മമ്മൂക്കയെ പരിചയപ്പെടാൻ പോയപ്പോൾ ടെൻഷനായിരുന്നു; അവിടെ നടന്നത് പൊട്ടിച്ചിരിപ്പിക്കുന്ന കാര്യമെന്ന് നിഖില വിമൽ

കബനി എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് നിഖില വിമല്‍. ചെറുതും വലുതുമായി നിരവധി സിനിമകളില്‍ നായികയായി അഭിനയിക്കുന്ന തിരക്കിലാണ് നടി. ജയറാമിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിഖില ആദ്യമായി അഭിനയിക്കുന്നത്. ശേഷം നായികയായിട്ടുള്ള അരങ്ങേറ്റമായിരുന്നു.

ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ

ഇതുവരെയുള്ള സിനിമാ ജീവിതവും മുന്നോട്ടുള്ള ഭാവിയെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നിഖില ഇപ്പോള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പവും മഞ്ജു വാര്യര്‍ക്കൊപ്പവും അഭിനയിച്ചതിനെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വിശദമാക്കുന്നു.

മമ്മൂക്കയെ പരിചയപ്പെടാൻ പോയപ്പോൾ ടെൻഷനായിരുന്നു

മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നത് അത്ഭുതത്തിനൊപ്പം ചെറിയ ടെന്‍ഷനുള്ള കാര്യമായിരുന്നു. മമ്മുക്ക, മഞ്ജു ചേച്ചി ഇത്രയും വലിയ താരനിരയുള്ള സിനിമയില്‍ പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണ്. . പൊതുവേ ഗൗരവക്കാരനാണെന്നാല്ലോ മമ്മൂക്കയെ കുറിച്ച് എല്ലാവരും പറയാറുള്ളത്. ഞാന്‍ നിഖില വിമല്‍ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക എണീറ്റ് ഞാന്‍ മമ്മൂട്ടിയെന്ന് പറഞ്ഞു. പിന്നെ അവിടെയൊരു പൊട്ടിച്ചിരിയാണ് ഉണ്ടായത്. ആ ചിരിയില്‍ എന്റെ ടെന്‍ഷനെല്ലാം പോയി.

 മമ്മൂക്കയെ പരിചയപ്പെടാൻ പോയപ്പോൾ ടെൻഷനായിരുന്നു

ഞാനും എന്റെ ചേച്ചിയും തമ്മിലുള്ള ബന്ധം പോലെയല്ല പ്രീസ്റ്റിലെ ചേച്ചിയും അനുജത്തിയും തമ്മില്‍. ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത് ലൊക്കേഷനില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെയോ സ്‌റ്റൈലിസ്റ്റിനെയോ ചേച്ചി കൊണ്ട് വന്നില്ല. സാരി ഉടുക്കാന്‍ സെറ്റിലെ സ്‌റ്റൈലിസ്റ്റുമാരാണ് ചേച്ചിയെ സഹായിച്ചത്. മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.

  മമ്മൂക്കയെ പരിചയപ്പെടാൻ പോയപ്പോൾ ടെൻഷനായിരുന്നു

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഭാഗ്യദേവതയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. എന്റെ ഒരു ബന്ധുവിന് സത്യന്‍ അങ്കിളിനെ പരിചയമുണ്ട്. അങ്ങനെയാണ് ഭാഗ്യദേവതയില്‍ അഭിനയിക്കുന്നത്. ലവ് 24*7 അഭിനയിക്കുമ്പോള്‍ പത്തൊന്‍പത് വയസാണ്. ഭാഗ്യദേവതയില്‍ അസോസിയേറ്റ് ആയിരുന്ന ശ്രീബാല ചേച്ചിയുടെ പരിചയത്തിലാണ് സിനിമയിലേക്ക് വിളിക്കുന്നത്. പിന്നീട് തമിഴില്‍ വെട്രിവേല്‍, കിടാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

   മമ്മൂക്കയെ പരിചയപ്പെടാൻ പോയപ്പോൾ ടെൻഷനായിരുന്നു

ഞാന്‍ പ്രകാശനില്‍ തേപ്പുക്കാരി ആയപ്പോള്‍ ചെറിയൊരു പേടി ഉണ്ടായിരുന്നു. എനിക്ക് പൊതുവേ വീട്ടിലെ കുട്ടി ഇമേജ് ആയത് കൊണ്ട് ഇങ്ങനൊരു കഥാപാത്രം വന്നാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വീട്ടിലെ കുട്ടി ഇമേജ് ഉള്ളത് കൊണ്ടാണ് അവര്‍ എന്നെ ആ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തത്. എന്നാല്‍ സലോമിയെ പ്രേക്ഷകര്‍ സ്വീകരിച്ചു.

Recommended Video

സന്തോഷം പങ്കുവച്ച് ആശ ശരത് | FilmiBeat Malayalam
മമ്മൂക്കയെ പരിചയപ്പെടാൻ പോയപ്പോൾ ടെൻഷനായിരുന്നു

അഭിനയം എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. ഏറെ ആസ്വദിച്ച് ചെയ്യുന്ന ജോലി. സിനിമയെ പ്രൊഫഷനായി കാണാനാണ് ഇഷ്ടം. കുട്ടിക്കാലം മുതല്‍ കൂടെയുള്ള നൃത്തം അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട്. സിംപിള്‍ ലുക്കും സിംപിള്‍ മേക്കപ്പുമാണ് കൂടുതല്‍ ഇഷ്ടം. ജീന്‍സും ഷര്‍ട്ടും അല്ലെങ്കില്‍ കുര്‍ത്ത ഇതാണ് എപ്പോഴും ധരിക്കാന്‍ ഇഷ്ടമുള്ള വേഷം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X