»   » സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനോട് 12 വര്‍ഷം പിണങ്ങി ഇരുന്നതിന് കാരണം, നന്നായത് എങ്ങിനെ?

സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനോട് 12 വര്‍ഷം പിണങ്ങി ഇരുന്നതിന് കാരണം, നന്നായത് എങ്ങിനെ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച സംവിധയാകന്‍ - നായകന്‍ കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു.. അതുകൊണ്ട് തന്നെ ഭൂരിഭാഗം ചിത്രങ്ങളും വിജയം കണ്ടു.

സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറക്കന്റെ കല്യാണം മുതല്‍ മോഹന്‍ലാല്‍ കൂടെയുണ്ട്. ആ മോഹന്‍ലാലുമായി സത്യന്‍ പന്ത്രണ്ട് വര്‍ഷം പിണങ്ങിയിരുന്നത് അധികമാര്‍ക്കും അറിയില്ല. എന്തിന് മോഹന്‍ലാലിന് പോലും അറിയില്ലായിരുന്നു!

വെളിപ്പെടുത്തിയത്

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലൂടെ കടന്നു പോകുന്ന ലാലിസം എന്ന പരിപാടിയില്‍ അതിഥിയായി വന്നപ്പോഴാണ് സത്യന്‍ അന്തിക്കാട് ആ പഴയ കഥ വെളിപ്പെടുത്തിയത്.

ലാലും സത്യനും

എന്റെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവണം എന്നത് ദൈവ നിശ്ചയമാവാം. കുറക്കുന്റെ കല്യാണം എന്ന ആദ്യ ചിത്രത്തില്‍ ലാല്‍ ഉണ്ട് എന്ന് പലര്‍ക്കും അറിയില്ലായിരുന്നു. കുറുക്കന്റെ കല്യാണം മുതല്‍ എന്നും എപ്പോഴും എന്ന ചിത്രം വരെ ഇരുപതിലധികം സിനിമകള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചു.

ഇടയിലെ നീണ്ട ഗ്യാപ്പ്

അതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ നീണ്ട ഒരു ഇടവേള വന്നു. വരവേല്‍പ് എന്ന സിനിമ കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ഞാന്‍ എന്റേതായി തിരക്കുകളിലും ലാല്‍ ലാലിന്റേതായ തിരക്കുകളിലുമായിരുന്നു. പിന്നീട് ഞാന്‍ വിചാരിക്കുന്ന സമയത്ത് ലാലിനെ കിട്ടാതായപ്പോള്‍ എനിക്ക് പിണക്കം തോന്നി.

അറിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞത്

വേറെ ഒരു ശത്രുതയും ലാലുമായി ഉണ്ടായിരുന്നില്ല. കാണുമ്പോഴൊക്കെ ഞങ്ങള്‍ മിണ്ടുകയും സംസാരിക്കുകയും ചെയ്യും. പിന്നീട് പിണക്കം മാറിയതിന് ശേഷം ഇക്കാര്യം ഞാന്‍ ലാലിനോട് പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്നോട് പിണക്കമാണെന്ന് ഞാനറിഞ്ഞതേയില്ല എന്നായിരുന്നുവത്രെ ലാലിന്റെ മറുപടി.

പിണക്കം മാറിയത്

അതിന് കാരണം ഇരുവര്‍ എന്ന ചിത്രമാണ്. കുടുംബത്തോടൊപ്പമാണ് ഇരുവര്‍ എന്ന ചിത്രം കണ്ടത്. ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ടിട്ട് എനിക്ക് പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തിയേറ്ററില്‍ നിന്ന് വീട്ടിലെത്താനുള്ള സാവകാശം പോലും ഇല്ലായിരുന്നു. സെക്കന്റ് ഷോ കഴിഞ്ഞുവരുന്ന വഴി നട്ടപാതിരായ്ക്ക് ഒരു ബൂത്തില്‍ കയറിയാണ് ഞാന്‍ ലാലിനെ വിളിച്ച് പ്രശംസിച്ചത് - സത്യന്‍ അന്തിക്കാട് പറഞ്ഞു.

രസതന്ത്രത്തിന് വേണ്ടി ഒന്നിച്ചു

അതൊരു പിണക്കമായിരുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം രസതന്ത്രം എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചപ്പോള്‍, അത്രയും വര്‍ഷത്തെ ഇടവേള അനുഭവപ്പെട്ടതേയില്ല. ഇന്നലെ വരെ കൂടെ തന്നെ ഉണ്ടായിരുന്നതായാണ് തോന്നിയത് എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു

English summary
The reason behind Sathyan Anthikkad tiff with Mohanlal for 12 years
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam