അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനെ വിളിക്കുമ്പോള്‍ ഫാസിലിനെ ആശങ്കയിലാക്കിയ ഒറ്റക്കാര്യം..??
മലയാളത്തിലെ എവര്‍ഗ്രീന്‍ യങ്‌സ്റ്റാറാണ് കുഞ്ചാക്കോ ബോബന്‍. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ യുവത്വം കാത്ത് സൂക്ഷിയ്ക്കുന്ന ചാക്കോച്ചന് ഇന്ന് (ഒക്ടോബര്‍ 2) നാല്‍പത്തി മൂന്നാം പിറന്നാളാണ്. ബാലതാരമായി സിനിമയിലേക്ക് കാലെടുത്ത് വച്ച ചാക്കോച്ചന്‍ നായകനായി എത്തിയത് അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ്. അത് മുതല്‍ അഞ്ചാം പാതിര വരെയുള്ള ചാക്കോച്ചന്റെ സിനിമാ ജീവിതത്തെ കുറിച്ച് ആധികാരികമായി പറയാന്‍ ഒറ്റയാള്‍ക്ക് മാത്രമേ പറ്റൂ, സാക്ഷാല്‍ ഫാസിലിന് തന്നെ..
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലേക്ക് കുഞ്ചാക്കോ ബോബന്‍ എത്തിച്ചേര്‍ന്ന കഥ ഫാസില്‍ പങ്കുവയ്ക്കുകയുണ്ടായി. അനിയത്തി പ്രാവിന് വേണ്ടി ഒരു പുതുമുഖ നടനെ അന്വേഷിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് ഭാര്യ കുഞ്ചാക്കോ ബോബന്റെ പേര് പറഞ്ഞത്. ഉടനെ തന്നെ ചാക്കോച്ചന്റെ രക്ഷിതാക്കളുമായി കാര്യം സംസാരിച്ചു. കുഞ്ചാക്കോ ബോബന്‍ സിനിമയ്ക്ക് വേണ്ടി വീട്ടില്‍ വന്നത് മുതല്‍ അനിയത്തിപ്രാവ് എന്ന ചിത്രം ആരംഭിച്ചു. അതൊരു വലിയ വിജയമായി, സിനിമയുടെ മാത്രമല്ല, ചാക്കോച്ചന്റെയും.

ഇതുവരെയുള്ള കുഞ്ചാക്കോ ബോബന്റെ ഓരോ വളര്‍ച്ചയ്ക്കും ഞാന്‍ സാക്ഷിയാണ്. കുഞ്ചാക്കോ ബോബന്റെ ഈ വളര്‍ച്ചയില്‍ വലിയ അഭിമാനവും എനിക്കുണ്ട്. അനിയത്തി പ്രാവ് എന്ന ചിത്രത്തിന് വേണ്ടി ചാക്കോച്ചനെ സമീപിയ്ക്കുമ്പോള്‍ ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് ആശങ്ക ഉണ്ടായിരുന്നത്. അന്ന് ചാക്കോച്ചന്‍ ബി കോമിന് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. സിനിമയ്ക്ക് വേണ്ടി പഠനത്തില്‍ നിന്നും ഇടവേള എടുക്കേണ്ടി വരും.
സിനിമയ്ക്ക് വേണ്ടി ഒരാളുടെ പഠനം ഉപേക്ഷിക്കേണ്ടി വരുന്നത് വലിയ പ്രയാസമായിരുന്നു. മാത്രമല്ല, സിനിമ പരാജയപ്പെട്ടു പോയാല്‍ പഠനവും ജീവിതവും പോവും. പക്ഷെ കുഞ്ചാക്കോ ബോബന്‍ എന്നെ ശരിയ്ക്കും അത്ഭതപ്പെടുത്തി. പഠനത്തിലും സിനിയിലും അയാള്‍ വിജയിച്ചു. അനിയത്തി പ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ തീരുമാനിച്ചതില്‍ എനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല.
Recommended Video
കുഞ്ചാക്കോ ബോബന്റെ കുടുംബത്തിനും എന്റെ കുടുംബത്തിനും തമ്മില്‍ വളരെ കാലമായി തന്നെ നല്ല ബന്ധമുണ്ട്. അഞ്ചാം പാതിര എന്ന ചിത്രം കണ്ടതിന് ശേഷം ഞാന്‍ ചാക്കോച്ചനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഓരോ സിനിമ കഴിയുന്തോറും ഒരു നടന്‍ എന്ന നിലയില്‍ ചാക്കോച്ചന്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. അഞ്ചാം പാതിരിയ്ക്ക് പുറമെ വേട്ട, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വളരെ മികച്ച കഥാപാത്രങ്ങളെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചത്- ഫാസില്‍ പറഞ്ഞു.


Click it and Unblock the Notifications











