»   » ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കോടികള്‍ വാരിക്കുട്ടിയ താരരാജാവ് മമ്മുട്ടിയോ മോഹന്‍ലാലോ?

ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കോടികള്‍ വാരിക്കുട്ടിയ താരരാജാവ് മമ്മുട്ടിയോ മോഹന്‍ലാലോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയില്‍ വിജയ ചിത്രങ്ങളുടെ പരമ്പരയായിരുന്നു. മമ്മുട്ടിയും മോഹന്‍ലാലുമടക്കം പല പ്രമുഖ താരങ്ങളും സിനിമയുടെ തിരക്കുകളില്‍ നിന്നും ഇനിയും മാറിയിട്ടില്ല. ഒരേ സമയം ഒന്നിലധികം സിനിമകളിലാണ് താരങ്ങള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 2017 ല്‍ ആറുമാസം പിന്നീടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായ ഒരുപാട് സിനിമകളുണ്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും ഉണ്ടക്കണ്ണിയായ പെണ്‍കുട്ടി ഇനി യഥാര്‍ത്ഥ രൂപത്തില്‍ അഭിനയിക്കുന്നു!!

ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

അക്കൂട്ടത്തില്‍ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കുട്ടിയ സിനിമയും അതിലെ നായകന്റെയും കണക്ക് നോക്കുമ്പോള്‍ മമ്മുട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. വെറും രണ്ട് സിനിമയില്‍ നിന്നുമാണ് മമ്മുട്ടി മുന്നിലെത്തിയിരിക്കുന്നത്. തൊട്ട് പിന്നിലായി തന്നെ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലുമുണ്ട്. ഇവര്‍ക്കൊപ്പം ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് യുവതാരങ്ങളെയും കാണാം.

മമ്മുട്ടി

2017 ല്‍ കേരളത്തില്‍ നിന്നും ഏറ്റവുമധികം കോടികള്‍ വാരിക്കൂട്ടിയ താരം മമ്മുട്ടിയാണ്. മെഗാസ്റ്റാറിന്റെ രണ്ട് സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നത്. ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയില്‍ നിന്നും 60 കോടിയാണ് നേടിയിരുന്നത്. എന്നാല്‍ പുത്തന്‍ പണം എന്ന സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറുകയായിരുന്നു.

മോഹന്‍ലാല്‍

മമ്മുട്ടിക്ക് പിന്നിലായിട്ടാണ് മോഹന്‍ലാല്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 2016 ന്റെ അവസാനത്തോട് കൂടി റിലീസ് ചെയ്ത മുന്തിരിവള്ളികള്‍ 50 കോടിയാണ് മറികടന്നത്. എന്നാല്‍ അതിന് ശേഷം പുറത്തിറങ്ങിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് 10 കോടിയ്ക്ക് താഴെയായിരുന്നു നേടിയത്.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനും ഈ വര്‍ഷം വിജയ തുടക്കമായിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലുടെ 30 കോടിയും കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലുടെ 20 കോടിയുമാണ് ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി എത്തിയ ഹെറര്‍ ചിത്രമായിരുന്നു എസ്ര. ചിത്രം തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 50 കോടിയാണ് നേടിയിരുന്നത്.

ടൊവിനോ തോമസ്

ഈ വര്‍ഷം ടൊവിനോ തോമസിന്റെ ഭാഗ്യ വര്‍ഷമായിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ രണ്ട് ചിത്രങ്ങളിലാണ് ഈ വര്‍ഷം ടൊവിനോ അഭിനയിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ ഇരുചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഇരു ചിത്രങ്ങളും 30 കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്.

വേറെയും താരങ്ങള്‍

നിവിന്‍ പോളി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ മറ്റ് പല താരങ്ങളും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

പുതിയ സിനിമകള്‍

ഇവര്‍ക്ക് പുറമെ ഇനിയും പല താരങ്ങളുടെ സിനിമകളും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. വീണ്ടും ഒരുപിടി ഹിറ്റ് സിനിമകള്‍ റിലീസിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

English summary
The Top 5 Malayalam Actors Who Made The Maximum Impact At The Box Office!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam