ നല്‍കി ഒരു റഫ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമടക്കമുള്ള ലുക്കാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ടീസറുണ്ടാക്കിയ പ്രതീക്ഷ

സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തില്‍ ഒരു അങ്കിളിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഡാഡിയുടെ കൂട്ടുകാരനായ അങ്കിളിനൊപ്പം യാത്ര ചെയ്യുന്ന 17 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ള അമ്മയുടെ ആകുലതകളും മറ്റുമടങ്ങിയ ടീസറായിരുന്നു വന്നത്. അതിലൊരു നെഗറ്റീവ് ടച്ച് ഉണ്ടായിരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയുടെ സാറ്റാലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് സൂര്യ ടിവി സ്വന്തമാക്കിയതോടെ റിലീസിന് മുന്‍പ് തന്നെ അങ്കിള്‍ ഹിറ്റായിരുന്നു.

മോഹന്‍ലാലിന്റെ ചിത്രം

മമ്മൂട്ടി അങ്കിളിലെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിനൊപ്പം മോഹന്‍ലാലും ഫേസ്ബുക്കിലുടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഒടിയന്‍ മാണിക്യന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കായി പുറത്ത് വിട്ടത്. ചെറുപ്പത്തിലുള്ള ഒടിയന്‍ മാണിക്യന്‍ ഒരു സഞ്ചിയില്‍ പച്ചക്കറിയും വാങ്ങി വരുന്ന ലൊക്കേഷന്‍ ചിത്രമാണിത്. അങ്കിളിലെ പോസ്റ്ററും ഒടിയന്റെ ചിത്രവും ഒരു ദിവസം തന്നെ വന്നതോടെ രണ്ട് കൂട്ടരുടെയും ആരാധകരും സജീവമായി.

റിലീസിനൊരുങ്ങുന്നു..

രണ്ട് സിനിമകളും ഈ വര്‍ഷം തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ മമ്മൂട്ടി ചിത്രം അങ്കിള്‍ ഏപ്രില്‍ 27 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ആ ദിവസം തന്നെ സിനിമ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഒടിയന്‍ ഈ വര്‍ഷത്തെ ഓണം മുന്നില്‍ കണ്ടാണ് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ അവസാനഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന സിനിമ അതിനുള്ളില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഏട്ടന്റെയും ഇക്കയുടെയും സിനിമ പൊട്ടി, ഇക്കൊല്ലം വിഷു ചിത്രങ്ങളുടെ അവസ്ഥ എന്താകുമോ?

English summary
The new poster and still out from the movies Mammootty’s Uncle & Mohanlal’s Odiyan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X