എല്ലാവരും കാത്തിരുന്നത് ആ ഷോട്ടിനായി, മമ്മൂട്ടി-മഞ്ജു കോമ്പിനേഷനെ കുറിച്ച് ദ പ്രീസ്റ്റ് സംവിധായകൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ വൈദികനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. ഇതാദ്യമായിട്ടാണ് മഞ്ജു വാര്യർ- മമ്മൂട്ടിയും ഒന്നിച്ചെത്തുന്നത്. പ്രേക്ഷകർ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര കോമ്പോയാണിത്. ചിത്രത്തിന്റെ സസ്പെൻസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടി- മഞ്ജുവാര്യർ കോമ്പിനേഷനെ കുറിച്ചും താരങ്ങളുടെ ആദ്യ ഷോട്ടിനെ കുറിച്ചു സംവിധായകൻ ജോഫിന്‍ ടി ചാക്കോ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ കഥാരചന മുതല്‍ മമ്മൂട്ടിയായിരുന്നു മനസിലെന്ന് ജോഫിന്‍ അഭിമുഖത്തിൽ പറഞ്ഞു.

മമ്മൂട്ടിയും മഞ്ജു  വാര്യരും

കഥ എഴുതിയത് മുതല്‍ പ്രധാന കഥാപാത്രമായി മമ്മൂക്ക തന്നെയായിരുന്നു എന്റെ മനസ്സില്‍. മഞ്ജു ചേച്ചിയുടെ കാര്യവും അങ്ങനെ തന്നെ. കഥയുമായി ഞാന്‍ ആദ്യം സമീപിച്ചത് പ്രൊഡ്യൂസര്‍ ആന്റോ ജോസഫിനെയായിരുന്നു. ആന്റോ ജോസഫ് സാറാണ് ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്.ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് നിര്‍മ്മാതക്കള്‍ അവരില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും വലുത്. ഇവര്‍ രണ്ടുപേരും നല്‍കുന്ന പിന്തുണയില്ലെങ്കില്‍ ദ പ്രീസ്റ്റ് ഇങ്ങനെയാവില്ലായിരുന്നു. മമ്മൂക്കയുടെ അടുത്താണ് ആദ്യം കഥ പറഞ്ഞ് .അദ്ദേഹം ഓകെ പറഞ്ഞതിനുശേഷമാണ് മഞ്ജു ചേച്ചിയെ സമീപിക്കുന്നത്.

ആദ്യത്തെ ഷോട്ട്

മമ്മൂക്ക വന്ന് പത്തുദിവസത്തിനുശേഷമാണ് മഞ്ജു ചേച്ചി സിനിമയിൽ ജോയിന്‍ ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട്, എല്ലാവരും വളരെ ആകാംഷയോടെ കാത്തിരുന്നതായിരുന്നു. ആ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ സെറ്റ് മുഴുവന്‍ കയ്യടിയായിരുന്നു.ഈ സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും നല്ല കാസ്റ്റാണ് മമ്മൂട്ടി-മഞ്ജു. നമ്മള്‍ കഥയെഴുമ്പോള്‍ ഏറ്റവും ബെസ്റ്റ് ഒപ്ഷന്‍ മനസില്‍ കണ്ടായിരിക്കുമല്ലോ എഴുതുക. എന്റെ മനസ്സിലെ ഏറ്റവും മികച്ച ജോഡി അവരായിരുന്നു. ഇത് സാധ്യമായത് പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനും ബി ഉണ്ണികൃഷന്‍ സാറും ഉളളതുകൊണ്ടാണ്. കാരണം ഞാന്‍ ഒരു തുടക്കക്കാരനാണ്. ഇവരെയൊന്നും എനിക്ക് സമീപിക്കാന്‍ പോലും സാധിക്കില്ല. എനിക്ക് ഇങ്ങനയൊരു അവസരം സാധ്യമാക്കി തന്നത് ഇവര്‍ രണ്ടുപേരുമാണ്.

ടെൻഷനോടെയുളള  ആദ്യ ഷോട്ട്

ടെൻഷനോടെയാണ് ആദ്യ ഷോട്ട് ചെയ്തതെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇരുവരുടേയും അഭിനയം കണ്ടിട്ടുള്ള ആളാണ് ഞാന്‍. എങ്കിലും അവരുടെ സംവിധായകനായി നിന്നപ്പോള്‍ ആദ്യമൊരു ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അതൊക്കെ ഇല്ലാതായി. മമ്മൂക്കയും മഞ്ജു ചേച്ചിയുമൊക്കെ വളരെ സൗഹാര്‍ദപരമായിട്ടാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

പ്രീസ്റ്റ് ട്രെയ്‌ലർ പറയുന്നതെന്ത് | FilmiBeat Malayalam
ലോക്ക് ഡൗണിന് ശേഷം


ലോക്ക് ഡൗണിന് മുൻപ് തന്നെ സിനിമയുടെ 80 ശതമാനം പൂർത്തിയായിരുന്നെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. എന്നാൽ രണ്ടാമതും ചിത്രീകരണം ആരംഭിച്ചപ്പോൾ ചിത്രത്തിന്റെ കണ്ടിന്വിറ്റി നഷ്ടപ്പെടുമോ എന്നുള്ള പേടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കാരണം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ കൈദി എന്ന ചിത്രത്തിലൂടെ പ്രശസ്തയാണ് ബേബി മോണിക്കയും അഭിനയിക്കുന്നുണ്ട്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുമ്പോള്‍ ഈ കുട്ടി വലുതായിപ്പോകുമോ, സിനിമയുടെ കണ്ടിന്വിറ്റി നഷ്ടപ്പെടുമോ എന്നുള്ള പേടിയുണ്ടായിരുന്നു. കൂടാതെ മുഴുവന്‍ ക്രൂവിന്റെയും സുരക്ഷയും ആരോഗ്യവും നോക്കുകയും വേണം. എന്നാന്‍ കരുതിയപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും ജോഫിന്‍ ടി ചാക്കോ അഭിമുഖത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X