'ഗര്‍ഭകാലത്തെ വലിയ വയറിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവന്‍'; വെളിപ്പെടുത്തി നടി പ്രണിത സുഭാഷ്

മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞുനിന്ന അഭിനേത്രിയാണ് പ്രണിത സുഭാഷ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ സജീവമായിരുന്ന പ്രണിത ഹിന്ദിയില്‍ ഹംഗാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറി. വിവാഹത്തോടെയാണ് താരം അഭിനയരംഗത്ത് നിന്നും ഒരിടവേളയെടുത്തത്.

സിനിമാമേഖലയിലെ വിജയകരമായ കരിയറില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പ്രണിത തികച്ചും സംതൃപ്തയാണ്. അടുത്തിടെയാണ് താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന സത്യം പ്രണിത സുഭാഷ് തന്റെ ആരാധകരെ അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ആസ്വദിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം ഇപ്പോള്‍. ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങള്‍ തനിക്ക് പകര്‍ന്നു നല്‍കുന്നതായി പ്രണിത പറയുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഗര്‍ഭകാലത്തെക്കുറിച്ച് വാചാലയായത്.

തുടക്കകാലം

താന്‍ ഗര്‍ഭിണിയാണെന്ന് ആദ്യമായി അറിഞ്ഞപ്പോള്‍ ആ അനുഭവത്തെക്കുറിച്ച് പ്രണിത പറയുന്നതിങ്ങനെ; 'പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയി. ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത സമയമായിരുന്നു അത്. എങ്ങനെയെങ്കിലും ഒരു അമ്മയാകാനോ കുഞ്ഞ് ജനിക്കാനോ നാം ആഗ്രഹിക്കാറില്ല.

ഗര്‍ഭധാരണത്തെക്കുറിച്ചും എന്റെ വയര്‍ വലുതാകുന്നതിനെക്കുറിച്ചുമായിരുന്നു എന്റെ ആദ്യ ചിന്ത. ഒരു നടി എന്ന നിലയില്‍ എപ്പോഴും നമ്മുടെ ആകാരഭംഗി നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് ബോധ്യമുണ്ടാകുമല്ലോ. എനിക്ക് സംഭവിച്ചത് അതായിരുന്നു. എല്ലാ ശ്രദ്ധയും നമ്മളില്‍ തന്നെയുള്ളതിനാല്‍ മറ്റുള്ളവര്‍ എങ്ങനെ നോക്കും എന്നതിനെക്കുറിച്ച് എപ്പോഴും ആശങ്കയായിരുന്നു. എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയാകുമ്പോള്‍ പതുക്കെ ചിന്തിക്കാന്‍ തുടങ്ങും, നമ്മുടെ ഉള്ളില്‍ മറ്റൊരു മനുഷ്യജീവന്‍ വളരുന്നുണ്ടല്ലോ എന്ന്. ആ വസ്തുത നമ്മെ കീഴടക്കും.' പ്രണിത തുറന്നുപറയുന്നു.

ഗര്‍ഭാവസ്ഥ എങ്ങനെ ആസ്വദിക്കുന്നുവെന്നും ശരീരത്തിലെ മാറ്റങ്ങളെ നേരിടുന്നതെങ്ങനെയെന്നും ചോദിച്ചപ്പോള്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ ആരും ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും, ഒടുവില്‍ എല്ലാവരും അത് ഇഷ്ടപ്പെടാന്‍ തുടങ്ങുമെന്ന് നടി പറയുന്നു. എനിക്കും സംഭവിച്ചത് അതാണ്. താന്‍ ഈ പ്രക്രിയ ആസ്വദിക്കുകയാണെന്നും പ്രണിത പറയുന്നു.

ദിനങ്ങള്‍ മുന്നോട്ട്

'ഞങ്ങള്‍ ഒന്നിച്ച് ഓരോ ദിവസവും വരുന്നതുപോലെയാണ് തോന്നുന്നത്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നു. കുറച്ച് തടിവെച്ചു തുടങ്ങും. അത് ശരിയാണ്. നമ്മുടെ ശരീരം വളരെയധികം മാറ്റങ്ങളിലൂടെ കടന്നുപോകുന്നു, ചിലപ്പോള്‍ ക്ഷീണിതയായിരിക്കും, മറ്റു ചിലപ്പോള്‍ വൈകാരിക മാറ്റങ്ങളുണ്ടാകാം. എന്നാല്‍ ആ ദിവസത്തിന്റെ ഒടുവില്‍ നിങ്ങള്‍ ലക്ഷണങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു, അവ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതാണെങ്കില്‍ പോലും ആസ്വദിക്കുന്നു.'

ഞങ്ങളുടെ മാത്രമായ യാത്രയില്‍ ഒട്ടേറെ പുതിയ കാര്യങ്ങളാണ് എല്ലാ ദിവസവും പഠിക്കുന്നത്, ഒപ്പം അവ ആസ്വദിക്കുന്നു. ഞങ്ങളുടെ പ്രണയകാലത്ത് കുട്ടികളുണ്ടാകുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും ഒടുവില്‍ ആ ദിവസം യാഥാര്‍ത്ഥ്യമാവുകയാണെന്നും നടി വെളിപ്പെടുത്തി.

അഭിമുഖത്തിന്റെ അവസാനം അവതാരക ഡെലിവെറി ഡേറ്റ് എന്നാണെന്നു ചോദിച്ചപ്പോള്‍ അത് പുറത്തു പറയാന്‍ പ്രണിത കൂട്ടാക്കിയില്ല. അത് രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണെന്നു വ്യക്തമാക്കിയ സസ്‌പെന്‍സായി തന്നെയിരിക്കട്ടെ എന്നു ചിരിച്ചുകൊണ്ടു പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നിതിന്‍ രാജുവുമായി വിവാഹം

2021 മെയ് 30-നായിരുന്നു ബിസിനസുകാരനായ നിതിന്‍ രാജുവും പ്രണിത സുഭാഷും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹത്തിനുശേഷമാണ് ഇക്കാര്യം നടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

2010-ല്‍ പോക്രി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു പ്രണിതയുടെ സിനിമാ അരങ്ങേറ്റം. അതേ വര്‍ഷം തന്നെ തെലുങ്കിലേക്കും 2011-ല്‍ തമിഴിലും നടി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നായികാപ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങി. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഹംഗാമ 2 എന്ന സിനിമയിലൂടെ ഹിന്ദിയിലേക്കും ചുവടുവെച്ചു. രാമണ അവതാര എന്ന കന്നഡ സിനിമയാണ് പ്രണിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Read more about: pregnancy kannada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X