For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിൻ്റെ മാനറിസം ഒക്കെ കണ്ടുപഠിക്കണം എന്ന് ആഗ്രഹിച്ചു, പക്ഷേ അതൊന്നും കഴിയില്ലെന്ന് ഹന്ന

  |

  'ഡാർവിൻ്റെ പരിണാമം' എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് ഹന്നാ റെജി കോശി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരം കൂടിയാണ് ഹന്ന. ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായിട്ടായിരുന്നു ഹന്ന എത്തിയത്. അതിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഹന്നയുടെ പുതിയ ചിത്രമാണ് തീർപ്പ്. ചിത്രത്തിലെ പ്രഭ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയത്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും പൃഥ്വരാജിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

  ഹന്നയുടെ തിരിച്ചുവരവിന് ഒരു ലക്ഷ്യമുണ്ട്. പേരിനൊരു സ്ത്രീ കഥാപാത്രമായി ഒതുങ്ങി കൂടാതെ അഭിനയ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ഇഷ്ടം. അഭിനയം മാത്രമല്ല, സിനിമയുടെ മ‌റ്റ് മേഖലയിലും കൈവയ്ക്കണമെന്നാണ് ആ​ഗ്രഹം.

  'തീർപ്പ്' എന്ന ചിത്രത്തിൽ ഒരുപാട് പ്ര​ഗത്ഭരായ കലാകാരന്മാർക്കൊപ്പമാണ് അഭിനയിച്ചത്. പ്രഭ നായർ എന്ന കഥാപാത്രം എനിക്ക് തന്നതിന് സിനിമയുടെ മുഴുവൻ ടീമിനോടും നന്ദിയുണ്ട്.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  പ്രഭ എന്ന കഥാപാത്രത്തിന് വേണ്ടി സ്ക്രീൻ ടെസ്റ്റ് ഉണ്ടായിരുന്നു. ടെസ്റ്റ് കഴിഞ്ഞ് കുറേനാൾ ആയപ്പോഴാണ് എന്നെ സെലക്ട് ചെയ്തുവെന്ന് അവർ അറിയിച്ചു. കോവിഡിൻ്റെ സമയത്തായിരുന്നു ഷൂട്ടിങ്. ആലപ്പുഴ, എറണാകുളം ഭാഗത്തായിരുന്നു ലൊക്കേഷൻ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ക്രൂവിൽ ആളുകൾ വളരെ കുറവായിരുന്നു.

  ''ഡാർവിന്റെ പരിണാമം' എന്ന ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അധികം സംസാരിക്കാത്ത പ്രകൃതമാണ്. ഞാൻ ഒരുപാട് സംസാരിക്കുന്ന ടൈപ്പും. ഞാൻ സെറ്റിൽ എല്ലാവരോടും സംസാരിക്കും. പൃഥ്വിരാജ് സാറിന്റെ ഡയലോഗ് പറയുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്. വലിയ വലിയ ഡയലോഗ് ഒക്കെ ഒറ്റ ടേക്കിലാണ് ചെയ്യുന്നത്. ഓരോ കഥാപാത്രത്തെ ഉള്ളിൽ ആവേശിക്കുന്നതും അദ്ദേഹത്തിന്റെ മാനറിസവും ഒക്കെ കണ്ടുപഠിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്'.

  'പക്ഷേ അതൊന്നും കഴിയില്ല എന്നെനിക്കറിയാം. അവരൊക്കെ എത്രയോ വർഷത്തെ ആത്മസമർപ്പണം കൊണ്ട് നേടിയെടുത്ത കഴിവുകളാണ് അതെല്ലാം. വളരെ ശ്രദ്ധയോടെയാണ് ചെറിയ മൂവ്മെൻ്റ് പോലും ചെയ്യുന്നത്', ഹന്ന പറഞ്ഞു.

  Also Read: ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ബാല തടി കുറച്ചാൽ ഷുഗർ രോഗി! വൈറലായി ബാലയുടെ മറുപടി

  'ചെറുപ്പം മുതലേ ഒരു മോഡൽ ആകാനാണ് ഞാൻ ആ​ഗ്രഹിച്ചത്. ഞാൻ ബ്യൂട്ടി പേജെന്റുകൾ ശ്രദ്ധിച്ചു തുടങ്ങിയത് പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയം മുതലാണ്. ഞാൻ ഇഷ്ടപ്പെട്ട മേഖലയിൽ തന്നെ എത്തി. 2015 ലെ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ടോപ് സിക്സിൽ എത്തി, മിസ് പഴ്സനാലിറ്റി എന്ന ടൈറ്റിലും ലഭിച്ചു'.

  'മിസ് ക്വീൻ ഇന്ത്യ 2016 എന്ന മത്സരത്തിൽ മിസ് ക്യാറ്റ് വാക്ക്, മിസ് ബ്യൂട്ടിഫുൾ സ്കിൻ എന്ന ടൈറ്റിലുകൾ സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിൽ ടോപ് ഫൈവിൽ എത്തിയിരുന്നു. ഫെമിന മിസ് ഇന്ത്യ കേരളം 2017 ൽ ടോപ് ത്രീ ആയിരുന്നു. മിസ് ഇന്ത്യ യൂണിവേഴ്‌സ് മിസ് ദിവ 2018 തുടങ്ങിയ പേജെന്റുകളിൽ മിസ് കോൺജീനിയാലിറ്റി എന്ന ടൈറ്റിലും തേഡ് റണ്ണർ അപ്പും ആയി'.

  Also Read: ഞങ്ങൾ തമ്മിൽ പ്രശ്‌നമുണ്ട്, ഇതുവരെ പിരിഞ്ഞിട്ടില്ല, 'ഇനി പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ടെന്ന് അനുശ്രീ

  'മോഡലിങ്ങിലൂടെയാണ് എനിക്ക് സിനിമയിലേക്കുള്ള ഓഫറുകൾ വന്നത്. മാക്‌സോ ഏജൻസി എന്ന ടീം ആണ് എന്നെ സിനിമയിൽ എത്താൻ സഹായിച്ചത്. ആവരാണ് "ഡാർവിന്റെ പരിണാമം" എന്ന സിനിമയിൽ എത്തിച്ചത്. 2018 ൽ ആണ് ഞാൻ അവസാനമായി ബ്യൂട്ടി പേജന്റിന് പോയത്. ഇപ്പോൾ നല്ല നല്ല സിനിമകളും വേഷങ്ങളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് സിനിമയിൽ തന്നെ കാലുറപ്പിക്കാൻ ആണ് തീരുമാനം'.

  'ഇപ്പോൾ അഭിനയമാണ് എന്റെ പാഷൻ. വളരെ വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം', ഹന്ന വ്യക്തമാക്കി

  Read more about: actress
  English summary
  Theerppu movie fame hannah rejikoshy open ups About her new movie and acting experience with prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X