സംയുക്ത വര്‍മ്മ അന്ന് ഇങ്ങനെ, യോഗ ചെയ്തതോടെയാണ് ആളാകെ മാറിയത്, ചിത്രം വൈറലാവുന്നു
സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമയത്ത് യോഗയില്‍ സജീവമാവുകയായിരുന്നു താരം. യോഗയിലെ ഉപരിപഠനത്തെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. യോഗ ചെയ്യുന്നതിനിടയിലെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചും താരമെത്താറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും വല്ലപ്പോഴുമാണ് പോസ്റ്റുകള്‍ ഇടുന്നതെന്നും താരം പറഞ്ഞിരുന്നു. ബിജു മേനോനും ഇത്തരം കാര്യങ്ങളില്‍ വലിയ താല്‍പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. സംയുക്ത വര്‍മ്മയുടെ കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവെച്ചുള്ള ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആദ്യ സിനിമ
വീണ്ടും ചില വീട്ടുകാര്യങ്ങളെന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്ത വര്‍മ്മ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഭാവനയെന്ന സെയില്‍സ് ഗേളായെത്തിയ സംയുക്തയ്ക്ക് നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. 18 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സംയുക്ത വര്‍മ്മ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

യോഗയില്‍ സജീവം
അഭിനയത്തില്‍ സജീവമല്ലെങ്കിലും യോഗയിലും നൃത്തത്തിലും സജീവമാണ് താരം. പൊതുവേദികളിലും താരവിവാഹങ്ങളിലുമെല്ലാം ഇവര്‍ കുടുംബസമേതമായി എത്താറുണ്ട്. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. മകന്‍ ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ദക്ഷ് പ്രാപ്തനായി എന്ന് തോന്നുന്ന സമയത്ത് താന്‍ ചിലപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയേക്കാമെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.

തിരിച്ചുവരവിനെക്കുറിച്ച്
സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിജു മേനോനും മറുപടി നല്‍കാറുണ്ട്. വിവാഹശേഷം ആദ്യപരിഗണന കുടുംബജീവിതത്തിനാണ്. കുടുംബം, കുട്ടി ഇതിനൊക്കെ വേണ്ടി ആരെങ്കിലും ഒരാള്‍ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കണം. രണ്ടുപേരും സിനിമയിലാകുമ്പോള്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍പോലും പറ്റിയെന്നുവരില്ല. ഇതിനിടയില്‍ നല്ലൊരു കുടുംബജീവിതം ഒരിക്കലും നടക്കുന്ന കാര്യമല്ല.

അഭിനയം നിര്‍ത്തിയതിനെക്കുറിച്ച്
ഒരാള്‍ അഭിനയം നിര്‍ത്തണം എന്ന അവസ്ഥ വന്നപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, ഭര്‍ത്താവ് വീട്ടിലിരുന്ന് ഭാര്യയെ ജോലിക്ക് പറഞ്ഞുവിടുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഭര്‍ത്താവ് ജോലി ചെയ്ത് കുടുംബം പോറ്റുന്നതാണ്. അതുകൊണ്ട് സംയുക്ത കുറച്ചുകാലത്തേക്ക് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നു എന്നു മാത്രം. ഇത് ഒരു ഘട്ടം വരെയുള്ള കാര്യമാണ്. ആ ഘട്ടം കഴിയുമ്പോള്‍ വീണ്ടും അഭിനയം തുടരും. അത് എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംയുക്തയ്ക്കുണ്ടെന്നുമായിരുന്നു മുന്‍പ് ബിജു മേനോന്‍ പറഞ്ഞത്.
Recommended Video

ബിജു മേനോനുമായുള്ള പ്രണയം
ക്കാറ്റുമൊക്കെ കഴിഞ്ഞതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലാണെന്ന് എല്ലാവരും അറിഞ്ഞത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അന്നേ അറിയാമായിരുന്നുവെന്ന് പറഞ്ഞ് താരങ്ങളും സംവിധായകരുമൊക്കെ എത്തിയത്. തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും വീട്ടുകാരും ഇവരുടെ വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു.


Click it and Unblock the Notifications