നടി അനു സിത്താര പെറുക്കിയ ആലിപ്പഴം എവിടെ? നടിയ്ക്ക് ഉപദേശവുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. സോഷ്യൽ മീഡിയയിൽ സജീവമായ താരം ലോക്ക് ഡൗൺ കാലം കൂടുതൽ സജീവമായിരിക്കുകയാണ്. ഒരു പുതിയ യൂട്യൂബ് ചാനൽ കൂടി താരം തുടങ്ങിയിട്ടുണ്ട്. ഫോട്ടോ ഷൂട്ടുകളാണ് ലോക്ക് ഡൗൺ കാലത്തെ താരത്തിന്റെ പ്രധാന വിനോദം. വീടിനും പരിസരത്ത് നിന്നുമുള്ള മനോഹരമായ കാഴ്ചകളും വയനാടൻ ഭംഗിയും താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് അനുസിത്താരയുടെ മഴ വീഡ‍ിയോയാണ്. ശക്തമായ മഴയിൽ പൊഴിഞ്ഞ ആലിപ്പഴം പെറുക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.

anu sithara

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അനു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശക്തമായ മഴയുടെ ശബ്ദം വീഡിയോയിൽ കേൾക്കാം. നിലത്ത് പൊഴിഞ്ഞു കിടക്കുന്ന ആലിപ്പഴങ്ങൾ പെറുക്കി എടുക്കുന്നതാണ് ദൃശ്യത്തിൽ കാണുന്നത്. പിന്നണയിൽ ഇടി വെട്ടുന്നതിന്റെ ശബ്ദവും കേൾക്കാം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ആലിപ്പഴം എന്ത് ചെയ്തെന്നും കഴിക്കാനും ആരാധകർ പറയുന്നു. കൂടാതെ നല്ല ഇടിയുമ മിന്നലുമുണ്ടെന്നുളള മുന്നറിയിപ്പും പ്രേക്ഷകർ നൽകുന്നുണ്ട്. അനു സിത്താരയുടെ മഴവീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്.

പുതിയ യൂട്യൂബ് ചാനലുമായി തിരക്കിലാണ് അനു. കഴിഞ്ഞ ദിവസം ഉമ്മൂമ്മ റൂഖുയ്ക്കൊപ്പം പാചകം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.'എന്റെ ഉമ്മാന്റെ താളിപ്പ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 5 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു. മത്തന്‍ ഇല കഞ്ഞിവെള്ളത്തില്‍ താളിച്ച് തയ്യാറാക്കുന്ന നാടന്‍ വിഭവമാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലത്തെ നോമ്പുകാലത്ത് തന്റെ പ്രിയവിഭവമായിരുന്നു ഇതെന്ന് വീഡിയോയില്‍ അനു പറയുന്നുണ്ട്. '

കുട്ടിക്കാലത്തെ നോമ്പ് ഓർമകളും അനു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. 'നോമ്പുകാലമാകുമ്പോള്‍ എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ വരും. ചെറുപ്പത്തില്‍ ഉമ്മ (അച്ഛൻ അബ്ദുൾ സലാമിന്റെഅമ്മ) നോമ്പെടുക്കുന്നത് കണ്ടിട്ടാണ് ഞാന്‍ നോമ്പെടുത്ത് തുടങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിച്ച് ശീലമുണ്ടായിരുന്നില്ല. ആ സമയത്ത് ഉമ്മ മത്തന്‍ ഇല താളിച്ച് എന്ന ഒരു കറിയുണ്ടാക്കി, മടിയിലിരുത്തി ചോറ് വാരി തരുമായിരുന്നു', അനു സിത്താര വീഡിയോയിൽ പറഞ്ഞിരുന്നു.മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛനും അമ്മയും. സഹോദരി അനു സൊനാര. സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്.

അനു സിത്താരയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X