»   » അഭിനയം കൊണ്ട് 2017 സ്വന്തമാക്കിയ ആ മികച്ച താരങ്ങള്‍ ഇവരാണ്! താരരാജാക്കന്മാരില്ലേ?

അഭിനയം കൊണ്ട് 2017 സ്വന്തമാക്കിയ ആ മികച്ച താരങ്ങള്‍ ഇവരാണ്! താരരാജാക്കന്മാരില്ലേ?

Posted By:
Subscribe to Filmibeat Malayalam

സിനിമ കുടുംബത്തിലുള്ളവര്‍ക്കോ അല്ലെങ്കില്‍ പ്രശ്‌സതരായവര്‍ക്കോ മാത്രം പ്രവേശനമുള്ളതായിരുന്നു സിനിമയെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി കഴിവുള്ളവരെ അംഗീകരിക്കുന്ന മേഖലയായി മലയാള സിനിമയും വളര്‍ന്നിരിക്കുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പുതുമുഖങ്ങള്‍ മാത്രം അഭിനയിച്ച അങ്കമാലി ഡയറീസിന്റെ വിജയം.

മഹേഷിന്റെ പ്രതികാരമല്ല ശെല്‍വന്റെ പ്രതികാരം! പ്രിയദര്‍ശന്റെ നിമിര്‍ ട്രെയിലര്‍ പുറത്ത് വിട്ടു!!

2017 ല്‍ മലയാള സിനിമയ്ക്ക് കാര്യമായ ലാഭമോ നഷ്ടമോ സംഭവിച്ചിരുന്നില്ല. എന്നാല്‍ മികച്ച ഒരുപാട് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അവയില്‍ അഭിനയം കൊണ്ട് മികച്ച പ്രകടനം കാഴ്ച വെച്ച പല താരങ്ങളെയും കാണാന്‍ കഴിഞ്ഞിരുന്നു. അത്തരത്തില്‍ ഞെട്ടിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം...

ആസിഫ് അലി


നടന്‍ ആസിഫ് അലിയുടെ കരിയറിലെ നല്ല വര്‍ഷങ്ങളിലൊന്നായിരുന്നു 2017. നിരന്തരം പരാജയം മാത്രം നേടിയിരുന്ന താരത്തിന് ഹിറ്റ് സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം ലഭിച്ചത്. അഭിനയം കൊണ്ട് മാത്രം മികച്ച സിനിമയാണെന്ന് പറഞ്ഞ ചിത്രമായിരുന്നു കാറ്റ്. ചിത്രത്തില്‍ നുഹുകന്ന് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. രൂപം കൊണ്ടും അവതരണം കൊണ്ടും കാറ്റ് വ്യത്യസ്തമായിരുന്നു.

മഞ്ജു വാര്യര്‍


ഉദാഹരണം സുജാത എന്ന സിനിമയിലൂടെയായിരുന്നു ഇത്തവണ മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ചത്. ചിത്രത്തില്‍ മകള്‍ക്ക് വേണ്ടി ജീവിക്കുന്ന പാവപ്പെട്ട ഒരു വീട്ടമ്മയായ സൂജാതയുടെ വേഷം മഞ്ജു മനോഹരമായി തന്നെ അവതരിപ്പിച്ചിരുന്നു. ഒപ്പം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കെയര്‍ ഓഫ് സൈറ ബാനുവിലെ മഞ്ജുവിന്റെ അഭിനയവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

ബിജു മേനോന്‍

സീരിയസ് കഥാപാത്രങ്ങളില്‍ നിന്നും കോമഡി കഥാപാത്രങ്ങളെ സ്വീകരിച്ചായിരുന്നു നടന്‍ ബിജു മേനോന്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. ശേഷം കൈ നിറയെ സിനിമകളാണ് താരത്തിനുള്ളത്. കഴിഞ്ഞ വാര്‍ഷം ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു രക്ഷാധികാരി ബൈജു ഒപ്പ് ന്ന സിനിമ. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ബൈജു കൂട്ടുകാര്‍ക്കൊപ്പം സമയം കളയുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

ജോജു ജോര്‍ജ്


രാമന്റെ ഏദന്‍ത്തോട്ടം എന്ന സിനിമയിലൂടെയായിരുന്നു ജോജു മികച്ച പ്രകടനം നടത്തിയിരുന്നത്. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കിലും അഭിനയം കൊണ്ട് ഞെട്ടിച്ചത് ജോജു ജോര്‍ജ് ആയിരുന്നു.

കുഞ്ചാക്കോ ബോബന്‍


കുഞ്ചാക്കോ ബോബനും 2017 മനോഹരമായ വര്‍ഷമായിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതിനൊപ്പം വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലും വ്യത്യസ്ത നായക കാപാത്രത്തെ അവതരിപ്പിച്ച് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
The underrated performances of 2017 in malayala cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X