twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡയാന മറിയം കുര്യന്‍ എങ്ങനെ നയന്‍താരയായി! ആ പേര് വന്നതിന് പിന്നിലെ കഥ ഇങ്ങനെയാണ്

    |

    ലേഡീ സൂപ്പര്‍സ്റ്റാറായി തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ അടക്കി വാഴുകയാണ് നടി നയന്‍താര. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടെത്തിയായിരുന്നു നടിയുടെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് മനസിനക്കര എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി ഒരു സാധാരണക്കാരിയുടെ വേഷത്തിലാണ് നയന്‍താര വെള്ളിത്തിരയിലേക്ക് എത്തുന്നത്.

    ഒരു ക്രിസ്തുമസ് ദിനത്തില്‍ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച നടിയായിരുന്നു നയന്‍താര. ഡയാന മറിയം കുര്യന്‍ എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും സിനിമയിലേക്ക് എത്തിയതിന് ശേഷമായിരുന്നു നയന്‍താര എന്ന പേര് സ്വീകരിക്കുന്നത്. ഈ പേര് വന്നതിന് പിന്നിലെ രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി ആര്‍.

     നയന്‍താരയുടെ പേര് വന്ന കഥ

    2003... തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെ ക ാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു.

    നയന്‍താരയുടെ പേര് വന്ന കഥ

    ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ. 'ഡിറ്റോ ഒരു പേര് ആലോചിക്ക് 'സര്‍ നിര്‍ദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. നയന്‍താര... ഞാന്‍ പറഞ്ഞു: നയന്‍താര. സാജന്‍സാര്‍ തലയാട്ടി. സ്വാമിനാഥന്‍ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.

     നയന്‍താരയുടെ പേര് വന്ന കഥ

    നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു. ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്. 'പുതിയ നിയമം' എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഈക്കഥ പറയാമായിരുന്നു. എന്നും ഡിറ്റോ പറയുന്നു.

    നയന്‍താരയുടെ പേര് വന്ന കഥ

    2003 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു നയന്‍താര നായികയായി മലയാള സിനിമയിലേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു നയന്‍സിന്റെ ആദ്യ സിനിമ. ബോക്സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കുക മാത്രമല്ല നയന്‍താരയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത്, നാട്ടുരാജാവില്‍ എന്നീ സിനിമകളിലും നയന്‍താര പ്രത്യക്ഷപ്പെട്ടു. അക്കാലത്താണ് തമിഴിലേക്ക് കൂടി നയന്‍താര ചുവടുവെച്ചത്.

     നയന്‍താരയുടെ പേര് വന്ന കഥ

    മലയാളത്തില്‍ നിന്നും തമിഴിലേക്കും അവിടുന്ന് തെലുങ്കിലേക്കും കന്നഡയിലേക്കും അഭിനയിക്കാന്‍ പോയതോടെ നയന്‍താര തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. തുടക്കം ഗ്ലാമറസ് വേഷങ്ങളിലൂടെയായിരുന്നു നയന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അഭിനയ പ്രധാന്യമുള്ള സിനിമകള്‍ എത്തി. ഇപ്പോള്‍ നായകനില്ലാതെ തന്നെ സിനിമകള്‍ സൂപ്പര്‍ ഹിറ്റിലെത്തിക്കുന്ന ഏകനടിയായി മാറിയിരിക്കുകയാണ് നയന്‍താര. നയന്‍സ് സിനിമാ ജീവിതം ആരംഭിച്ചിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

    English summary
    The Story Behind The Name Of Nayanthara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X