For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷെയ്നിനേയും രേവതിയേയും മനസിൽ കണ്ടാണ് കഥ എഴുതിയത്'; ഭൂതകാലത്തിന്റെ സംവിധായകൻ പറയുന്നു!

  |

  മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നും അടുത്തിടെയിറങ്ങിയതിൽ മികച്ച സിനിമകളിലൊന്നുമാണ് ഭൂതകാലം എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഹൊറർ ജോണറിനോട് താൽപര്യമില്ലാത്തവർക്കും ഭൂതകാലം കാണാം. കഥയും കഥാപാത്രങ്ങളും മേക്കിങ്ങും പെർഫോമൻസുകളും കൊണ്ട് അത്രയേറെ മികവ് പുലർത്തുന്നുന്നുണ്ട് രാഹുൽ സദാശിവന്റെ ഈ ആദ്യ ചിത്രം. വെള്ള സാരിയും, മുഖം കഴുകി കണ്ണാടിയിൽ നോക്കുമ്പോൾ പിന്നിൽ വന്നുനിൽക്കുന്ന പ്രേതവും, ചുമരിലൂടെ വരുന്ന കൈകളുമടക്കമുള്ള സ്ഥിരം ചേരുവകൾ മലയാള സിനിമയിൽ നിന്നും കുറച്ചൊക്കെ പടിയിറങ്ങിയിട്ടുണ്ടെങ്കിലും പ്രേതബാധയും ഒഴിപ്പിക്കലും അതിന്റെ ബഹളങ്ങളും ഒക്കെ ഉൾപ്പെടുത്തിയാണ് ഹൊറർ സിനിമകളെ പണിതെടുക്കാറുള്ളത്.

  'എപ്പോഴും അവളാണ് പ്രണയം, വേദനിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും'; നല്ലപാതിയെ കുറിച്ച് അല്ലു അർജുൻ

  ഭൂതകാലം എന്നാൽ പക്ഷെ അങ്ങനെയല്ല എന്നത് തന്നെയാണ് സിനിമയ്ക്ക് അതിവേ​ഗത്തിൽ പ്രേക്ഷകർ ഉണ്ടാകാൻ കാരണമായതും. ഭയം എന്ന വികാരത്തെ നമ്മുടെ ഉള്ളിലേക്ക് തറച്ച് കയറ്റി കഥാപാത്രങ്ങൾ കടന്നുപോകുന്ന അതേ മാനസികാവസ്ഥയിലേക്ക് കാണുന്നവരെയും കൊണ്ടുചെന്നെത്തിക്കും വിധമാണ് ഭൂതകാലം ഒരുക്കിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമ
  ഒന്നേ മുക്കാൽ മണിക്കൂർ എൻഗേജ് ചെയ്യിപ്പിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. കാണുന്നവരെ ഒരു പ്രത്യേക മൂഡിലെത്തിച്ച് സിനിമക്കൊപ്പം പതുക്കെ നടത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഭൂതകാലത്തിന്റെ പിന്നാമ്പുറ വിശേഷങ്ങൾ മനോ​രമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.

  'കടം കയറി നിൽക്കാൻ കഴിയാതെയാവും'; പ്രഭാസിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ജോത്സ്യൻ പ്രവചിച്ചത്!

  കോളജ് കഴിഞ്ഞുടനെ ചെയ്ത സിനിമയായിരുന്നു റെഡ് റെയ്ൻ. അന്ന് ശരിക്കും സിനിമയിൽ ഞാനൊരു ഫ്രഷർ ആയിരുന്നു. അതിന് ശേഷം ചെറുതല്ലാത്ത ഒരു ഇടവേള സംഭവിച്ചു. അപ്പോഴും ഞാൻ എഴുതുന്നുണ്ടായിരുന്നു. കുറെ കഥകളെഴുതി. അതൊന്നും വർക്ക് ആയില്ല. ഒടുവിൽ ഭൂതകാലമാണ് വർക്ക് ആയത്. ഓരോന്നിനും ഓരോ സമയമുണ്ടല്ലോ. റെഡ് റെയ്ൻ ഇപ്പോൾ എടുക്കുകയായിരുന്നെങ്കിൽ അന്നെടുത്തതു പോലെയാകില്ല. അന്നത്തെ ചിന്താഗതികളിൽ നിന്ന് ഒരുപാട് മാറ്റം ഇന്നിപ്പോൾ സംഭവിച്ചിട്ടുണ്ടല്ലോ. ഒരുപാട് സമയമെടുത്ത് ചെയ്തതുകൊണ്ട് ഭൂതകാലത്തിന്റെ തിരക്കഥ വളരെ സ്പഷ്ടമായിരുന്നു. വേണ്ടത് മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. ആവശ്യമുള്ള സംഭാഷണങ്ങളേ അതിലുള്ളൂ. അതിനപ്പുറമുള്ള ഡ്രാമയൊന്നും അതിലില്ല.

  ഭൂതകാലത്തിന്റെ കഥ എഴുതുമ്പോൾ തന്നെ അതിലെ കഥാപാത്രങ്ങൾക്ക് രേവതി ചേച്ചിയേയും ഷെയ്നിനേയും കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. അവരെ മനസിൽ കണ്ടാണ് അതെഴുതിയത്. ചേച്ചിയെ സമീപിച്ചപ്പോൾ അവർ സന്തോഷപൂർവം ആ കഥാപാത്രം ചെയ്യാമെന്നേറ്റു. ഹൊറർ എലമെന്റിനേക്കാൾ ചേച്ചിക്ക് ഇഷ്ടപ്പെട്ടത് അതിലെ അമ്മ-മകൻ ബന്ധമായിരുന്നു. വളരെ സങ്കീർണമായ ബന്ധമാണല്ലോ അവരുടേത്. സിനിമയുടെ രൂപം വളരെ ലളിതമാണ്. എന്നാൽ അതിനുള്ളിൽ സങ്കീർണമായ മറ്റൊരു തലമുണ്ട്. ആ പാറ്റേൺ ചേച്ചിക്ക് ഇഷ്ടപ്പെട്ടു. കൂടാതെ മുഴുനീള കഥാപാത്രവും. അതുകൊണ്ടാണ് ചേച്ചി ചെയ്യാമെന്ന് സമ്മതിച്ചത്. 2019ലാണ് രേവതി ചേച്ചിയുടെ അടുത്ത് ഈ കഥ പറയുന്നത്. 2020ൽ ഷെയ്നിനോട് കഥ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയ്ക്ക് മൂന്ന് വർഷമെടുത്തെന്ന് പറയാം. ഹൊറർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ജോണർ ആണ്. പിന്നെ, പരീക്ഷണങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമുണ്ട്.

  ഭൂതകാലം ഒരു ഫിക്‌ഷണൽ സ്റ്റോറി ആണ്. അതിൽ റിയലിസം കൊണ്ടുവരാനായിരുന്നു എന്റെ ശ്രമം. പാരാനോർമൽ കഥ ആണെങ്കിലും അമ്മ-മകൻ ബന്ധത്തിലൂടെ എങ്ങനെ ഡ്രാമ വർക്കൗട്ട് ചെയ്യാം എന്നായിരുന്നു ചിന്ത. ഇമോഷനും ഭയവും സങ്കടവുമൊക്കെയാണ് പ്രധാന കഥാതന്തുക്കൾ. അതിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കഥാപാത്രങ്ങളോട് ഒരു അനുകമ്പ തോന്നും. അവർക്ക് അപകടമൊന്നും വരരുതെന്ന് ആഗ്രഹിക്കും. അങ്ങനെയാണ് ഭയം എന്നൊരു ഫാക്ടർ കൊണ്ടുവരാൻ പറ്റിയത്. ഹൊറർ കഥ പറയുന്നതുകൊണ്ട് അതിലെ കഥാപാത്രങ്ങൾക്ക് സൈക്കോളജിക്കൽ പ്രശ്നങ്ങളുടെ ഒരു ഭൂതകാലം ഉണ്ടാകേണ്ടത് നന്നാകുമെന്ന് തോന്നി. സിനിമയുടെ മൂഡ് സെറ്റ് ചെയ്യാൻ അത് സഹായിക്കും. അതിലൂടെ പ്രേക്ഷകരെ തുടക്കത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയും. ഒടിടി വലിയൊരു സാധ്യതയാണ്. വൈവിധ്യമുള്ള സിനിമകൾക്ക് വലിയ സാധ്യതയാണ് ഒടിടി. ഭൂതാകലം ഒരുപാടുപേർ കാണുന്നതിന് ഒടിടി റിലീസ് സഹായിച്ചു. വിജയം ആരും ആഗ്രഹിക്കുന്നതാണ്. നമ്മുടെ ഒരു ദിവസം വരാൻ ഏറെ സ്വപ്നം കാണുന്നവരാണ്. എന്റെ ആ കാത്തിരിപ്പായിരിക്കാം ഷെയ്നിന്റെ കഥാപാത്രത്തിനുള്ളിലേക്ക് ഞാൻ പകർത്താൻ ശ്രമിച്ചത്. ഈ വർഷങ്ങളിൽ എന്റെ സപ്പോർട്ട് കുടുംബമായിരുന്നു. അച്ഛൻ, അമ്മ, ഭാര്യ ഇവർ മൂന്നു പേരുമായിരുന്നു എന്റെ സപ്പോർട്ട്. എന്റെ സ്വപ്നം റിയാലിറ്റി ആകാൻ അവർ കൂടെ നിന്നു.

  Read more about: shane nigam
  English summary
  'The story was written for Shane nigam and Revathi in mind'; bhoothakalam movie director interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X