twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്, വീട്ടിൽ‌ താടകയാണ് പുറത്ത് അങ്ങനെയല്ല'; ജ്യോത്സ്‌ന രാധാകൃഷ്ണൻ

    |

    മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന. 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ട് പാടിയതോട് കൂടിയാണ് മലയാള സിനിമയില്‍ ജ്യോത്സ്‌ന ശ്രദ്ധ നേടുന്നത്.

    മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുള്ള ജ്യോത്സ്‌ന സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്.

    ജ്യോത്സ്‌ന ഇപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരിക്കുകയാണ്. കുവൈറ്റിൽ ജനിച്ച ജ്യോത്സ്ന പത്താം ക്ലാസുവരെ അബുദാബിയിലാണ്‌ പഠനം നടത്തിയത്.

    നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാനടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

    ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ജ്യോത്സ്ന മങ്ങാട് നടേശനില്‍ നിന്ന് കര്‍ണ്ണാടക സംഗീതവും ഗുരു ദിനേശ് ദേവദാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു.

    പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ലോകത്തെത്തിയെങ്കിലും നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് താരം പ്രശസ്തയായത്.

    ഇതുവരെയായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

    വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യംവിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

    എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്

    അടുത്തിടെ ജ്യോത്സ്ന രാധാകൃഷ്ണൻ ദീപ്തി വിധു പ്രതാപുമായി ചേർന്ന് ചെയ്ത മ്യൂസിക് വീഡിയോ മായിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഗിരീഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചത്.

    ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം. ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

    സുമേഷ് ലാലാണ് മായിക സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തസംവിധാനം അബ്ബാദ് റാം മോഹൻ നിർവഹിച്ചു. വിനു ജനാർദനനാണ് സ്‌ക്രീൻ പ്ലേ ഒരുക്കിയത്. ഛായാഗ്രഹണം നിർവഹിച്ചത് മഹേഷ് എസ്.ആർ ആണ്.

    വീട്ടിൽ‌ താടകയാണ് പുറത്ത് അങ്ങനെയല്ല

    മനോഹരമായ സംഗീതത്തിനും ഭാവനാത്മക അവതരണത്തിനും സമൂഹ മാധ്യമങ്ങളിലുടനീളം മായിക പ്രേക്ഷകപ്രീതി സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ തന്റെ ജീവിത വിശേഷങ്ങളെ കുറിച്ച് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോത്സ്ന.

    'പേര് പലരും തെറ്റിച്ചാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ ദേഷ്യം വരും. ദേഷ്യം വരുന്ന അവസരങ്ങളിലും ചിരിച്ചോണ്ട് നിൽക്കും. അങ്ങനെ നിൽക്കാൻ പഠിച്ചതാണ്.'

    'ജീവിതം എന്നെ പഠിപ്പിച്ചുവെന്നും പറയാം. വീട്ടിൽ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. മായികയ്ക്ക് നിരവധി പോസിറ്റീവ് കമന്റുകളാണ് ലഭിച്ചത്.'

    ഡിപ്ലോമാറ്റിക്ക് ആകാറില്ല

    'ശ്രീകാന്ത് ചേട്ടനോട് വഴക്കിട്ട് പട്ടിണി കിടക്കാറില്ല. ശ്രീകാന്തേട്ടൻ പട്ടിണി കിടന്നിട്ടുണ്ടെങ്കിലെയുള്ളൂ. ഞാൻ ഒരിക്കലും പട്ടിണി കിടക്കില്ല. എന്നെ കണ്ടാൽ അറിഞ്ഞൂടെ. സ്റ്റേജ് ഷോയ്ക്കിടെ പാട്ട് പലപ്പോഴും തെറ്റപ്പോയിട്ടുണ്ട്. പുസ്തകമോ ഐപാഡോ റഫറൻസിന് വെക്കാറില്ലാത്തതാണ് കാരണം.'

    'എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് പ്രതികരിക്കാറില്ല. എന്നെ ഇഷ്ടപ്പെടുവെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. കുറച്ച് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓൺലൈൻ ട്രോളിങും ലഭിച്ചിട്ടുണ്ട്.'

    ചാൻസ് ചോദിക്കാറില്ല

    'കാലത്തിന് അനുസരിച്ച് മാറിയാലും നമ്മുടെ വാല്യൂസ് മുറുകെപിടിക്കണമെന്ന ചിന്തയുള്ള കൂട്ടത്തിലാണ്. സിനിമ അഭിനയം പരീക്ഷിക്കാൻ‌ ഞാൻ തയ്യാറാണ്. നല്ല സ്ക്രിപ്റ്റും നല്ല റോളും നല്ല സംവിധായകനുമാണെങ്കിൽ ആലോചിക്കാവുന്നതേയുള്ളു.'

    'ഭർത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാൻ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്. മനസിൽ തോന്നിയത് അപ്പോൾ തന്നെ ഞാൻ പറയും. ഡിപ്ലോമാറ്റിക്ക് ആവാൻ പറ്റാറില്ല. ചാൻസ് ചോദിച്ച് മ്യൂസിക്ക് ഡയറക്ടേഴ്സിനെ വിളിക്കാറില്ല. അവസരം ചോദിച്ച് വിളിക്കുക എന്നത് എനിക്ക് പറ്റാത്ത കാര്യമാണ്' ജ്യോത്സ്ന പറയുന്നു.

    Read more about: jyotsna
    English summary
    'There are people who look me in the face and say they don't like me' says Jyotsna Radhakrishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X