»   » ഈ വര്‍ഷം അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിച്ച ആ താരങ്ങള്‍ ഇവരായിരുന്നു!

ഈ വര്‍ഷം അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിച്ച ആ താരങ്ങള്‍ ഇവരായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ നിരവധി സിനിമകളായിരുന്നു 2107 ല്‍ റിലീസ് ചെയ്തിരുന്നത്. മോഹന്‍ലാല്‍ മമ്മുട്ടിയടക്കം പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ആറുമാസം കൊണ്ട് ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറിയ ചിത്രങ്ങളുടെ കണക്കും ചെറുതല്ല. എന്നാല്‍ അവയില്‍ ശ്രദ്ധേയമായ ചില താരങ്ങളുണ്ടായിരുന്നു. അവരുടെ അഭിനയം അത്രയധികം ഹിറ്റാവുകയും ചെയ്തിരുന്നു.

ദിലീപിനെ തേടി ജയിലിലേക്ക് കത്തുകളുടെ പ്രവാഹം! ഇപ്പോള്‍ കിട്ടിയ കത്തുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!

നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

മോഹന്‍ലാല്‍ മമ്മുട്ടി എന്നിങ്ങനെ താര രാജക്കന്മാരെ പിന്തള്ളി കൊണ്ടാണ് മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ ഈ വര്‍ഷത്തില്‍ ജനശ്രദ്ധ നേടിയ താരങ്ങളുടെ പട്ടികയില്‍ എത്തിയത്.

ബിജു മേനോന്‍

ഈ വര്‍ഷം അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒറ്റ സിനിമയിലുടെ തന്നെ ബിജു മേനോന്‍ തന്റെ ആരാധകരെ കൈയിലെടുത്തിരുന്നു. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രമാണ് ബിജു മേനോന്‍ നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ.

മഞ്ജു വാര്യര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന മഞ്ജു വാര്യര്‍ ഈ വര്‍ഷം നിരവധി സിനിമകളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ ഈ വര്‍ഷം മഞ്ജു നായികയായി അഭിനയിച്ച ചിത്രമാണ് c/o സൈറ ബാനു. മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു മികച്ച പ്രതികരണം നേടിയിരുന്നു.

പാര്‍വതി മേനോന്‍

പാര്‍വതി മേനോന്‍ എന്ന നടി എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നിങ്ങനെ ചിത്രങ്ങളിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഈ വര്‍ഷം ടേക്ക് ഓഫ് എന്ന സിനിമയിലുടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു പാര്‍വതി കാഴ്ച വെച്ചിരുന്നത്. ഇറാഖില്‍ കുടുങ്ങിയ പോയ മലയാളി നഴ്‌സമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സമീറ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചിരുന്നത്.

ഫഹദ് ഫാസില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫഹദ് ഫാസില്‍ തന്‍െ അഭിനയ കഴിവ് പൂര്‍ണമായും പുറത്ത് കൊണ്ടു വന്നിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ടേക്ക് ഓപ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളിലുടെ വീണ്ടും ഫഹദ് ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുടെയും ഫഹദ് ഒന്നു കൂടി ഞെട്ടിച്ചിരിക്കുകയാണ്.

അങ്കമാലി ഡയറീസ്

ഒറ്റ സിനിമ കൊണ്ട് ഹിറ്റായ താരങ്ങളായിരുന്നു അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലുള്ളത്. ചിത്രത്തില്‍ പുതുമുഖങ്ങളായിരുന്നു അഭിനയിച്ചിരുന്നതെങ്കിലും എല്ലാവരും അവരുടെ പ്രകടനം കൊണ്ട് ഞെട്ടിച്ചിരുന്നു. ശേഷം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ പുതിയ സിനിമകളില്‍ അഭിനയിക്കാനുള്ള തിരക്കുകളിലാണ്.

English summary
Malayalam Movies 2017, So Far: The Top 5 Noteworthy Performances!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam