ഒടുവിൽ ലോലന്റെ അശ്വതി അച്ചു എത്തുന്നു!! ഞെട്ടി ജോർജു കൂട്ടരും, വീഡിയോ വൈറൽ
വെബ് സിരിയലുകൾ ക്ലിക്ക് ആകുക എന്നത് വളരെ ബുദ്ധിമുട്ടുളള സംഗതിയാണ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചലനം സൃഷ്ടിച്ച് വെബ് സിരിയൽ ആണ് തേരപാര. ലോലനും ജോർജും, ഷിബവും ശംഭവുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെബ് സിരിയലിന്റെ ആദ്യം ഭാഗം വൻ ഹിറ്റായിരുന്നു. ചുരുങ്ങി സമയം കൊണ്ട് ഒരു വലിയ വിഭാഗം കാഴ്ചക്കാരെ സൃഷ്ടിക്കാൻ തേരപ്പാരയ്ക്ക് കഴിഞ്ഞു.

തേരപ്പാരയുടെ ഏറ്റവും പുതിയ ടീസറാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ആദ്യ ഭാഗത്തിൽ ശബ്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ലോലന്റെ അശ്വതി അച്ചു. ഈ കഥാപാത്രത്തിന്റെ ശബ്ദം മാത്രമായിരുന്നു പ്രേക്ഷകരിലേയ്ക്ക് എത്തിയിരുന്നത്. ലോലനും സുഹൃത്തുക്കളും തമ്മിൽ തല്ല് കൂടാനുളള ഒരു പ്രധാന കാരണവും ഈ അശ്വതി അച്ചുവാണ്. ഇത് ഫേക്ക് ആണെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും അല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ലോലൻ. എന്നാൽ ലോലന്റെ അശ്വതി അച്ചു ഉണ്ടോ എന്ന സംശയം പ്രേക്ഷകർക്കിടയിൽ തന്നെ ഉയരുന്നുണ്ട്.
എന്നാൽ രണ്ടാം ഭാഗം ലോലന്റെ അശ്വതി അച്ചുവിൽ നിന്നാണ് ആരംഭിക്കുന്നത്. ജോർജിനേയും കൂട്ടരേയും പോലെ അശ്വതി അച്ചുവിനെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. രണ്ടാംഭാഗത്തിന്റെ പ്രമോ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. വെബ് സീരിയിൽ എന്ന് സംപ്രേക്ഷണം ആരംഭിക്കുമെന്ന് അറിഞ്ഞാൽ മാത്രം മതി..


Click it and Unblock the Notifications











