മമ്മൂക്കയുടെയോ ലാലേട്ടന്റെയോ പടമാണെങ്കില്‍ സെറ്റില്‍ എത്തുമ്പോള്‍ ടെന്‍ഷനായിരുന്നു: ബിജു മേനോന്‍
മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ബിജു മേനോന്‍. ബിജു മേനോന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നല്‍കിയിരുന്നു. വെളളിമൂങ്ങ എന്ന ചിത്രം വിജയമായതിന് പിന്നാലെയാണ് നായകനടനായി ബിജു മേനോന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായത്. കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് നടന്റെതായി പിന്നീട് കൂടുതലായി പുറത്തിറങ്ങിയത്. ഇതിനിടെ നടന്റെതായി പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും.

സച്ചി സംവിധാനം ചെയ്ത സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അതേസമയം ഒരഭിമുഖത്തില്‍ സീനിയേഴ്‌സായ സൂപ്പര്‍താരങ്ങളെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആദ്യകാലങ്ങളില്‍ ഫേസ് ചെയ്തിട്ടുളള ഒരു കാര്യമാണ് അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്. ഇപ്പോ മമ്മൂക്കയുടെ പടമാണെങ്കിലും, ലാലേട്ടന്റെയോ സുരേഷ് ഗോപിയുടെയോ പടമാണെങ്കിലും സെറ്റില്‍ എത്തുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം അവരൊക്കെ സീനിയേഴ്‌സായ ആക്ടേഴ്‌സാണ്.
വലിയ സ്റ്റാര്‍ഡം ഒകെയുണ്ട്. ഇപ്പോഴും അവരെയൊക്കെ എനിക്ക് അങ്ങനെയെ കാണാന്‍ പറ്റൂളളു. കാരണം പേടിയല്ല. അവരോടൊക്കെയുളള ഒരു ബഹുമാനം കൊണ്ടാണത്. ഒരു സീന്‍ ചെയ്യുമ്പോള്‍ മനസില്‍ അതൊരു ടെന്‍ഷനായിട്ട് കിടക്കാറുണ്ട്. ഭയങ്കര ഫ്രണ്ട്‌ലിയാണെങ്കില്‍ നമുക്ക് കൂറച്ച് ഈസിയായിട്ട് ചെയ്യാന്‍ പറ്റുമായിരുന്നു. തൊടാനൊക്കെ നമുക്ക് ചെറിയൊരു ഭയമൊക്കെ തോന്നി ചിലപ്പോ തൊടാതെയാകും ഡയലോഗ് പറയുക. അപ്പോ അത് തൊട്ടിട്ട് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നാക്കി ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. അപ്പോ എന്റെ സിനിമകളില്‍ ആ ഒരു പ്രോബ്ലം മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉണ്ടാവരുതെന്ന് എന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്, ബിജു മേനോന്‍ പറയുന്നു.
കൂടുതലും അവരെ കംഫേര്‍ട്ട് സോണിലാക്കുകയും രസിപ്പിച്ച് ടെന്‍ഷന്‍ ഫ്രീ ആക്കുകയും ചെയ്യും. അപ്പോ അവര്‍ക്ക് കൂടുതല്‍ ആക്‌സസ് കൊടുക്കുമ്പോള്‍ അവരില്‍ നിന്നെല്ലാം നല്ല ഔട്ട്പുട്ട് പുറത്തുവരികയും ചെയ്യും. അപ്പോ എന്റെ കൂടെ അഭിനയിക്കാറുളള എല്ലാ ആര്‍ട്ടിസ്റ്റുകളെയും ഞാന്‍ മാക്‌സിമം കംഫേര്‍ട്ട് സോണിലാക്കാന്‍ ശ്രമിക്കാറുണ്ട്. അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു. അതേസമയം മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് ബിജു മേനോന്റെ എറ്റവും പുതിയ ചിത്രം. മഞ്ജു വാര്യര്‍ നായികയാവുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു.


Click it and Unblock the Notifications