ടൊവിനോ മച്ചാനും സംഘവും പൊളിയാണ്.. അന്യായമാണ്.. ഇച്ചിരി ലേറ്റായെങ്കിലും തീവണ്ടി മനസ്സ് കീഴടക്കുന്നു!

Recommended Video

തീവണ്ടിയുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ! | filmibeat Malayalam

ഒടുവില്‍ ആ ദിനമെത്തിയിരിക്കുകയാണ്. യുവതാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ടവരിലൊരാളായ ടൊവിനോ തോമസിന്റെ തീവണ്ടി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നിരവധി തവണ റിലീസ് മാറ്റി വെച്ചു എന്ന ചീത്തപ്പേര് ചിത്രത്തിന് നേരത്തെയുണ്ട്. എന്നാല്‍ സിനിമയെ അതൊരു തരത്തിലും ബാധിച്ചിരുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അല്‍പ്പം വൈകിയാലും പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ടെന്ന് നേരത്തെ പ്രിവ്യൂ കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. ടൊവിനോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന തോന്നല്‍ പല സമയത്തും പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുന്നുവെന്നുള്ളതാണ് പ്രധാന നേട്ടം. ആദ്യ പ്രദര്‍ശനത്തിന് മുന്‍പ് തന്നെ പല തിയേറ്ററുകളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. സിനിമയെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 സിഗരറ്റും പ്രണയവും

സിഗരറ്റും പ്രണയവും

ഏതൊരു ടീനേജേഴ്‌സിനേയും പോലെ പുകവലിയും പ്രേമവുമൊക്കെയായി ജീവിക്കുന്ന സാധാരണക്കാരനിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ദിവസങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ അവന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അവനിലുണ്ടാക്കുന്ന മാറ്റവുമാണ് തീവണ്ടി.എല്ലാ തരം പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള ചേരുവകളാണ് ചിത്രത്തിലുള്ളത്. ഒരും രംഗം പോലും പ്രേക്ഷകരെ ബോറടിപ്പിക്കില്ലെന്നാണ് ചിത്രം കാണുന്നവരുടെ സാക്ഷ്യപ്പെടുത്തല്‍. നേരത്തെ പ്രിവ്യൂ കണ്ടവരും ഇതേ കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തനിനാടനായാണ് നായകന്‍ അടക്കമുള്ളവര്‍ പ്രത്യക്ഷപ്പെടുന്നതും.

അഭിനയമല്ല ജീവിതം തന്നെ

അഭിനയമല്ല ജീവിതം തന്നെ

സിനിമയിലെ കഥാപാത്രങ്ങളിലൊരാള്‍ പോലും അഭിനയിക്കുകയാണെന്ന് തോന്നുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം.അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ലഭിക്കാവുന്ന പരമാവധി പ്രശംസയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രം പോലും അഭിനയിക്കുന്നതായി തോന്നിയിട്ടില്ല. എല്ലാവരും യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നുവെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്നതിനിടയില്‍ അഭിനയമില്ല ജീവിതമാണ് ഇവിടെ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. യാഥാര്‍ത്ഥ്യത്തോട് ഇഴുകിച്ചേരുന്ന തരത്തിലാണ് കഥാപാത്രങ്ങളുടെ സൃഷ്ടിയും അവതരണവുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഒരാള്‍ പോലും ബോറടിപ്പിച്ചില്ല

ഒരാള്‍ പോലും ബോറടിപ്പിച്ചില്ല

നായകനായെത്തിയ ടൊവിനോ തോമസായാലും നായികയെ അവതരിപ്പിച്ച സംയുക്ത മേനോനായാലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ ഓരോ താരവും മനോഹരമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സിനിമയുടെ കാസ്റ്റിങിന് മുഴുവന്‍ മാര്‍ക്കും നല്‍കാമെന്നാണ് സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്.

തുടക്കക്കാരനെന്ന നിലയില്‍ മികച്ചുനില്‍ക്കുന്നു

തുടക്കക്കാരനെന്ന നിലയില്‍ മികച്ചുനില്‍ക്കുന്നു

ഫെലിനി ടിപിയുടെ കന്നിച്ചിത്രമാണ് തീവണ്ടി. തുടക്കക്കാരനെന്ന നിലയില്‍ മികച്ച കൈയ്യടിയാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനി വിശ്വയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമാട്ടോഗ്രാഫറായ ഗൗതം ശങ്കറിനും നിറഞ്ഞ കൈയ്യടിയാണ് നല്‍കേണ്ടതെന്നും ഇവരോട് നന്ദി പറയുന്നുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. മൂന്ന് വര്‍ഷത്തെ കഠിന പ്രയത്നത്തിന്‍റെ ഫലമായാണ് താന്‍ സിനിമയുമായി എത്തുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നായികയും സംഗീത സംവിധായകനുമുള്‍പ്പടെയുള്ളവരും പുതുമുഖങ്ങളാണ്. ഇവര്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

 പേരും ലോഗോയും

പേരും ലോഗോയും

സിഗരറ്റ് വലി ജീവിതചര്യയാക്കിയ ഒരാളെ തീവണ്ടിയെന്നല്ലാതെ മറ്റെന്ത് പേരില്‍ വിശേഷിപ്പിക്കും. അത് മാത്രമല്ല ഈ പേരിന് പിന്നിലുള്ളത്. ഇത്തരം ചിന്താഗതിയും നിലപാടുകളുമുള്ള മനുഷ്യരെ അങ്ങനെ വിശേഷിപ്പിക്കാം. സിനിമ കണ്ട് കഴിഞ്ഞാലേ ഇതിന് പിന്നിലെ കൂടുതല്‍ കാര്യത്തെക്കുറിച്ച് മനസ്സിലാവൂയെന്നാണ് കണ്ടവര്‍ പറയുന്നത്.

പാട്ടുകളെക്കുറിച്ച് പറയാതിരിക്കാനാവില്ല

പാട്ടുകളെക്കുറിച്ച് പറയാതിരിക്കാനാവില്ല

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവാംശമായ് എന്ന ഗാനം കേട്ടമാത്രയില്‍ത്തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചതാണ്. പിന്നീടാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ പുറത്തുവിട്ടത്. കൈലാസ് മേനോന്റെ പാട്ടിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങളാണെന്നതിന്റെ യാതൊരുവിധ ഭാവങ്ങളുമില്ലാതെയാണ് നായികയായ സംയുക്ത മേനോന്‍ അഭിനയിച്ചിട്ടുള്ളത്.

ബിനീഷിന്റെ പ്രേമം

ബിനീഷിന്റെ പ്രേമം

മലയാളത്തിലെ റൊമാന്റിക് നായകന്‍മാരിലൊരാളായ ടോവിനോയുടെ പ്രണയം ഈ ചിത്രത്തിലും കാണാവുന്നതാണ്. പിഎസ്സി പരീക്ഷ ജയിച്ച് വില്ലേജ് ഓഫീസറായി നിയമിതയായ ദേവിക്ക് ബിനീഷെന്ന ചെറുപ്പക്കാരനോട് പ്രണയം തോന്നുന്നു. ഒരു ജോലിയുമില്ലാതെ നടക്കുന്ന യുവാവാണെന്നറിഞ്ഞിട്ടാണ് പ്രമയം തുടങ്ങിയത്. ദേവിയുമായുള്ള പ്രണയത്തിന് ശേഷം ബിനീഷിന്റെ ജീവിതത്തിലും കാഴ്ചപ്പാടിലും സംഭവിക്കുന്ന സുപ്രധാന മാറ്റം അതാണ് തീവണ്ടി. തുടക്കക്കാരിയാണെങ്കില്‍ക്കൂടി ടൊവിനോയ്‌ക്കൊപ്പം മത്സരിച്ച് അഭിനയിച്ചിട്ടുണ്ട് സംയുക്ത മേനോന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X