ശക്തിമാൻ, ബാഹുബലി, ഒടിയൻ....!! ഇന്ത്യൻ സിനിമയിലെ എവർഗ്രീൻ സൂപ്പർ ഹീറോസ്.... കാണൂ

ഇന്ത്യൻ സിനിമയ്ക്ക് ശക്തരായ സൂപ്പർ ഹീറോസുണ്ട്.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും സൂപ്പർ ഹീറോസ് ഒരു ആവേശമാണ്. പ്രായഭേദമന്യേ എല്ലാവരും സൂപ്പർ ഹീറോസിനെ ഇഷ്ടപ്പെടുന്നു. ഹോളിവുഡ് സിനിമയിലെ താരങ്ങളാണ് സൂപ്പർമാൻ, സ്പൈഡർ മറ്റ്, ബാറ്റ്മാൻ എന്നീവർ. ഇവർക്ക് ഇന്ത്യൻ സിനിമയിലും ആരാധകരുണ്ട്.

എങ്കിൽ തന്നെയും ഇന്ത്യൻ സിനിമയ്ക്ക് ശക്തരായ സൂപ്പർ ഹീറോസുണ്ട്. ശക്തിമാൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, എന്നിവർ. തലമുറയും കാലഘട്ടവും എത്ര കഴിഞ്ഞ് പോയാലും ഇന്നു ഇവരെ കുറിച്ചുളള ചിത്രങ്ങളും പരമ്പരകളും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സൂപ്പർ ഹിറ്റാണ്.

  ബാഹുബലി

ബാഹുബലി

ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ബാഹുബലി. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ട് ഭാഗങ്ങളിലായിട്ടാണ് പുറത്തിറങ്ങിയത്. പ്രഭാസ്, റാണ്, രമ്യ കൃഷ്ണൻ, അനുഷ്ക ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം റെക്കോഡുകൾ ഭേദിച്ച് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾക്ക് ശേഷം ചിത്രത്തിലെ ഒരു കഥാപാത്രമായ രാജമാത ശിവകാമി ദേവിയെ കേന്ദ്രകഥാപാത്രമാക്കി ഒരു വെബ് സീരിയൽ ആരംഭിക്കുന്നുണ്ട്.

ശക്തിമാൻ

ശക്തിമാൻ

ഒരു തലമുറയുടെ ആവേശമായിരുന്നു ശക്തിമാൻ. ടൊലിവിഷൻ രംഗത്ത് വൻ ചലനം സൃഷ്ടിക്കാൻ ശക്തിമാനിലൂടെ മുകേഷ് ഖന്നയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നും അനവധി പേരുടെ മനസ്സിൽ ശക്തിമാൻ ജീവിക്കുന്നുണ്ട്. എന്നാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തിമാൻ വീണ്ടും തിരിച്ചു വരുകയാണ്. ശക്തിമാൻ എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം ടെലിവിഷൻ പരമ്പരയായിട്ടാണെങ്കിൽ രണ്ടാമത്തെ വരവ് ബിഗ് സ്ക്രീനിലേയ്ക്കാണ്. ശക്തിമാനന്റെ ആദ്യ വരവിനേക്കാൾ ഗംഭീരമായിട്ടാകും രണ്ടാം വരവ്. പുതിയ കാലത്തിനൊത്ത് മാറ്റം വരുത്തിയാണ് ശക്തിമാനെ അവതരിപ്പിക്കുക.

 കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

കേരളീയരുടെ സൂപ്പർ ഹീറോയാണ് കായംകുളം കൊച്ചുണ്ണി. ഒരുകാലത്ത് കേരളീയരുടെ പ്രിയപ്പെട്ട കള്ളനായിരുന്നു കൊച്ചുണ്ണി. ചരിത്രത്തിൽ തന്നെ ഒരു സൂപ്പർ ഹീറോ ഗെറ്റപ്പിലാണ് കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. കായം കുളം കൊച്ചുണ്ണി എന്ന പേരിൽ നിരവധി സിനിമകളും പരമ്പരകളും ഇറങ്ങിയിട്ടുണ്ട്. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി സൂപ്പർ ഹിറ്റായിരുന്നു. കൊച്ചുണ്ണിയായി നിവിൻ പോളി എത്തിയപ്പോൾ ഇത്തിക്കരപ്പക്കിയായി എത്തിയത് ലാലേട്ടനായിരുന്നു.

 ഒടിയൻ

ഒടിയൻ

പണ്ടത്തെ മുത്തശ്ശി കഥകളിലെ നിറസാന്നിധ്യമായിരുന്നു ഒടിയൻ. ഇരുട്ടിന്റെ മറവിൽ കരിമ്പടമ്പ് ധരിച്ച് എത്തുന്ന ഓടി വിദ്യക്കാരൻ ഒടിയൻ ഒരു കാലത്ത സൂപ്പർ ഹീറോ തന്നെയായിരുന്നു. ഇപ്പോഴിത വർഷങ്ങൾക്കും നൂറ്റാണ്ടുകൾക്കും ശേഷം ഒടിയൻ വീണ്ടും തിരിച്ചെത്തുകയാണ്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഒടിയനു വേണ്ടിയുളള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഡിസംബർ 14 നാണ് ചിത്രം തിയേറ്റർ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X