For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ എക്സാം എഴുതാതിരുന്നതിനാൽ നാട് രക്ഷപ്പെട്ടു'; നടന്‍ അല്ലായിരുന്നെങ്കില്‍ ആരാവുമായിരുന്നെന്ന് പൃഥ്വിരാജ്!

  |

  നടൻ, സംവിധായകൻ, നിർമാതാവ്, ഡിസ്ട്രബ്യൂട്ടർ തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന താരമാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ്. ഹേറ്റേഴ്സിനെ കൊണ്ട് തന്നെ പിന്നീട് കൈയ്യടിപ്പിച്ച മുതലാണ് പൃഥ്വിരാജ് എന്ന് പലരും പറയാറുണ്ട്.

  അച്ഛന്റേയും അമ്മയുടേയും സിനിമ പാരമ്പര്യമാണ് പൃഥ്വിരാജിനെ സിനിമയിലെത്തിച്ചതെങ്കിലും ഇരുപതിലേറെ വർഷങ്ങളായി അയാൾ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നത് സ്വന്തം കഴിവും നിശ്ചയദാർഢ്യവുംകൊണ്ട് മാത്രമാണ്.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  ഇന്ന് അന്യഭാഷ സിനിമകൾ പോലും കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. പൃഥ്വിരാജ് സുകുമാരനെന്ന പേരിന് ബോളിവുഡിലടക്കം വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2002ൽ തിയേറ്ററുകളിലെത്തിയ നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകർക്ക് അറിഞ്ഞ് തുടങ്ങിയത്.

  ആദ്യ സിനിമയിൽ തന്നെ തന്റെ അഭിനയത്തിലുള്ള കഴിവ് പൃഥ്വിരാജ് പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തിരുന്നു. നെപ്പോട്ടിസമെന്ന് വിളിച്ച് കളിയാക്കേണ്ടതില്ലെന്നും കഴിവുള്ളതുകൊണ്ട് തന്നെയാണ് ഇപ്പോഴും സിനിമയിൽ നിറഞ്ഞ് നിൽക്കുന്നതെന്നും തന്റെ ഓരോ വർക്കിലൂടെയും പൃഥ്വിരാജ് പറയാതെ പറയുന്നുണ്ട്.

  Also Read: നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

  സിനിമയില്ലാതെ പൃഥ്വി ഇല്ലെന്നാണ് ഭാര്യ സുപ്രിയ പോലും പൃഥ്വിരാജിനെ കുറിച്ച് പറയാറുള്ളത്. നിർമ്മാണത്തിലും വിതരണത്തിലും പ‍ൃഥ്വിയുടെ വലംകൈ ഭാര്യ സുപ്രിയ മേനോനാണ്. പഠനത്തിൽ മുന്നിലായിരുന്ന പൃഥ്വിരാജിന്റെ ഉപരി പഠനം വിദേശത്തായിരുന്നു.

  എഞ്ചീനിയറിങ് പഠനം പാതിവഴിയിലുപേക്ഷിച്ച് സിനിമയിലെത്തിയതാണ് പൃഥ്വിരാജ്. ഫാസിലായിരുന്നു പൃഥ്വിരാജിന് വേണ്ടി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. നന്ദനമായിരുന്നു പൃഥ്വിയുടേതായി റിലീസ് ചെയ്ത ആദ്യ സിനിമ.

  അഭിനേതാവായി അരങ്ങേറിയ സമയത്ത് തന്നെ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചും നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു.

  അഭിനേതാവായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു എന്ന ചോദ്യത്തിനുള്ള പൃഥ്വിയുടെ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കടുവ സിനിമയുമായി ബന്ധപ്പെട്ട് തന്റെ ആരാധകരോട് സംസാരിക്കവെ സദസിൽ നിന്നും ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

  'സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് പ്രസംഗ മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു.'

  'കുടുംബത്തിലെ ചിലരൊക്കെ എന്നോട് സിവില്‍ സര്‍വീസ് എഴുതാനായി പറഞ്ഞിരുന്നു. നാടിന്റെ ഭാഗ്യം ഞാനെഴുതാത്തത്. 9 മുതൽ 5 വരെയുള്ള ജോലി എനിക്കെന്തായാലും പറ്റില്ല.'

  'എപ്പോഴും മാറ്റങ്ങള്‍ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അന്ന് ട്രാവല്‍ വ്‌ളോഗര്‍ എന്ന ഓപ്ഷനൊന്നും ഇല്ല. അങ്ങനെന്തെങ്കിലുമായേനെ. പ്രവചിക്കാനാവാത്ത കാര്യങ്ങള്‍ സംഭവിക്കുന്നത് എനിക്കിഷ്ടമാണ്. അടുത്ത 10 വര്‍ഷത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചാൽ ആഗ്രഹിക്കാനെ പറ്റൂവെന്നെ പറയാനാകൂ.'

  'പ്രവചനങ്ങളൊന്നും നടത്തുന്നയാളല്ല ഞാന്‍. 10 വര്‍ഷം മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ ആഗ്രഹങ്ങളാണ് പറഞ്ഞത്. അല്ലാതെ പ്രവചനങ്ങളല്ല. ഇപ്പോഴെത്തി നില്‍ക്കുന്ന സ്‌റ്റേജില്‍ എത്തണേയെന്നായിരുന്നു അന്ന് ആഗ്രഹിച്ചത്.'

  'ഇഷ്ടമുള്ള സിനിമകള്‍ അഭിനയിക്കാനും നിര്‍മിക്കാനും സംവിധാനം ചെയ്യാനും കഴിയണേയെന്നായിരുന്നു അന്ന് ആഗ്രഹിച്ചത്. ഈ പോയിന്റില്‍ നില്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.'

  '10 വര്‍ഷം കഴിഞ്ഞാലും ഇതേപോലെ ചെയ്യാനാവാണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനും എനിക്ക് ചുറ്റിലുമുള്ളവരെല്ലാം സന്തോഷത്തോടെ ഇരിക്കണമെന്നാഗ്രഹിക്കുന്നുണ്ട്. ഇതെന്തൊരു ആഗ്രഹമാണെന്നൊക്കെ തോന്നിയേക്കും... അങ്ങനെയല്ല. ഞാനിപ്പോള്‍ ഹാപ്പിയാണ്.'

  '10 വര്‍ഷം കഴിഞ്ഞാലും ഹാപ്പിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്' എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തീർപ്പ്, കടുവ തുടങ്ങിയവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

  രണ്ടും സമ്മിശ്ര അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്നും നേടിയത്. ഇനി റിലീസിനെത്താനുള്ള പൃഥ്വിരാജ് ചിത്രം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ​ഗോൾഡാണ്. ചിത്രത്തിൽ നയൻതാരയാണ് നായിക.

  Read more about: prithviraj
  English summary
  Theerpu movie actor Prithviraj revealed that if he was not an actor, he would have been anyone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X