twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരിക്കലും ആവര്‍ത്തിച്ച് കാണാന്‍ ഇഷ്ടപ്പെടാത്ത, മറക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍

    By Rohini
    |

    ഓരോ വെള്ളിയാഴ്ചയും പ്രതീക്ഷയാണ്. സൂപ്പര്‍താരങ്ങളുടെ ചിത്രം റിലീസ് ആകുന്ന ദിവസം തിയേറ്ററുകളില്‍ ഒരു ഉത്സാവാന്തരീക്ഷം സൃഷ്ടിക്കാനും, തീപ്പൊരി ഡയലോഗുകള്‍ മനപ്പാഠം പഠിച്ച് കൂട്ടുകര്‍ക്കിടയില്‍ വാചാലകസര്‍ത്ത് നടത്താനും നമുക്കെന്നും ആവേശമാണ്. മോഹന്‍ലാലിന്റെ ദേവാസുരവും മമ്മൂട്ടിയുടെ വല്ല്യേട്ടനും സുരേഷ് ഗോപിയുടെ കമ്മീഷണറുമൊക്കെ എത്രവട്ടം വേണമെങ്കിലും നമ്മള്‍ കാണും.

    മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ചീത്തപേര് കേള്‍പ്പിച്ച ചിത്രങ്ങള്‍

    എന്നാല്‍ ഒരിക്കല്‍ കണ്ടു പോയാല്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടമില്ലാത്ത, ആഗ്രഹിക്കാത്ത ചില സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുമുണ്ട്. ചിലത് അഭിനയം കൊണ്ട് നമുക്ക് ഇഷ്ടപ്പെട്ടിരിയ്ക്കാം, കഥ വേദനിപ്പിച്ചിരിയ്ക്കാം. മറ്റു ചിലത് കഥ ഇഷ്ടപ്പെട്ടാലും 'ഓവറാക്കല്‍' കൊണ്ട് വെറുത്തുപോയിരിക്കാം. അത്തരത്തില്‍ കാണാന്‍ ആഗ്രഹിക്കാത്ത ചില ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

    മമ്മൂട്ടിയുടെ സിദ്ധാര്‍ത്ഥ

    മമ്മൂട്ടിയുടെ സിദ്ധാര്‍ത്ഥ

    1998 ല്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ സിദ്ധാര്‍ത്ഥ എന്ന ചിത്രം കണ്ടവരാരും, വീണ്ടും ആ സിനിമ കാണാന്‍ ആഗ്രഹിക്കില്ല. ബൈപ്പോളാര്‍ ഡിസോഡര്‍ രോഗിയായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. തീര്‍ത്തും പ്രേക്ഷകരിലും ആ അസുഖത്തിന്റെ തീക്ഷ്ണത എത്തിയ്ക്കുന്ന സിനിമയും അഭിനയവും ഒരിക്കല്‍ തന്നെ കണ്ടിരിയ്ക്കുക പ്രയാസം. ബല്‍റാം വേഴ്‌സസ് താരാദാസ് (താരാദാസ്) എന്ന ചിത്രത്തിലും പട്ടണത്തില്‍ ഭൂതം (ഭൂതം) എന്ന ചിത്രത്തിലും മമ്മൂട്ടി പ്രേക്ഷകരെ മടുപ്പിയ്ക്കുന്നത് ലുക്ക് കൊണ്ടാണ്.

    ലാലിന്റെ വാമനപുരം ബസ്‌റൂട്ട്

    ലാലിന്റെ വാമനപുരം ബസ്‌റൂട്ട്

    2004 ല്‍ റിലീസ് ചെയ്ത വാമനപുരം ബസ്‌റൂട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'ഓവറാക്കലാണ്' പ്രേക്ഷകരെ മടുപ്പിയ്ക്കുന്നത്. കണ്ണെഴുതി, ധൈര്യശാലിയല്ലാത്ത ലാലിന്റെ ഗെറ്റപ്പില്‍ നിന്നും ലുക്കില്‍ നിന്നും തന്നെ പ്രേക്ഷകര്‍ക്ക് മടുപ്പ് തുടങ്ങുന്നു. കഥയിലേക്ക് കടക്കുമ്പോഴും കാര്യമായതൊന്നും കാണുന്നില്ല. മോഹന്‍ലാലിന്റെ പ്രജയും അത്തരത്തില്‍ പരാജയപ്പെട്ട ചിത്രമാണ്.

    സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്

    സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്

    പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് സുരേഷ് ഗോപി നായകനായി എത്തിയ ചിന്താമണി കൊലക്കേസ്. വിജയിച്ചതുകൊണ്ട് തന്നെയാണ് ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തതും. എന്നാല്‍ ചിത്രത്തിലെ സുരേഷ് ഗോപിയുടെ കോമാളി ലുക്കും ചില അമിതാവേശത്തോടെയുള്ള ഡയലോഗുകളും പ്രേക്ഷകരില്‍ മടുപ്പുളവാക്കുന്നതാണ്. സുരേഷ് ഗോപിയുടെ ലങ്ക എന്ന ചിത്രവും ഈ പട്ടികയില്‍ പെടുത്താം

    ജയറാമാം ഇവര്‍ എന്ന ചിത്രത്തില്‍

    ജയറാമാം ഇവര്‍ എന്ന ചിത്രത്തില്‍

    ജയറാമിന് എടുത്താല്‍ പൊങ്ങാത്ത എന്തോ കൊടുത്ത ഒരു അനുഭവമാണ് ഇവര്‍ എന്ന ചിത്രം കാണുന്ന പ്രേക്ഷകര്‍ക്കുണ്ടാവുന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ തനിക്ക് ഏറ്റവും യോജിക്കുന്ന വേഷം കൈകാര്യം ചെയ്ത ജയറാം അടുത്ത ചിത്രത്തില്‍ ഒരു പൊലീസുകാരനായി എത്തിയപ്പോള്‍ അംഗീകരിക്കാന്‍ പ്രയാസം തോന്നി. തിരുവമ്പാടി തമ്പാന്‍, രഹസ്യ പൊലീസ് തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്റ്റില്‍ പെടും

    നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി

    നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി

    പൃഥ്വിരാജിന്റെ കരിയറിലെ ആദ്യത്തെ സിനിമയാണ് ഇത് എന്ന് സംവിധായകന്‍ രാജസേനന്‍ വാദിക്കുന്നു. സത്യമതാണെങ്കില്‍ തീര്‍ത്തും മോശമായ തുടക്കം കുറിച്ച നടനാണ് പൃഥ്വിരാജ് എന്ന് പറയേണ്ടി വരും. ചിത്രത്തിലെ പലരുടെയും അഭിനയവും, സംഭാഷണങ്ങളുമാണ് വെറുപ്പിയ്ക്കുന്നത്. പൃഥ്വിരാജിന്റെ അവന്‍ ചാണ്ടിയുടെ മകന്‍, ചക്രം എന്നീ ചിത്രങ്ങളും പ്രേക്ഷകര്‍ ഒരിക്കല്‍ മാത്രമേ കാണാന്‍ ആഗ്രഹിക്കൂ

    ദിലീപിന്റെ റോമിയോ

    ദിലീപിന്റെ റോമിയോ

    തീര്‍ത്തുമൊരു കഥയില്ലാത്ത ചിത്രമാണ് റോമിയോ എന്ന് പറയാം. വെറുതേ ദിലീപിന്റെ കോമാളിത്തങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചത്. സമീപകാലത്തിറങ്ങിയ ദിലീപിന്റെ മര്യാദ രാമന്‍ എന്ന ചിത്രവും അത്തരത്തിലുള്ള മുഷിപ്പാണ് ഉണ്ടാക്കുന്നത്. ചക്കരമുത്ത് എന്ന ചിത്രത്തില്‍ കോമാളിത്തമില്ലെങ്കിലും പ്രേക്ഷകര്‍ ഒന്നില്‍ കൂടുതല്‍ തവണ ഈ സിനിമയും കാണാന്‍ ആഗ്രഹിക്കില്ല.

    വിവരങ്ങള്‍ക്ക് കടപ്പാട്; ഫുള്‍പിക്ചര്‍ ഡോട്ട് ഇന്‍

    മമ്മുക്കയുടെ ഫോട്ടോസ് കണ്ടാലോ...

    English summary
    We’ve queued up outside movie theatres on Fridays to watch these superstars set the screen on fire with their superb acting. We’ve clapped and cheered at their every dialogue, and we’ve definitely argued with friends about why our favourite actor is simply the best! But even the greatest have their days of bad form. Here are some movies that we’d just like to forget these actors ever starred in.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X