twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നൂറ്റിയെട്ട് ഡി​ഗ്രി പനിയും ക്ഷീണവും, ഭയന്ന് പോയി'; കുഞ്ഞിനും തനിക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് സൗഭാ​ഗ്യ!

    |

    സോഷ്യൽമീഡിയയിലെ വൈറൽ ദമ്പതികളാണ് നടി താര കല്യാണിന്റെ മകൾ സൗഭാ​ഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാ​ഗ്യ പിന്നീട് ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ടിക്ക് ടോക്ക് വീഡിയോകളിലൂടെ അമ്മയേക്കാൾ പ്രശസ്തി കുറഞ്ഞ സമയത്തിനുള്ളിൽ സൗഭാ​ഗ്യ നേടിയെടുത്തിരുന്നു. അമ്മയും അമ്മൂമ്മയുമെല്ലാം സിനിമയിൽ സജീവമായിട്ടുള്ളവരാണെങ്കിലും സൗഭാ​ഗ്യ ഇതുവരെ അഭിനയത്തിലേക്ക് എത്തിയിട്ടില്ല. അതേസമയം അർജുൻ മിനി സ്ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ്.

    'ഇക്കാര്യങ്ങളെല്ലാം കൊണ്ട് മമ്മൂക്ക ഭാ​ഗ്യവാനായ ഒരു മനുഷ്യനാണ്'; അനുഭവം പറഞ്ഞ് നടൻ രാമു പടിക്കൽ!'ഇക്കാര്യങ്ങളെല്ലാം കൊണ്ട് മമ്മൂക്ക ഭാ​ഗ്യവാനായ ഒരു മനുഷ്യനാണ്'; അനുഭവം പറഞ്ഞ് നടൻ രാമു പടിക്കൽ!

    ഇരുവർക്കും ഇക്കഴിഞ്ഞ നവംബറിലാണ് പെൺകുഞ്ഞ് പിറന്നത്. താര കല്യാണിന്റെ ഡാൻസ് അക്കാഡമി നോക്കി നടത്തുന്നത് അർജുനും സൗഭാ​ഗ്യയും ചേർന്നാണ്. അർജുനും ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. അർജുൻ മിനി സ്ക്രീനിൽ അരങ്ങേറിയത് ചക്കപ്പഴം എന്ന ഫ്ലവേഴ്സിലെ ഹാസ്യ പരമ്പരയിലൂടെയാണ്. ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചിരുന്നത്. വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമാണ് അർജുൻ അഭിനയിച്ചത്. ശേഷം ടൈറ്റ് ഷെഡ്യൂളായതിനാൽ സ്വകാര്യ ജീവിതത്തിലും തിരക്കും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോഴാണ് അർജുൻ സീരിയലിൽ നിന്നും പിന്മാറിയത്.

    'ഞാൻ അസ്സലൊരു വായിനോക്കിയായിരുന്നു, അതുകൊണ്ട് ഒമ്പതിൽ തോറ്റു'; സിദ്ധാർഥ് മൽഹോത്ര പറയുന്നു!'ഞാൻ അസ്സലൊരു വായിനോക്കിയായിരുന്നു, അതുകൊണ്ട് ഒമ്പതിൽ തോറ്റു'; സിദ്ധാർഥ് മൽഹോത്ര പറയുന്നു!

    വൈറൽ ദമ്പതികൾ

    മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ‌ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ ആരാധകരോട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥ തരണം ചെയ്തത് പോയതിനെ കുറിച്ചും സൗഭാ​ഗ്യ വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സൗഭാ​ഗ്യയ്ക്കും കുഞ്ഞിനും മാത്രമല്ല അർജുനും താരാ കല്യാണിനും കൊവിഡ് ബാധിച്ചിരുന്നു.

    കുടുംബത്തോടെ കൊവിഡ്

    എനിക്ക് കൊവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡി​ഗ്രിയോളമായിരുന്നു പനി. ആദ്യത്തെ രണ്ട് ദിവസം പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം ഒക്കെ ആയപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോൾ ​ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാൻ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വരികയായിരുന്നു. പക്ഷെ അവൾക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിൽ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാൽ ഡാൻസ് ക്ലാസ് അടക്കം നിർത്തിവെച്ചിരിക്കുകയാണ്.

    സൗഭാ​ഗ്യയുടേയും അർ‍ജുന്റേയും സുദർശന

    ഇക്കഴിഞ്ഞ നവംബറിലാണ് സൗഭാ​ഗ്യയ്ക്കും അർജുനും മകൾ പിറന്നത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാ​ഗ്യ ​ഗർഭകാലം ആഘോഷമാക്കിയത്. ഗർഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ​ഗർഭകാലം ആസ്വദിക്കുന്ന സൗഭാ​ഗ്യ വെങ്കിടേഷിന്റെ വീഡിയോ എപ്പോഴും വൈറലായിരുന്നു. ഒപ്പം കൂട്ടാനായി എല്ലാ പിന്തുണയും നൽകി അർജുനും ഒപ്പമുണ്ടാകാറുണ്ട്. ആശുപത്രിയിലേക്ക് യാത്ര പുറപ്പെടും മുമ്പും നിറവയറിൽ സൗഭാ​ഗ്യ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അമ്മയ്ക്കും ഭർത്താവ് അർജുനും ഒപ്പമുള്ള ഫോട്ടോകളും സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. 'നാളെ മുതൽ ഓരോ നിമിഷവും അമ്മയെ പോലെ ആകാൻ ഞാൻ ശ്രമിക്കും' എന്നാണ് താര കല്യാണിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പ്രസവത്തിന് മുമ്പ് സൗഭാ​ഗ്യ കുറിച്ചത്.

    Read more about: sowbhagya venkitesh
    English summary
    The video shared by Sowbhagya Venkitesh about the baby and himself being infected with Covid has gone viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X