ലാലേട്ടന്‍ വീണ്ടും വിസ്മയമാവും! ബിഗ് ബജറ്റിലെത്തുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല, പിന്നെയോ?

നടന വിസ്മയം മോഹന്‍ലാല്‍ മലയാള സിനിമയെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഒക്ടോബര്‍ 27 ന് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന വില്ലന്‍ ബിഗ് റിലീസായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പിന്നാലെ അണിയറയില്‍ ഒരുങ്ങുന്നത് ഒരുപാട് ദൃശ്യ വിസ്മയങ്ങളാണ്.

1000 കോടിയുടെ സിനിമ മുതല്‍ തെന്നിന്ത്യയെ അമ്പരിപ്പിക്കുന്ന നിരവധി സിനിമകളിലാണ് ലാലേട്ടന്‍ നായകനാവുന്നത്. അവയെല്ലാം ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പിന്നാലെ വരുന്ന സിനിമകള്‍ ഇതൊക്കേയാണ്.

 ഒടിയന്‍

ഒടിയന്‍

ഫാന്റസി സിനിമയായി നിര്‍മ്മിക്കുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ ഒടി വിദ്യ പ്രയോഗിക്കുന്നവരുടെ കഥയാണ് പറയാന്‍ പോവുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അജോയ് വര്‍മ്മയുടെ സിനിമ

അജോയ് വര്‍മ്മയുടെ സിനിമ

ഒടിയന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്ന സിനിമ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഷൂട്ട് ചെയ്യുന്ന സിനിമ മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

രണ്ടാമൂഴം

രണ്ടാമൂഴം


ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കാനായി മഹാഭാരതം പശ്ചാതലമാക്കി ഒരുക്കുന്ന സിനിമയാണ് രണ്ടാമൂഴം. ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം തയ്യാറാക്കുന്നത്.

 ലൂസിഫര്‍

ലൂസിഫര്‍

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും തിരക്കുകള്‍ക്ക് ശേഷമായിരിക്കും നിര്‍മ്മിക്കുന്നത്. ലൂസിഫറും ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കാന്‍ പോവുന്നത്.

 മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്

മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്

മലയാള സിനിമയില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. രഞ്ജി പണിക്കരാണ് സിനിമയ്ക്ക് വേണ്ടി കഥയൊരുക്കുന്നത്. ഈ ചിത്രവും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സിനിമ പല രാജ്യങ്ങളില്‍ നിന്നുമായിരിക്കും നിര്‍മ്മിക്കാന്‍ പോവുന്നത്.

 മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ട്

മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ട്

നരന്‍, റണ്‍ ബേബി റണ്‍, എന്നിങ്ങനെയുള്ള സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. ഫാമിലി ഡ്രാമയായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബജറ്റ് സിനിമയായിരിക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍.

  പ്രിയദര്‍ശന്റെ സിനിമ

പ്രിയദര്‍ശന്റെ സിനിമ

മോഹന്‍ലാല്‍ എന്ന നടന്റെ ഹിറ്റ് സിനിമകളുടെ പിന്നിലുള്ള സംവിധായകന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് പ്രിയദര്‍ശന്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഒപ്പം എന്ന സിനിമയ്ക്ക് ശേഷം അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയിലൂടെ ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ പോലീസ് ട്രെയിനറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

 ഭരതന്റെ സിനിമ

ഭരതന്റെ സിനിമ

സ്ഫടികം എന്ന ഹിറ്റ് സിനിമ സംവിധായകന്‍ ഭരതനും മോഹന്‍ലാലും ഒന്നിക്കുകയാണ്. റോഡ് മൂവിയായി നിര്‍മ്മിക്കുന്ന സിനിമയില്‍ ശരത് കുമാറും രമ്യ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്. സിനിമ അടുത്ത വര്‍ഷമായിരിക്കും തിയറ്ററകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X