ആദ്യം മമ്മൂക്കയോട് കഥ പറഞ്ഞു, പിന്നീട് മഞ്ജു ചേച്ചിയോട്, മെഗാസ്റ്റാർ ചിത്രത്തെ കുറിച്ച് സംവിധായകൻ
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദ് പ്രീസ്റ്റ്. ചിത്രത്തിൽ വൈദികനായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. കട്ടതാടിയും വട്ടക്കണ്ണടയും നീളൻ തൊപ്പിയും ധരിച്ചുള്ള മമ്മൂട്ടിയുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിle മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിനെ കുറിച്ച് വാചാലനായി സംവിധായകൻ ജോഫിൻ ടി ചാക്കോ. എഷ്യനെറ്റ് ന്യൂസ് ഓൺ ലൈന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലേയ്ക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദ് പ്രീസ്റ്റ്. മമ്മൂട്ടി ചിത്രം എന്നതിൽ ഉപരി മഞ്ജുവാര്യരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

2015 മുതല്‍ പ്രീസ്റ്റ് തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ജോഫിൻ പയുന്നു. തിരക്കഥ ആയ സമയത്ത് തന്നെ നിർമാതാവ് ആന്റോ ജോസഫ് ചേട്ടനുമായി സംസാരിച്ചു. ആ സമയത്ത് തന്നെ ഈ കഥാപാത്രത്തിന് മമ്മൂക്കയെ പോലൊരു ആൾ വന്നാലേ നല്ലതാവൂ എന്നൊരു ചിന്തയിലെത്തിയിരുന്നു. പിന്നീട് ബി ഉണ്ണികൃഷ്ണൻ സാറിനെ കണ്ടും കഥ പറഞ്ഞു. പിന്നീടാണ് മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോവുന്നത്. മൂന്ന് മണിക്കൂർ സമയം എടുത്താണ് മമ്മൂക്കയോട് കഥ പറഞ്ഞത്.

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും ജോഫിൻ പറഞ്ഞു. ഈ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്‍ണൻ സാറുമാണെന്നും യുവ സംവിധായകൻ കൂട്ടിച്ചേർത്തു. ശരിക്കും ആന്റോ ചേട്ടനും ഉണ്ണികൃഷ്‍ണൻ സാറും ഈ സിനിമ നിര്‍മ്മിക്കാമെന്ന് പറയുന്നിടത്താണ് സിനിമയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. എന്നെപ്പോലൊരു പുതുമുഖ സംവിധായകന് മമ്മൂക്കയേയും മഞ്ജു ചേച്ചിയേയും പോലെ വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ സാധിച്ചത് അവര്‍ കാരണമാണ്.

മമ്മൂക്ക ഈ സിനിമയോട് ഓക്കേ പറഞ്ഞ ശേഷമാണ് മഞ്ജു വാര്യർ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മുഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്.
ജഗദീഷ്,ശ്രീനാഥ് ഭാസി, മധുപാൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദ് പ്രീസ്റ്റ് ഒരു മിസ്റ്റി ത്രില്ലർ ചിത്രമാണ്. കോക്ടെയിൻ ചിത്രത്തിന് തിരക്കഥാകൃത്ത് ശ്യാം മേനോനും കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയേറ്റർ റിലീസായിട്ടാകും ചിത്രം എത്തുക.
Recommended Video

ദി പ്രീസ്റ്റ് മാത്രമല്ല മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാറിന്റെ മറ്റൊരു ചിത്രമാണ് വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബേബി-സഞ്ജയ് ടീം ആണ് വണ്ണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രീകരണം പൂർത്തിയായ സിനിമ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. കൂടാതെ സിബിഐ യുടെ അഞ്ചാം ഭാഗം, ബിലാൽ തുടങ്ങിയ ചിത്രങ്ങളും ഈ വർഷം പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ്


Click it and Unblock the Notifications