»   » നടി ഖുശ്ബുവിനെ കുറിച്ച് ഇതെല്ലാം നിങ്ങള്‍ക്കറിയുമോ ?

നടി ഖുശ്ബുവിനെ കുറിച്ച് ഇതെല്ലാം നിങ്ങള്‍ക്കറിയുമോ ?

By: Pratheeksha
Subscribe to Filmibeat Malayalam

ബാല താരമായിട്ടാണ് മുംബൈ സ്വദേശിയായ നടി ഖുശ്ബു ബോളിവുഡിലെത്തുന്നത്. കഴിഞ്ഞ ദിവസം 46 വയസ്സു പൂര്‍ത്തിയാക്കിയ ഖുശ്ബു 20 വര്‍ഷത്തിലധികമയി ദക്ഷിണേന്ത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിദ്യമാണ്. പ്രശസ്ത സംവിധായകരുടെ പല ശ്രദ്ധേയ ചിത്രങ്ങളിലും അവര്‍ക്കു അഭിനയിക്കാന്‍ അവസരം ലഭിച്ചു.

എന്നാല്‍ ഖുശ്ബു ബിഗ് ബി അമിതാഭ് ബച്ചനും ആമീര്‍ ഖാനുമൊപ്പമെല്ലാം അഭിനയിച്ചത് ഒട്ടുമിക്ക പ്രേക്ഷകര്‍ക്കും അറിയാത്ത കാര്യമാണ്. ഖുശ്ബുവിനെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍ ഇവയാണ്....

ഖുശ്ബു അമിതാബിനൊപ്പം കാലിയയില്‍

ഹിന്ദി ,തമിഴ് ,തെലുങ്ക് ,കന്നട ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ ഖുശ്ബു അഭിനയിച്ചു. ബോളിവുഡില്‍ ആറാം വയസ്സില്‍ ബാല താരമായി അരങ്ങേറ്റം കുറിച്ച ഖുശ്ബു പ്രകാശ് മെഹ്‌റയുടെ ലാവാരിസ് ,ടിന്നു ആനന്ദിന്റെ കാലിയ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അമിതാഭ് ബച്ചനായകനായ കാലിയ ആയിരുന്നു ഖുശ്ബുവിന്റെ ആദ്യ ചിത്രം.

ആമീര്‍ഖാനോടൊപ്പം അഭിനയിച്ചു

അമീര്‍ഖാനും മാധുരി ദീക്ഷിതും മുഖ്യ റോളിലെത്തിയ ദീവാന മുജ്‌സെ നഹീ എന്ന ചിത്രത്തിലും രാകേഷ് ബേഡി നായകനായ പ്രേം ദാന്‍ എന്ന ചിത്രത്തിലും ഖുശ്ബു മുഖ്യ വേഷത്തിലെത്തിയിരുന്നു.

ഖുശ്ബുവും രജനീകാന്തും

1988 ല്‍ പുറത്തിറങ്ങിയ രജനീകാന്ത് നായകനായ ധര്‍മ്മത്തിന്‍ തലൈവന്‍ എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു തമിഴകത്തെത്തിയത്.

പ്രശസ്ത നായകന്മാര്‍ക്കൊപ്പം

പ്രശസ്ത നടന്മാരായ കമല്‍ഹാസന്‍,വിഷ്ണുവര്‍ദ്ധന്‍,വെങ്കടേഷ് ,നാഗാര്‍ജ്ജുന, രവിചന്ദ്രന്‍,മമ്മുട്ടി ,മോഹന്‍ലാല്‍, സുരേഷ് ഗോപി ,പ്രഭു തുടങ്ങിയവരുടെ നായികയായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.

ഹിറ്റ് ചിത്രങ്ങള്‍

തമിഴില്‍ ചിന്നതമ്പി , അണ്ണാമലൈ, മന്നന്‍ ,ഭ്രമ തുടങ്ങിയവയാണ് ഖുശ്ബുവിന്റെ ഹിറ്റ് ചിത്രങ്ങള്‍.

2000 ത്തില്‍ വിവാഹം

സംവിധായകന്‍ സുന്ദറിനെയാണ് ഖുശ്ബു വിവാഹം കഴിച്ചത്. 2000 ത്തിലായിരുന്നു ഇവരുടെ വിവാഹം.

2011 ല്‍ ഡിഎംകെ യില്‍ ചേര്‍ന്നു

2011 ല്‍ നടി ഡിഎംകെയില്‍ ചേര്‍ന്നെങ്കിലും മൂന്നു വര്‍ഷത്തിനുശേഷം പാര്‍ട്ടിവിടുകയും 2014 ല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തു.

ഖുശ്ബുവിന്റെ ഫോട്ടോസിനായി...

English summary
Mumbai girl Khushbu started her career as a child artist in Hindi films. She went on to become one of south's top actresses and then politician.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam