»   » ജോമോന്റെ സുവിശേഷങ്ങളും ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ദുല്‍ഖറിന്റെ മറ്റ് ചിത്രങ്ങളും!

ജോമോന്റെ സുവിശേഷങ്ങളും ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ദുല്‍ഖറിന്റെ മറ്റ് ചിത്രങ്ങളും!

Posted By: ഗൗതം
Subscribe to Filmibeat Malayalam

എട്ട് മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രം. സത്യന്‍ അന്തിക്കാടിനെ പോലെ ഒരു സീനിയര്‍ സംവിധായകന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായി എത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആരാധകര്‍ക്കും ആവേശമായിരുന്നു.

ജനുവരി 19 സിനിമാ സമരത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. കേരളത്തിലെ 150 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.72 കോടി രൂപ ചിത്രം ബോക്‌സോഫീസില്‍ നേടി.

നോക്കാം...ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ദുല്‍ഖര്‍ ചിത്രങ്ങള്‍..

കലി

ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കലി. നൂറ് ദിവസത്തിലധികം കേരളത്തിലെ തിയേറ്ററുകളില്‍ ഓടിയ കലി 2.34 കോടിയാണ് ആദ്യ ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്.

ചാര്‍ലി

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാര്‍ലി. ക്രിസ്തുമസ് സീസണിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ഇനീഷ്യല്‍ ഡേ കളക്ഷന്‍ 2.06 കോടി രൂപയായിരുന്നു ബോക്‌സോഫീസില്‍ നേടിയത്.

ബാംഗ്ലൂര്‍ ഡേയ്‌സ്

നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. 2014ല്‍ റിലീസിനെത്തിയ ചിത്രത്തിന്റെ ഇനീഷ്യല്‍ കളക്ഷന്‍ 1.58 കോടിയായിരുന്നു.

കമ്മട്ടിപ്പാടം

രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം. എ സര്‍ട്ടിഫിക്കറ്റ് ടാഗോടെ പുറത്തിറങ്ങിയ ചിത്രം ഇനീഷ്യല്‍ ഡേ 1.52 കോടി ബോക്‌സോഫീസില്‍ നേടി.

English summary
Jomonte Suvisheshangal & The Other Best Day 1 Grossers Of Dulquer Salmaan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam