മമ്മൂട്ടിയേയും മഞ്ജുവിനേയും ഒരുമിച്ച് കൊണ്ട് വന്നത് എങ്ങനെ, പ്രീസ്റ്റിന്റെ കഥ പറഞ്ഞതിനെ കുറിച്ച് സംവിധായകൻ

മലയാള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി മഞ്ജു വാര്യർ ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അതിനാൽ തന്നെ ചിത്രത്തിനായി ഇരട്ടി പ്രതീക്ഷയിലാണ് ആരാധകർ. നവാഗതനായ ജോഫിൻ ടി ചാക്കോ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്‌റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ദി പ്രീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ തന്നെ മമ്മൂട്ടിയുടെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രേക്ഷകരിൽ ആവേശം നിറയ്ക്കാനുള്ള ഘടകങ്ങളെല്ലാം കോർത്തിണക്കി കൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മിസ്റ്റീരിയസ് ത്രില്ലർ ചിത്രമാണിത്. മമ്മൂട്ടി, മഞ്ജു വാര്യർക്കൊപ്പം നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി. രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ.ഡി. ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എൻ. ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മമ്മൂട്ടി- മഞ്ജു വാര്യർ കോമ്പോ

മമ്മൂട്ടി, മഞ്ജു വാര്യർ കോമ്പോയാണ് ദി പ്രീസ്റ്റിന്റെ പ്രധാന ഹൈലൈറ്റ്. ഇപ്പോഴിതാ താരങ്ങളിലേയ്ക്ക് എത്തിയതിനെ കുറിച്ച് സംവിധായകൻ ജോഫിൻ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവാര്യരിലും മമ്മൂട്ടിയിലും എത്തിപ്പെട്ടതിനെ കുറിച്ച് സംവിധായകൻ പറഞ്ഞത് ഇങ്ങനെയാണ്...അഞ്ചു വർഷമായി ഞാൻ ഈ കഥയും മനസ്സിലിട്ട് നടക്കുന്നു, പലരോടും പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് നിർമാതാവ് ആന്റോ ജോസഫിനോട് കഥ പറഞ്ഞത്. അതിനുശേഷം സംവിധായകൻ ബി. ഉണ്ണികൃഷ്ണനും കഥ കേട്ടു. അവർക്കത് ഇഷ്ടമായതോടെ എല്ലാം എളുപ്പമായി.

മമ്മൂട്ടിയോട്  കഥ പറഞ്ഞു

ബൈൻഡ് ചെയ്ത തിരക്കഥയുമായിട്ടാണ് ഞാൻ മമ്മൂക്കയുടെ മുന്നിലെത്തിയത്. ഒരുപാട് തവണ പലരോടും ആവർത്തിച്ചതിനാൽ എനിക്ക് തിരക്കഥ മനഃപാഠമായിരുന്നു. മമ്മൂക്ക മൂന്നുമണിക്കൂർ എന്റെ മുന്നിൽ കഥ കേൾക്കാൻ ഇരുന്നു.അദ്ദേഹവും കഥ ഇഷ്ടപ്പെട്ട് ഓക്കെ പറഞ്ഞതോടെ വലിയ കോൺഫിഡൻസായി. ചിത്രീകരണവേളയിൽ, തുടക്കക്കാരനായ ഡയറക്ടർ എന്ന നിലയിൽ എന്നെ കംഫർട്ടായി നിർത്താൻ മമ്മൂക്ക ശ്രമിച്ചിരുന്നു.

ഇരുവരും ഒന്നിച്ച്

മമ്മൂട്ടിയേയും മഞ്ജുവാര്യരേയും ഒന്നിച്ചു ക്യാമറയ്ക്കുമുന്നിൽ നിർത്താൻ കഴിഞ്ഞു എന്നതുതന്നെയാണ് പ്രീസ്റ്റ് നൽകുന്ന വലിയ സന്തോഷമെന്നും സംവിധായകൻ പറഞ്ഞു.
കഥ പൂർണമായും കേട്ട് ഇഷ്ടമായാതിന് ശേഷമാണ് മഞ്ജു ചേച്ചി അഭിനയിക്കാൻ സമ്മതം മൂളിയത്, ഏറെ കരുത്തുള്ള, അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം കൂടിയാണിത്. കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കുമെന്നും സംവിധായകൻ പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

കഥ ലഭിച്ചത്

മമ്മൂട്ടി വൈദിക വേഷത്തിലെത്തുന്ന ദി പ്രീസ്റ്റിന്റെ കഥ കിട്ടിയതിനെ കുറിച്ചും ജോഫിൻ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വായിച്ച ഒരു പത്രവാർത്തയിൽ നിന്നാണ് ഈ ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ കിട്ടിയത്. ൽഹിക്കടുത്തുള്ള മഥുരയിൽ നടന്ന സംഭവമാണ് ഈ സിനിമയ്ക്ക് ആധാരം. പിന്നീട് സിനിമയ്ക്കുവേണ്ടി അത് വികസിപ്പിക്കുകയായിരുന്നു. ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളും നിറഞ്ഞ ജീവിതമാണെന്നും സംവിധായകൻ പറയുന്നു.പ്രേക്ഷകരെ രസിപ്പിക്കുന്ന മിസ്റ്റീരിയസ് ത്രില്ലർ ചിത്രമായിരിക്കും ദി പ്രീസ്റ്റെന്നും ജോഫിൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X